ശുക്രദേവനെ ഭാഗ്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. ശുക്രൻ തങ്ങളുടെ രാശി മാറുമ്പോഴെല്ലാം അത് എല്ലാ രാശികളേയും ബാധിക്കുന്നു. ഈ രാശിമാറ്റം മൂലം പലരുടെയും ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരുകയും അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഇത്തവണ ശുക്രൻ മെയ് 23 ന് മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് നീങ്ങും. ഈ രാശിയില്‍, ജൂണ്‍ 18 വരെ ശുക്രന് നിലകൊള്ളും. അതിനുശേഷം ശുക്രന് സ്വന്തം രാശിയായ ഇടവത്തിലേക്ക് നീങ്ങും. ഈ രാശിമാറ്റം ഓരോരുത്തരിലും എന്തൊക്കെ വ്യത്യാസങ്ങളാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് അറിയാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പല തരത്തില്‍ ഫലപ്രദമായിരിക്കും. വിവാഹ സംബന്ധമായ ചര്‍ച്ചകള്‍ വിജയിക്കും. പ്രണയവിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമായിരിക്കും. സര്‍ക്കാര്‍ വകുപ്പുകളില്‍ കാത്തിരിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ടെന്‍ഡറിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുടെ ഭാഗത്തുനിന്നും സഹകരണം ലഭിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വര്‍ധിച്ചേക്കാം. പ്രത്യേകിച്ച് ഇടത് കണ്ണിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആഡംബര വസ്തുക്കള്‍ക്കായി കൂടുതല്‍ ചെലവുകള്‍ ഉണ്ടാകും. വീടോ വാഹനമോ വില്ക്കാന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമായിരിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വലിയ വിജയം ലഭിക്കും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. നവദമ്പതികള്‍ക്ക് കുട്ടികളുണ്ടാകാന്‍ യോഗമുണ്ട്. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണവും ഉണ്ടാകും. മുതിര്‍ന്ന കുടുംബാംഗങ്ങളുമായും ജ്യേഷ്ഠസഹോദരന്മാരുമായും ഉള്ള ബന്ധം ശ്രദ്ധിക്കുക. നിങ്ങള്‍ പ്രണയവിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമായിരിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ബിസിനസ്സില്‍ പുരോഗതി നല്‍കും. ജോലിയില്‍ സ്ഥാനക്കയറ്റവും ബഹുമാനവും വര്‍ദ്ധിക്കും. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കും. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമായിരിക്കും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യത. വിദേശ കമ്പനികളില്‍ സേവനന് വേണ്ടി നടത്തുന്ന ശ്രമങ്ങളും വിജയിക്കും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. വീട്ടില്‍ ചില മംഗള കര്‍മ്മങ്ങള്‍ നടത്താനാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
എല്ലാ വിധത്തിലും നല്ല വിജയം നല്‍കും. ധൈര്യവും വീര്യവും വര്‍ദ്ധിക്കും. എടുക്കുന്ന തീരുമാനങ്ങളും ചെയ്യുന്ന പ്രവര്‍ത്തനങ്ങളും അഭിനന്ദിക്കപ്പെടും. ആത്മീയത പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്യും. കുടുംബത്തില്‍ പരസ്പര ഐക്യം വര്‍ദ്ധിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകള്‍ നീങ്ങും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഫലങ്ങള്‍ സമ്മിശ്രമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ തന്നെ നിങ്ങളെ അപമാനിക്കാന്‍ ശ്രമിക്കും. തര്‍ക്കങ്ങളും കോടതി സംബന്ധമായ കാര്യങ്ങളും പരിഹരിക്കാന്‍ ശ്രമിക്കുക. ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള പൂര്‍വ്വിക സ്വത്തുക്കള്‍ വില്‍ക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. കൂടുതല്‍ പണം ആര്‍ക്കും വായ്പയായി നല്‍കരുത്, കാരണം പണനഷ്ടം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
എല്ലാ വിധത്തിലും മികച്ച വിജയം ഉണ്ടാകും. എന്നിരുന്നാലും കുടുംബ ഐക്യം നിലനിര്‍ത്തുന്നതില്‍ പുതിയ വെല്ലുവിളികള്‍ ഉണ്ടായേക്കാം. വിവാഹ സംബന്ധമായ ചര്‍ച്ചകള്‍ വിജയിക്കും. സര്‍ക്കാര്‍ വകുപ്പുകളില്‍ കാത്തിരുന്ന ജോലികള്‍ പൂര്‍ത്തിയാകും. ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അനുകൂലമായിരിക്കും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സമയം താരതമ്യേന മികച്ചതായിരിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പല ഉയര്‍ച്ച താഴ്ചകളും ഉണ്ടാകും. വാഹനത്തിനോ വീടിനോ വേണ്ടി വലിയ വായ്പയെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം പ്രയോജനകരമായിരിക്കും. രഹസ്യ ശത്രുക്കള്‍ കൂടുതലായിരിക്കും. നിങ്ങളെ അപമാനിക്കാനുള്ള ഒരു അവസരവും അവര്‍ പാഴാക്കില്ല. ആരോഗ്യം ശ്രദ്ധിക്കുക. വിദേശ കമ്പനികളില്‍ സേവനത്തിനു വേണ്ടി നടത്തുന്ന ശ്രമങ്ങളും വിജയിക്കും. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കും. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ തീവ്രതയുണ്ടാകും. നിങ്ങള്‍ പ്രണയവിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം ദൃഢമാകും. ഏതെങ്കിലും തരത്തിലുള്ള പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഗ്രഹസ്ഥാനം അനുകൂലമായിരിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
എല്ലാ വിധത്തിലും സന്തോഷം ലഭിക്കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹകരണം ലഭിക്കും. വസ്തുവകകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. വീടോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമായിരിക്കും. സര്‍ക്കാര്‍ വകുപ്പുകളുടെ പൂര്‍ണ സഹകരണം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സ്വഭാവത്തില്‍ സൗമ്യത വരും. നിങ്ങളുടെ അചഞ്ചലമായ ധൈര്യത്തിന്റെയും കരുത്തിന്റെയും ബലത്തില്‍, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ പോലും എളുപ്പത്തില്‍ തരണം ചെയ്യും. ആത്മീയതയില്‍ താല്പര്യം വര്‍ദ്ധിക്കും. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നോട്ടുവരും. വിവാഹ സംബന്ധമായ ചര്‍ച്ചകള്‍ വിജയിക്കും. നവദമ്പതികള്‍ക്ക് കുട്ടികളുണ്ടാകാന്‍ യോഗമുണ്ട്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
നിങ്ങളുടെ സാമ്പത്തിക വശം ശക്തിപ്പെടും. ഏറെ നാളായി നല്കിയ പണവും തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. കുടുംബത്തില്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും, മംഗളകരമായ കാര്യങ്ങള്‍ക്കും അവസരമുണ്ടാകും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. ജോലിസ്ഥലത്ത് ശ്രദ്ധിക്കുക. വലതു കണ്ണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ശ്രദ്ധിക്കുക.
YOU MAY ALSO LIKE THIS VIDEO, ഫ്രൂട്ട് മരങ്ങൾ, 70 ഔഷധച്ചെടികൾ, വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറിയും കൂടാതെ തെങ്ങും വാഴയും ആടും കോഴിയും താറാവും മീനും കാടയും തേനീച്ചയും മുയലും എല്ലാം ടെറസിൽ: ഇതാണ് പാലാരിവട്ടത്തെ ആ അത്ഭുത ടെറസ് കൃഷി