മലയാളം ഇ മാഗസിൻ.കോം

മെയ്‌ 23 മുതൽ ഈ നാളുകാർക്ക്‌ വീണ്ടും ശുക്രനുദിക്കും, സാമ്പത്തികമായി വൻ ഉയർച്ചയുടെ സമയം

ജ്യോതിഷവശാൽ ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം ഓരോ മനുഷ്യരെയും ബാധിക്കുന്ന കാര്യമാണ്‌. മെയ് 23 തിങ്കളാഴ്ച മുതൽ ശുക്രൻ മേടം രാശിയിലാണ്‌. ശുക്രന്റെ രാശി മാറ്റം സാമ്പത്തിക സ്ഥിതി, സുഖസൗകര്യങ്ങൾ, ജീവിതം എന്നിവയിൽ വലിയ രീതിയിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവരും.

മേട രാശിയിലെ ശുക്രന്റെ പ്രവേശനം എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും. മെയ് 23 മുതൽ ജൂൺ 18 വരെ ശുക്രൻ മേടം രാശിയിൽ തുടരും. ശുക്രസംക്രമണം ഏതൊക്കെ രാശിക്കാർക്ക് ശുഭഫലങ്ങൾ നൽകുമെന്നത്‌ അറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ശുക്രന്റെ മേടരാശിയിലേക്കുള്ള പ്രവേശനം ഈ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. കരിയറിൽ മുന്നേറാൻ അവസരം ലഭിക്കും. ഒരു പുതിയ ജോലിയുടെ ഓഫർ ലഭിക്കും. സ്ഥാനക്കയറ്റം ഉണ്ടാകാം. ധനലാഭമുണ്ടാകും. പ്രണയ ജീവിതം മികച്ചതായിരിക്കും. ജീവിതത്തിൽ പ്രണയവും റൊമാൻസും വർദ്ധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മേടരാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം മിഥുന രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ധനലാഭമുണ്ടാകും. വരുമാനം വർധിക്കും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. പുതുതായി വിവാഹിതരായവർക്ക് നല്ല വാർത്തകൾ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ശുക്രന്റെ രാശിമാറ്റം ചിങ്ങം രാശിക്കാർക്ക് വൻ ഭാഗ്യം നൽകും. എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും. ബഹുമാനം വർധിക്കും. കരിയറിൽ മികച്ച വിജയം നേടാൻ കഴിയും. പുതിയ ജോലി ലഭിക്കും. തൊഴിലില്ലാത്തവർക്ക് തൊഴിൽ തേടിയുള്ള തിരച്ചിൽ അവസാനിച്ചേക്കാം. വ്യാപാരികൾക്ക് നേട്ടമുണ്ടാകും. ചിലരുടെ താമസസ്ഥലമോ ജോലിസ്ഥലമോ മാറിയേക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മേടരാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം മകരം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷകരമായ നിരവധി മാറ്റങ്ങൾ കൊണ്ടുവരും. പ്രണയിക്കുന്നവർ വിവാഹിതരായേക്കാം. ദമ്പതികളുടെ ജീവിതത്തിലും സന്തോഷം ഉണ്ടാകും. വീട്-കാർ എന്നിവ വാങ്ങാൻ നല്ല സമയമാണ്. വരുമാനം വർധിച്ചേക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭം രാശിക്കാർക്ക് ശുക്രന്റെ മാറ്റം ശുഭകരമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. എല്ലാവരുമായും ആശയവിനിമയം നല്ലതായിരിക്കും. ഇവർ ആളുകളിൽ എളുപ്പത്തിൽ മതിപ്പുളവാക്കും. യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്.

YOU MAY ALSO LIKE THIS VIDEO, സർക്കാർ ജോലിയിൽ നിന്ന്‌ വിരമിച്ച ശേഷം മൺട്രോത്തുരുത്തിൽ ദമ്പതികൾ നടത്തുന്ന ഫാമിന്റെ വിജയരഹസ്യം

Avatar

Staff Reporter