മലയാളം ഇ മാഗസിൻ.കോം

പച്ചക്കറികളോട്‌ നാം മലയാളികൾ സ്ഥിരമായി ചെയ്യുന്ന ഈ ക്രൂരതകൾ ഇന്ന്‌ തന്നെ ഒഴിവാക്കിക്കോളൂ!

പച്ചക്കറികളെല്ലാം തന്നെ ആരോഗ്യം തരുന്നതാണ്‌. എന്നാൽ ഇവ ഉപയോഗിക്കുന്ന വിധം അനുസരിച്ചായിരിക്കും ആരോഗ്യ സമ്പുഷ്ടമാണോ എന്ന്‌ തീരുമാനിക്കുന്നത്‌. പല പച്ചക്കറികളിലും വിഷാംശത്തിന്റെ അളവ്‌ എത്രയെന്ന്‌ നമുക്ക്‌ തന്നെ നിശ്ചയ മില്ല. മാർക്കറ്റിൽ നിന്ന്‌ നമ്മൾ നല്ല വില കൊടുത്തു വാങ്ങുന്ന ഇത്തരം പച്ചക്കറികൾ എത്ര ആരോഗ്യം നമുക്ക്‌ പ്രദാനം ചെയ്യുന്നുണ്ട്‌ എന്ന്‌ ചിന്തിച്ച്‌ നോക്കേണ്ടിയിരിക്കുന്നു. വിഷം തിന്നുന്ന മലയാളി എന്നാണ്‌ പൊതുവേ നമ്മളെക്കുറിച്ചുള്ള ധാരണ. എല്ലാത്തവണത്തേയും പോലെ തന്നെ വിഷം നിറച്ച പച്ചക്കറികളുമായി വരുന്ന വണ്ടിയും കാത്തിരിക്കുകയാണ്‌ മലയാളി.

പച്ചക്കറി സൂക്ഷിക്കുന്നത്‌ ശ്രദ്ധിച്ച്‌:
പച്ചക്കറി വാങ്ങി അത്‌ നമ്മൾ ഉടൻ തന്നെ ഫ്രിഡ്ജിലേയ്ക്ക്‌ തള്ളുന്ന ശീലമാണ്‌ ഉള്ളത്‌. എന്നാൽ അതൊരു തെറ്റായ രീതി ആണെന്നുള്ളതിന്‌ യാതൊരു സംശയവുമില്ല. പച്ചക്കറി കൂടുതലായി വാങ്ങുകയാണെങ്കിലും അവ രണ്ട്‌ ദിവസത്തിനുള്ളിൽ തീർന്നു പോകത്തക്ക രീതിയിൽ മാത്രം വാങ്ങിയ്ക്കുക.

വേവിക്കേണ്ടതും, വേവിക്കേണ്ടാത്തതും:
പല പച്ചക്കറികളും നല്ല പോലെ വേവിച്ച്‌ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. എന്നാൽ അധികം വേവിക്കാതെ ഉപയോഗിക്കേണ്ടവയും ഉണ്ട്‌. ഇവയിൽ പെട്ടതാണ്‌ പല ഇല വർഗ്ഗങ്ങളും. ഇവ നന്നായി വേവിച്ചാൽ ഇവയിലുള്ള പോഷകങ്ങളെല്ലാം ആവിയായി പോകും.

സാലഡിനായി തിരഞ്ഞെടുക്കുമ്പോൾ:
സാലഡ്‌ എന്നും ആരോഗ്യത്തിന്‌ നല്ലതാണ്‌. എന്നാൽ സാലഡിനായി പച്ചക്കറികൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പച്ചവെള്ളത്തിൽ പലവട്ടം കഴുകിയതിനു ശേഷം മാത്രമേ പച്ചക്കറികൾ ഉപയോഗിക്കാവൂ. മാത്രമല്ല കൊഴുപ്പ്‌ രഹിതമായ സാലഡ്‌ ശീലമാക്കാൻ ശ്രമിക്കുക.

