മലയാളം ഇ മാഗസിൻ.കോം

ഐശ്വര്യവും സമ്പത്തും വർദ്ധിക്കണോ? എങ്കിൽ എത്രയും വേഗം ഈ വസ്തുക്കൾ വീട്ടിൽ നിന്ന്‌ മാറ്റിക്കോളൂ

നമ്മുടെ നിത്യജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തുന്ന നിര്‍മ്മാണ സമ്പ്രദായമാണ് വാസ്തു ശാസ്ത്രം. പ്രപഞ്ചത്തില്‍ നിന്നും പ്രസരിക്കുന്ന വിവിധ തരംഗങ്ങള്‍ വീട്ടില്‍ ഉള്ളവരെ എങ്ങനെ സ്വാധീനിക്കും എന്ന് മനസ്സിലാക്കിയാണ് വാസ്തുവിലെ നിയമങ്ഹള്‍ തയ്യാറാക്കിയിരിക്കുന്നത്. വീട്ടിലെ ഓരോ ക്രമീകരണങ്ങളും വാസ്തു നിര്‍ദ്ദേശിക്കുന്നതുപോലെ നടത്തണം എന്നാണ് പറയപ്പെടുന്നത്.

ചില കാര്യങ്ങള്‍ ഒക്കെ നിസ്സാരമായി തള്ളിക്കളയാറുണ്ട്, അതൊക്കെ തന്നെയാണ് നമുക്ക് വിപരീതമായി വന്ന് ചേരുന്നത്. ഉദാഹരണത്തിന് വീട്ടിലെ കേടായ പൈപ്പ്, വാതില്‍ പോയ അലമാര തുടങ്ങിയവയെല്ലാം. ഈ കാര്യങ്ങളില്‍ നിങ്ങള്‍ കുറച്ച് ജാഗ്രത പുലര്‍ത്തിയാല്‍ വിപരീത ഫലങ്ങള്‍ ഒഴിവാക്കാം.

വീട്ടില്‍ കേടായ പൈപ്പ് ഒരിക്കലും വയ്ക്കരുതെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. കേടായ പൈപ്പ് നിര്‍ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ അനന്തരഫലങ്ങള്‍ നിങ്ങളുടെ കുടുംബ ജീവിതത്തെ സാരമായി ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. കുടുംബത്തില്‍ അപ്രതീക്ഷിത ചെലവ് ഉയരാനുള്ള സാധ്യതയാണ് ഉണ്ടാകുന്നത്.

അടുക്കളയിലാണ് കേടായ പൈപ്പ് എങ്കില്‍ വാസ്തുവിന് ദോഷം ഉണ്ടാകും. ഇത് വിപരീത ഫലങ്ങള്‍ ഉണ്ടാക്കുമെന്നും കുടുംബത്തില്‍ നെഗറ്റീവ് ഊര്‍ജം വ്യാപിപ്പിക്കുമെന്നും പറയപ്പെടുന്നു. കൂടാതെ, കുടുംബാഗങ്ങളെ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടാനും സാധ്യതയുണ്ട്. ഇത്തരം കേടായ പൈപ്പുകള്‍ മാറ്റിവയ്ക്കുക, അല്ലെങ്കില്‍ ഉപേക്ഷിക്കുകയോ ചെയ്യുക. ഇതുപോലെ തന്നെ വീട്ടില്‍ പൊട്ടിയ പാത്രങ്ങള്‍ സൂക്ഷിക്കുന്നതും ഉത്തമമല്ല.

സമ്പത്ത് ഉണ്ടാകാൻ ഈക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ
വീട്ടില്‍ പ്രാവിന്‍ കൂടുകള്‍ നന്നല്ല. ഇത് നിങ്ങളുടെ കുടുംബത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് പറയപ്പെടുന്നു. അഥവാ ഉണ്ടെങ്കില്‍ മറ്റൊരു സ്ഥാനം കണ്ടെത്തുക. വീട്ടില്‍ തേനീച്ച കൂട് പാടില്ല. ഇത് ദൗര്‍ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അഥവാ ഉണ്ടെങ്കില്‍ മറ്റൊരു സ്ഥാനം കണ്ടെത്തുക.

ചിലന്തി വല ഉടന്‍ മാറ്റുക. ഇത് അശുഭകരമാണ്. പൊട്ടിയ കണ്ണാടികള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് ഊര്‍ജം ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു. ടെറസ് വൃത്തിയായി സൂക്ഷിക്കുക. ഒരിക്കലും കേടായ വസ്തുക്കള്‍ സൂക്ഷിക്കുന്ന ഒരിടമായി ടെറസ് മാറരുത്.

അഥവാ ഉണ്ടെങ്കില്‍ മറ്റൊരു സ്ഥാനം കണ്ടെത്തുക. ചിലന്തി വല ഉടന്‍ മാറ്റുക. ഇത് അശുഭകരമാണ്. പൊട്ടിയ കണ്ണാടികള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് ഊര്‍ജം ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു. ടെറസ് വൃത്തിയായി സൂക്ഷിക്കുക. ഒരിക്കലും കേടായ വസ്തുക്കള്‍ സൂക്ഷിക്കുന്ന ഒരിടമായി ടെറസ് മാറരുത്.

വീട്ടില്‍ വവ്വാലുകള്‍ കയറാന്‍ പാടില്ല. നിങ്ങളുടെ ആരോഗ്യത്തെ മോശമായി ഇത് ബാധിച്ചേക്കാം.ഭിത്തിയിലെ വിള്ളലുകള്‍ മാറ്റുക. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ നശിപ്പിച്ചേക്കാമെന്നു പറയപ്പെടുന്നു.

Avatar

Shehina Hidayath