മലയാളം ഇ മാഗസിൻ.കോം

മറ്റൊരു താരപുത്രി കൂടി അഭിനയരംഗത്ത്‌, പ്രേക്ഷകരുടെ പ്രിയങ്കരിയായ ഈ താരത്തിന്റെ കണ്ണ്‌ കണ്ടിട്ട്‌ ആളെ മനസിലായോ?

താരപുത്രന്മാരും പുത്രിമാരും അഭിനയരംഗത്തേക്ക്‌ വരുന്നത്‌ ഇപ്പോൾ പുതുമയുള്ള കാര്യമല്ല. തങ്ങളുടെ മാതാ-പിതാക്കളുടെ വഴി പിന്തുടർന്ന് മേഖലയിൽ കഴിവ്‌ തെളിയിച്ച്‌ മുന്നേറുക എന്നത്‌ മാത്രമാണ്‌ അവരുടെ മുന്നിലുള്ള ഏക വെല്ലുവിളി. ദുൽഖറും പ്രണവും കാളിദാസും തുടങ്ങി സിനിമയിൽ കഴിവു തെളിയിച്ചവർ ഏറെയാണ്‌. ഇപ്പോഴിതാ മറ്റൊരു താരപുത്രി കൂടി അഭിനയ രംഗത്തേക്ക്‌ കടന്നു വന്നിരിക്കുകയാണ്‌. പറഞ്ഞു വരുന്നത്‌ സീ കേരളം ചാനലിൽ സംപ്രേക്ഷണം തുടങ്ങിയ കൈയ്യെത്തും ദൂരത്ത്‌ എന്ന പരമ്പരയിലെ താരം വൈഷ്ണവിയെക്കുറിച്ചാണ്‌.

സമ്പന്നമായ അഭിനയ പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന വൈഷ്ണവി നടന്‍ സായ്കുമാറിന്റെ മകളും ഇതിഹാസ നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ചെറുമകളുമാണ്. അമ്മ പ്രസന്നകുമാരിയും അഭിനേത്രിയും ഗായികയുമാണ്. കൂടാതെ കുടുംബത്തിലെ പലരും മലയാള ടിവി, സിനിമാ അഭിനയ രംഗത്ത് സജീവമായുണ്ട്. അച്ഛനും അമ്മയും മുത്തച്ഛനും കുടുംബത്തില്‍ മറ്റു പലരും അഭിനയ രംഗത്ത് മുദ്രപതിപ്പിച്ചവരാണെങ്കിലും ഒരിക്കലും ഒരു നടി ആകണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല. ആദ്യം പഠനം പൂര്‍ത്തിയാക്കുക എന്നതായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം എന്ന് വൈഷ്ണവി പറഞ്ഞിരുന്നു.

ഇംഗ്ലീഷ് സാഹിത്യത്തില്‍ പഠനം പൂര്‍ത്തിയാക്കുന്നതിലായിരുന്നു എനിക്കും താല്‍പര്യം. എന്റെ നാടായ കൊല്ലത്ത് ഒരു സ്ഥാപനത്തില്‍ അധ്യാപികയായി ജോലി തുടങ്ങുകയും ചെയ്തിരുന്നു. പിന്നീട് വിവാഹ ശേഷം ദുബായിലേക്കു പോയി. ഭര്‍ത്താവ് സുജിത് കുമാറാണ് അഭിനയ രംഗത്തേക്ക് കടന്നുവരാന്‍ എന്നെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് ജീവിതത്തില്‍ ഇങ്ങനെ ഒരു വഴിത്തിരിവിനു കാരണമായത്.

