ജ്യോതിഷത്തിൽ ഓരോ ഗ്രഹവും അതിന്റെ രാശിചക്രം നിശ്ചിത സമയത്ത് മാറും. പുതുവർഷത്തിൽ നിരവധി ഗ്രഹങ്ങളുടെ സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. സ്നേഹം-ധനം, ആഡംബരം എന്നുവേണ്ട എല്ലാ സുഖസൗകര്യങ്ങളും നൽകുന്ന ശുക്രൻ ജനുവരി 22 ന് തന്റെ മിത്രമായ ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിച്ചു കഴിഞ്ഞു.
ഈ സംക്രമണം ചില രാശിക്കാർക്ക് ദോഷം ചെയ്യും അതുപോലെ ചില രാശിക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങളും നൽകും. ശുക്രന്റെ സംക്രമണത്തോടെ സമ്പന്നരാകാൻ പോകുന്ന രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ശുക്ര സംക്രമണത്തോടെ ഇടവ രാശിക്കാർ സമ്പന്നരാകും. ഈ രാശിയുടെ ലഗ്നത്തിന്റെയും ആറാം ഭാവത്തിന്റെയും അധിപനാണ് ശുക്രൻ. ഈ സംക്രമ സമയത്ത് ഈ രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റവും ലഭിക്കും, ബിസിനസ്സിൽ പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഈ രാശിയിലുള്ള സ്ത്രീകൾക്ക് പുതിയ ജോലി തുടങ്ങാനല്ല നല്ല സമയമാണ്. ഈ സമയം ഈ രാശിക്കാർക്ക് പുതിയ വാഹനം വാങ്ങാനുള്ള സാധ്യതയുണ്ടാകും. വീട്ടിൽ ചില മംഗളകർമ്മങ്ങൾ നടത്താൻ കഴിയും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ജ്യോതിഷ പ്രകാരം ശുക്രന്റെ സംക്രമണം തുലാം രാശിക്കാർക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. ഈ രാശിക്കാരുടെ എട്ടാം ഭാവത്തിന്റെയും ലഗ്നത്തിന്റെയും അധിപനാണ് ശുക്രൻ. ശുക്രന്റെ സംക്രമം തുലാം രാശിക്കാർക്ക് ബിസിനസ്സിൽ മികച്ച ലാഭം നൽകും. പ്രണയ ജീവിതം മെച്ചപ്പെടും. നിങ്ങളുടെ പ്രണയത്തിന് കുടുംബാംഗങ്ങളുടെ അംഗീകാരം ലഭിക്കും. സിനിമയുമായും കലയുമായും ബന്ധപ്പെട്ട സ്ത്രീകൾക്ക് ഈ സംക്രമണം വളരെ ഫലപ്രദമായിരിക്കും. അതുപോലെ മാധ്യമ രംഗത്തുള്ളവർക്കും ഈ സമയത്ത് നല്ല ഒരു ജോലിയുടെ ഓഫർ ലഭിച്ചേക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ശുക്രന്റെ സംക്രമം കുംഭ രാശിയുടെ ലഗ്ന ഭാവത്തിൽ നടക്കും. ഇക്കാരണത്താൽ നിങ്ങൾക്ക് എല്ലാ ഭാഗത്തുനിന്നും സുഖസൗകര്യങ്ങൾ ലഭിക്കും. ആരുടെയെങ്കിലും വിവാഹത്തിൽ തടസ്സങ്ങളുണ്ടെങ്കിൽ അത് ഈ സമയം മാറും. നിങ്ങൾക്ക് എന്തെങ്കിലും ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അത് പങ്കാളിത്തത്തിലൂടെ ആരംഭിക്കുന്നത് നല്ലതായിരിക്കും. ഈ സമയം ഇവർക്ക് സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്ന വിവാഹിതരായ ദമ്പതികൾക്ക് ഈ സമയം അനുയോജ്യമാണ്.
YOU MAY ALSO LIKE THIS VIDEO, കടലിനടിയിലെ അത്ഭുത മത്സ്യങ്ങളെ അടുത്തു കാണാം. തിരുവനന്തപുരത്തുണ്ട് ഇങ്ങനെ ഒരു സ്ഥലം