കേരളത്തിന് അനുവദിച്ച ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരതിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ആദ്യ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഈമാസം 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. എന്നാൽ ആദ്യ ട്രയൽ റണ്‍ പല ട്രെയിനുകളുടെയും സമയക്രമത്തെ ബാധിച്ചിരുന്നു. ഇക്കാര്യം വ്യക്തമായി വിലയിരുത്തുന്നതിന്റെ ഭാഗമായാവും വീണ്ടും ട്രയല്‍റണ്‍ നടത്തുക.
ഇതിനിടെ ടിക്കറ്റ് നിരക്കിനെക്കുറിച്ചും ചർച്ചകൾ സജീവമാകുകയാണ്. അതേസമയം വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച ധാരണയായെന്ന സൂചന നല്‍കി റെയില്‍വെ അധികൃതര്‍. കുറഞ്ഞ ടിക്കറ്റ് നിരക്ക് 435 രൂപയും കൂടിയത് 2880 രൂപയുമാണ് എന്നാണ് പുറത്തുവരുന്ന വിവരം.
50 കിലോമീറ്റര്‍ യാത്രയ്ക്ക് അടിസ്ഥാന ചെയര്‍കാര്‍ നിരക്ക് 241 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ നിരക്ക് 502 രൂപയുമാണ്. വന്ദേഭാരത് തീവണ്ടിയുടെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞയാത്ര തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലാണ്. 65 കിലോമീറ്ററാണ് ദൈര്‍ഘ്യം.
YOU MAY ALSO LIKE THIS VIDEO, വീടിനു ചുറ്റുമുള്ള കുളങ്ങളിൽ മത്സ്യകൃഷി, മികച്ച വരുമാനവും മാതൃകാ മത്സ്യകൃഷിയിടമെന്ന അംഗീകാരവും
അതിനാല്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലം വരെ യാത്രചെയ്യാന്‍ ചെയര്‍കാറിന് 435 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 820 രൂപയും ആയിരിക്കും നിരക്ക്.
തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്കുള്ള ചെയര്‍കാര്‍ നിരക്ക് ഭക്ഷണം അടക്കം 1260 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് ഭക്ഷണം അടക്കം 2415 രൂപയും ആയിരിക്കും. കാസർഗോടേക്ക് ചെയർകാർ നിരക്ക് 1590 രൂപയും എക്സിക്യൂട്ടീവ് ക്ലാസ് നിരക്ക് 2880 രൂപയുമാണ്. തിരുവനന്തപുരം – കോട്ടയം യാത്രയ്ക്ക് 555 രൂപയും 1075 രൂപയും ആയിരിക്കും ചെയര്‍കാറിന്റെയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന്റെയും നിരക്ക്.
തിരുവനന്തപുരം – എറണാകുളം യാത്രയ്ക്ക് 765 രൂപയും 1420 രൂപയും ആയിരിക്കും ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം – തൃശ്ശൂര്‍ നിരക്ക് യഥാക്രമം 880 രൂപയും 1650 രൂപയുമാകും, തിരുവനന്തപുരം ഷൊർണൂർ യഥാക്രമം 950, 1775 രൂപ. തിരുവനന്തപുരം കോഴിക്കോട് യാത്രയ്ക്ക് 1090 രൂപയും 2060 രൂപയും ആണ് ടിക്കറ്റ് നിരക്ക്.
YOU MAY ALSO LIKE THIS VIDEO, ചൊറിയാൻ പറഞ്ഞാൽ ഞാൻ മാന്തി വിടും, ‘പുരുഷപ്രേത’ത്തിലൂടെ ഉയരങ്ങൾ കീഴടക്കുകയാണ് Prashanth Alexander Interview