മലയാളം ഇ മാഗസിൻ.കോം

ശുക്രന്റെ രാശിമാറ്റം ഇത്തവണ ഏറ്റവും നേട്ടമുണ്ടാക്കുന്നത്‌ ഈ നാളുകാർക്ക്‌, അറിയാം ഓരോരുത്തർക്കും എങ്ങനെ എന്നും

ജ്യോതിഷത്തിൽ ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം ഓരോ നാളുകാരുടെ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാക്കും. ജൂൺ 18ന്‌ ശുക്രൻ രാശി മാറി. അതായത്‌ ഇപ്പോൾ അത് മേടത്തിലാണ് ഇനി ഇടവത്തിലേക്ക് മാറും. ശുക്രൻ അതിന്റെ രാശി മാറുമ്പോൾ ഇടവ രാശിയിൽ ഐശ്വര്യം വർദ്ധിക്കും. ജൂലൈ 13 വരെ ഇവിടെ തുടരും. ഗ്രഹങ്ങളുടെ ഈ ചലനം ഓരോ രാശിയിലും വ്യത്യസ്തമായ സ്വാധീനം ചെലുത്തും. ശുക്രന്റെ രാശിമാറ്റം ഓരോരുത്തരെയും എങ്ങനെ ബാധിക്കുമെന്ന് അറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഈ രാശിക്കാർ ഈ സമയം സൂക്ഷിച്ചു സംസാരിക്കുക. ആരോടും കടുത്ത ഭാഷയിൽ സംസാരിക്കരുത്. ഈ സമയം തീരുമാനങ്ങൾ അനുകൂലമായിരിക്കും. ഈ കാലയളവിൽ സാമ്പത്തിക പുരോഗതിയും ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഈ സമയം ഇടവം രാശിക്കാർ അവരുടെ സൗന്ദര്യത്തിൽ ശ്രദ്ധിക്കുകയും കൂടുതൽ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുകായും ചെയ്യും. വ്യക്തിത്വ വികസനമുണ്ടാകും. ആത്മവിശ്വാസവും വർദ്ധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവരുടെ ആഗ്രഹം നടക്കും. ഈ സമയം നിങ്ങൾക്ക് പണം ചെലവഴിക്കാനും ആസ്വദിക്കാനുമുള്ള സമയമാണ്. നിങ്ങൾ ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് പറ്റിയ സമയം. നിങ്ങളുടെ കുടുംബം ഏതെങ്കിലും ക്ഷേത്രത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോകുക.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വരുമാനം വർദ്ധിക്കും. സ്ത്രീകളുമായി ഒരു തരത്തിലുമുള്ള തർക്കവും പാടില്ല അത് മേലധികാരിയായാലും ശരി സഹപ്രവർത്തകയായാലും ശരി. ഒരു തരത്തിലുള്ള വഴക്കും ആരോടും പാടില്ല. നിങ്ങളുടെ മൊബൈൽ മാറ്റാനുള്ള സമയമായി.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അലസത വർദ്ധിക്കും. പദ്ധതികൾ ആസൂത്രണം ചെയ്യുക, സാങ്കേതിക പരിജ്ഞാനം ഉയർത്തുക. അതായത് വരാനിരിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ പഠിക്കുകയും അത് ഉപയോഗിക്കുകയും വേണം. ഇത് നിങ്ങൾക്ക് ജോലി ചെയ്യുന്നത് എളുപ്പമാകുന്നതിന് സാഹായിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നി രാശിക്കാർക്ക് ഈ സമയം ഭാഗ്യം കൂടെയുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും, സ്ഥാനക്കയറ്റമുണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഏത് കാര്യവും നല്ല രീതിയിൽ മനസ്സിലാക്കുക. പെട്ടെന്ന് വിവരങ്ങൾ ലഭിക്കുന്നതുകൊണ്ട് പ്രയോജനം ഉണ്ടാകില്ല. ഭാവി ആസൂത്രണം ചെയ്യാം. ഭാവിയിലേക്കുള്ള നിക്ഷേപ പദ്ധതി തയ്യാറാക്കുക. ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഈ രാശിക്കാർ ഈ സമയം നല്ല ആളുകളുമായി സമ്പർക്കം ഉണ്ടാക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. പുതിയ കൂട്ടുകെട്ടുകളും രൂപപ്പെടാം. സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മത്സരത്തിന് തയ്യാറെടുക്കുന്ന ആളുകൾക്ക് നേട്ടമുണ്ടാകും. ബാങ്കിംഗ്, സിഎ, റവന്യൂ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റത്തോടൊപ്പം സ്ഥലമാറ്റവും സ്വീകരിക്കേണ്ടി വരും.

YOU MAY ALSO LIKE THIS VIDEO, 2 പശുവിൽ തുടങ്ങി ഇപ്പോൾ വെറും 7 സെന്റിൽ 50 പശുക്കളുമായി കായംകുളത്തെ സിയാദ്‌ എന്ന പാൽക്കാരൻ

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഈ രാശിക്കാർ ഇപ്പോഴും സജീവമാക്കിയിരിക്കുക. നിങ്ങളുടെ മനസ്സിൽ എന്ത് നല്ല ചിന്തകൾ വന്നാലും അത് നിങ്ങളുടെ ഡയറിയിൽ രേഖപ്പെടുത്തുക. സന്താനങ്ങളുടെ ഭാഗത്തുനിന്നും ചില ശുഭവാർത്തകൾ ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഈ രാശിക്കാർ ഈ സമയം വീടിന്റെ ഭംഗി, അലങ്കാരം എന്നിവയിൽ ശ്രദ്ധിക്കാൻ അവസരം. എന്തെങ്കിലും ജോലികൾ ബാക്കിയുണ്ടെങ്കിൽ അത് പൂർത്തിയാക്കുക. ഇലക്ട്രോണിക് സാധനങ്ങളും വാങ്ങാൻ സാധ്യത. തൊഴിലന്വേഷകർക്കും ബിസിനസുകാർക്കും നല്ല സമയം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഈ രാശിക്കാർക്ക് ശുക്രന്റെ രാശി മാറ്റം അനുകൂലമല്ല. നിങ്ങളുടെ ഉള്ളിലെ കഴിവുകൾ പുറത്തെടുക്കാൻ അവസരം ലഭിക്കും. കംപ്യൂട്ടർ, ബാങ്കിംഗ്, ഫാഷൻ ഡിസൈനിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർ അവരുടെ ടീമിനൊപ്പം പ്രവർത്തിച്ചാൽ നല്ല ഫലം ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ഗുരുവായൂരപ്പന്റെ ഗജസമ്പത്ത്‌ കാണാം, പുന്നത്തൂർ ആനക്കോട്ട, Guruvayoor Elephants Punathur kotta

Avatar

Staff Reporter