വെളുത്തുള്ളി വേവിച്ചതിനുശേഷം പാചകം:
വെളുത്തുള്ളി വേവിച്ചതിന്‌ ശേഷം ഉള്ള പാചകം തീർത്തും ഒഴിവാക്കേണ്ടതാണ്‌. വെളുത്തുള്ളി ഇന്ന്‌ നമ്മുടെ പാചകത്തിൽ ഒഴിച്ച്‌ കൂടാനാകാത്തതാണ്‌. അതുകൊണ്ട്‌ തന്നെ വെളുത്തുള്ളി വേവിച്ചതിനു ശേഷം പാചകത്തിനുപയോഗിച്ചാൽ അതിന്റെ എല്ലാവിധ ഗുണങ്ങളും നഷ്ടപ്പെട്ടു പോകും.

ഉരുളക്കിഴങ്ങിലുമുണ്ട്‌…, പിന്നെ ക്യാരറ്റും.
ഉരുളക്കിഴങ്ങ്‌ പച്ചയ്ക്ക്‌ തിന്നിട്ടുണ്ടോ? തിന്നാൽ ശ്രമിച്ചിട്ടുണ്ടോ? ഉരുളക്കിഴങ്ങിൽ കൂടിയ അളവിൽ ഗ്ലൂക്കോസ്‌ അടങ്ങിയിട്ടുണ്ട്‌. എന്നാൽ ശരിക്ക്‌ വേവിക്കാതിരുന്നാൽ ഇത്‌ നെഗേറ്റെവ്‌ ഫലം പ്രദാനം ചെയ്യുന്നു. ഉരുളക്കിഴങ്ങ്‌ വേവിക്കുമ്പോൾ അതിനൊപ്പം ഒരു നുള്ള്‌ ഉപ്പും, ഒരു നുള്ള്‌ മഞ്ഞൾപ്പൊടിയും ചേർക്കുന്നത്‌ നല്ലതാണ്‌. ഇത്‌ ഗ്യാസ്ട്രബിൾ ഒഴിവാക്കുവാനും വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. ക്യാരറ്റ്‌ മുറിച്ച്‌ പാചകം ചെയ്യുന്നത്‌ അതിലെ പോഷക ഗുണം നഷ്ടപ്പെടാൻ കാരണമാകുന്നു. അതിനാൽ ക്യാരറ്റ്‌ വേവിച്ചതിനു ശേഷം മുറിക്കുക.

ബ്രൊക്കോളിയുടെ തണ്ട്‌
ബ്രൊക്കോളിയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റിന്റെ അളവ്‌ വളരെ കൂടുതലാണ്‌. അതുകൊണ്ട്‌ തന്നെ ബ്രൊക്കോളി മുഴുവനായി ഉൾപ്പെടുത്തുന്നതിന്‌ പകരം തണ്ട്‌ ഉൾപ്പെടുത്തുന്നത്‌ ഏറ്റവും നല്ലതാണ്‌.

പച്ചക്കറിയുടെ കാലാവധി കൂടിപ്പോയാൽ ഒരാഴ്ചയാണ്‌. എന്നാൽ പലരും പല പച്ചക്കറികളും മാസങ്ങളോളം സൂക്ഷിക്കുന്നു. ഇത്‌ പിന്നീട്‌ പാകം ചെയ്യുമ്പോഴുള്ള ദോഷം വലുതാണ്‌. അതുപോലെ പച്ചക്കറികളിലും സ്വാഭാവിക നിറം ലഭിക്കുന്നതിനു വേണ്ടി പല തരത്തിലുള്ള കളർ ചേർക്കാറുണ്ട്‌. അതിനാൽ ഉപ്പ്‌ ചേർന്ന വെള്ളത്തിൽ ചുരുങ്ങിയത്‌ അര മണിക്കൂർ എങ്കിലും കുതിർത്ത്‌ വയ്ക്കുക

Staff Reporter