വന്ദേഭാരതിൽ ഇനി പ്രൗഢഗംഭീരമായ സ്ലീപ്പർ കോച്ചുകളും വരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതുസംബന്ധിച്ച സൂചന നൽകുന്നത്. വന്ദേഭാരത് ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകളുടെ ചിത്രങ്ങൾ അശ്വിനി വൈഷ്ണവ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ 2024 ആദ്യം പുറത്തിറങ്ങുമെന്നും അദ്ദേഹം ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ഗംഭീരമായ രൂപകൽപനയാണ് വന്ദേഭാരത് സ്ലീപ്പർ കോച്ചിന്റേത്. വീതിയേറിയ ബർത്തുകൾ, കൂടുതൽ വൃത്തിയും വെളിച്ചവുമുള്ള അകത്തളം, കൂടുതൽ വലിപ്പമുള്ള ടോയ്ലറ്റുകൾ, ഓരോ യാത്രികർക്കും പ്രത്യേകം ചാർജിങ് സൗകര്യങ്ങൾ എന്നിവ അടക്കം വന്ദേഭാരതിന്റെ സ്ലീപ്പർ കോച്ചുകളുടെ പ്രത്യേകതയാണ്.
YOU MAY ALSO LIKE THIS VIDEO, 2000 ആളുകൾ ഒഴിഞ്ഞു പോയ ‘പ്രേത ഗ്രാമം’ ഇന്ന് സഞ്ചാരികളുടെ പറുദീസ, പ്രകൃതി ഒപ്പിച്ച കുസൃതി | Ningalkkariyamo?
16 കോച്ചുകളാകും ഓരോ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്കും ഉണ്ടാകുക. ട്രെയിൻ പൂർണമായും എസി ആയിരിക്കും. 11 ത്രീ-ടയർ, നാല് ടു-ടയർ, ഒരു ഫസ്റ്റ് ക്ലാസ് എന്നിങ്ങനെയായിരിക്കും കോച്ചുകൾ ഉണ്ടാകുക. നിലവിൽ വന്ദേഭാരത് ട്രെയിനുകളിൽ ഉള്ള മറ്റു സൗകര്യങ്ങളെല്ലാം സ്ലീപ്പർ കോച്ചുകളിലും ലഭ്യമായിരിക്കും.
ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഈ കോച്ചുകളും നിർമിക്കുന്നത്. കോച്ചുകളുടെ നിർമാണം 2024 മാർച്ചിന് മുൻപായി പൂർത്തീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട് നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary