മലയാളം ഇ മാഗസിൻ.കോം

എന്ത്‌ ചെയ്തിട്ടും ദോഷങ്ങളും പരാജയങ്ങളുമാണോ? എങ്കിൽ വീട്ടിൽ ഈ 5 മാറ്റങ്ങൾ ഒന്നു വരുത്തി നോക്കൂ, വ്യത്യാസം അറിയാം!

വാസ്തുവും വീടും: ഈ ക്രമീകരണങ്ങൾ വീട്ടിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഒന്ന് വേറെ തന്നെ.

\"\"

നാമെല്ലാവരും വാസ്തു നോക്കാറുണ്ട്. വസ്തു വാങ്ങുന്നത് മുതൽ വീട് വെക്കാനും മുറികളും ഫർണിച്ചറും ഉൾപ്പെടെ ഉള്ള ക്രമീകരണങ്ങളും വാസ്തുവിൽ പെടുന്നു. വീടിന്റെ വാസ്തു നന്നല്ലെങ്കിൽ അത് വീടിനെയും താമസക്കാരെയും മോശമായി ബാധിക്കും. ഈ ദോഷങ്ങൾ ഒഴിവാക്കാൻ ചില ചെറിയ ക്രമീകരണങ്ങൾ വരുത്തിയാൽ മതി.

വാസ്തു നിർദ്ദേശിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
1. ജനാലകൾ വടക്കു കിഴക്കു ഭാഗത്ത്‌. 2. ആത്മീയ കാര്യങ്ങൾ വടക്കു കിഴക്കു കോണിൽ. 3. അരിക് കൂർത്ത വസ്തുക്കൾ ഒഴിവാക്കുക. 4. വൃത്തിയായി സൂക്ഷിക്കുക. 5. കൃത്രിമസസ്യങ്ങൾ ഒഴിവാക്കുക.

\"\"

1. ജനാലകൾ വടക്കു കിഴക്ക് ഭാഗത്ത്‌
തെക്ക് പടിഞ്ഞാറു വരുന്ന ജനാലകൾ വാസ്തു പ്രകാരം ദോഷം ഉണ്ടാക്കുന്നു. ജോലിയിൽ വിജയിക്കാൻ വടക്കു കിഴക്ക് ഭാഗത്തു ജനാല സ്ഥാപിക്കാൻ ശ്രദ്ധിക്കുക.

2. ആത്മീയകാര്യങ്ങൾ വടക്കു കിഴക്കേ കോണിൽ
പ്രാർത്ഥന, ധ്യാനം തുടങ്ങിയ ആത്മീയ കാര്യങ്ങൾക്കു വടക്കു കിഴക്ക് ദിക്കാണ് ഉചിതം. വടക്കു കിഴക്കു ദിക്കിന്റെ നിയന്ത്രണം ഈശ്വരൻ ആണെന്നാണ് വിശ്വസം.

\"\"

3. അരിക് കൂർത്ത വസ്തുക്കൾ ഒഴിവാക്കുക
അരിക് കൂർത്ത വസ്തുക്കൾ ഒഴിവാക്കണം എന്നാണ് വസ്തു പറയുന്നത്. ഇത്തരം വസ്തുക്കൾ നെഗറ്റീവ് എനർജി ഉണ്ടാക്കുന്നു. വീടിന്റെ ചുമർ, ഫർണിച്ചർ ഉൾപ്പെടെ കൂർത്ത അരികുള്ളത് ഒഴിവാക്കുക. ഉരുണ്ട അരികുകൾ ഉള്ള ഫർണിച്ചർ വാങ്ങുക.

4. വൃത്തിയായി സൂക്ഷിക്കുക
വീട് വൃത്തിയായി സൂക്ഷിക്കുക. വൃത്തിയുള്ള വീട് പോസിറ്റീവ് എനർജി നൽകുന്നു. ഉപയോഗശൂന്യമായ വസ്തുക്കൾ നശിപ്പിച്ചു കളയുകയും വേണം.

\"\"

5. കൃത്രിമ സസ്യങ്ങൾ ഒഴിവാക്കുക
പൂക്കളും കൃത്രിമസസ്യങ്ങളും വീട്ടിൽ ഉപയോഗിക്കരുത് എന്നാണ് വസ്തു പറയുന്നത്. ഒർജിനൽ പൂവ്, സസ്യങ്ങൾ തന്നെ അലങ്കാരത്തിന് ഉപയോഗിക്കുക. കുറ്റിച്ചെടികൾ, കള്ളിമുള്ളു പോലെയുള്ള മുൾചെടികളും വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാക്കും എന്നതിനാൽ ഈ ചെടികളും വീടിനുള്ളിൽ ഒഴിവാക്കുക.

സരിക ചാരൂസ്‌

Sarika Charus | Staff Reporter