സിനിമയില്‍ നിന്നു പണ്ടേ അവസരങ്ങൾ വന്നിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോഴൊക്കെ. പക്ഷേ, ഇപ്പോൾ അഭിനയിക്കേണ്ട എന്ന അഭിപ്രായമായിരുന്നു അച്ഛന്. ആദ്യം പഠനം പൂർത്തിയാക്കുക, അതിനു ശേഷം ഇഷ്ടമാണെങ്കിൽ നോക്കാം എന്ന നിലപാടായിരുന്നു. അമ്മയും അതു തന്നെയാണ് പറഞ്ഞത്. അതിനാൽ പിന്നീട് അതിനെപ്പറ്റി ചിന്തിച്ചില്ല. ഇപ്പോൾ ഒരു അവസരം വന്നപ്പോൾ സിനിമയെന്നോ സീരിയലെന്നോ ഒന്നും വേർതിരിച്ച് നോക്കാതെ, ഒരു വേദി കിട്ടുമ്പോൾ അതു നന്നായി ഉപയോഗിക്കുക എന്നു മാത്രമായിരുന്നു മനസ്സിൽ.

സായ്കുമാറിന്റെ മകളെന്ന പേര് ഒരുപാട് തരത്തില്‍ എനിക്ക് ​ഗുണം ചെയ്തിട്ടുണ്ട്. സീരിയല്‍ കണ്ടിട്ട് പലരും മെസേജ് ചെയ്യാറുണ്ട്, പിന്നെ പുറത്തുവെച്ച് കാണുമ്പോഴും പലരും പറയാറുണ്ട് കണ്ണ് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് പരിചയം തോന്നി, അച്ഛനെപോലെയുണ്ട് എന്നൊക്കെ. അച്ഛന്റെ മകള്‍ എന്നു പറയുന്നതില്‍ എനിക്കെന്നും അഭിമാനമേയുള്ളൂ’ എന്നും വൈഷ്ണവി പറയുന്നു.

ഇപ്പോൾ ഞാൻ സീരിയലിൽ അഭിനയിക്കുന്നത് അച്ഛൻ അറിയുന്നുണ്ടാവണം. പക്ഷെ അതെനിക്ക് വ്യക്തമല്ല. പിന്നെ കഴിഞ്ഞുപോയ കാര്യങ്ങൾ ഒന്നും പറയാനും ഓർത്തെടുക്കാനും എനിക്ക് താല്പര്യമില്ല എന്നും താരം വ്യക്തമാക്കുന്നു. സായ്‌കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ ബന്ധം 2007ൽ ആണ് അവസാനിപ്പിച്ചത്, വൈഷ്ണവിയുടെ വിവാഹം സായ്‌കുമാറിനെ അറിയിച്ചില്ല എന്ന് പറഞ്ഞ അന്ന് വലിയ വാർത്ത ആയിരുന്നു.

കൈയെത്തും ദൂരത്ത് എന്ന സീരിയലിൽ കനക ദുർഗ്ഗാ എന്ന കഥാപാത്രതെയാണ് വൈഷ്ണവി അവതരിപ്പിക്കുന്നത്, ഏറെ ശ്രദ്ധ നേടിയ കഥാപാത്രമാണ് ഇത്, വില്ലത്തി ആയിട്ടാണ് താരം സീരിയലിൽ എത്തുന്നത്, താൻ സീരിയലിലേക്ക് വന്നത് അച്ചനാട് പറഞ്ഞിട്ടോ അദ്ദേഹത്തിന്റെ അനുവാദം ചോദിച്ചിട്ടോ അല്ല. പക്ഷെ അച്ഛന്റെ സഹോദരിമാരോട് പറഞ്ഞിരുന്നു. കൂടാതെ തന്റെ അച്ഛമ്മ മരിക്കുന്നതിനു മുൻപാണ്‌ ഈ സീരിയലിലേക്കുള്ള അവസരം വന്നത് അതുകൊണ്ടുതന്നെ എനിക്ക് അച്ഛമ്മയുടെ അനുഗ്രഹം ലഭിച്ചിരുന്നു എന്നും താരം വ്യക്തമാക്കുന്നു.

അച്ഛനും അപ്പൂപ്പനും കരുത്തുറ്റ വില്ലന്‍ വേഷങ്ങള്‍ ധാരാളം ചെയ്തിട്ടുണ്ട്. അവരുടെ പ്രകടനവുമായി എന്റെ അഭിനയത്തെ ഞാൻ ഒരിക്കലും താരതമ്യപ്പെടുത്തില്ല. അവര്‍ രണ്ടും അഭിനയത്തിലെ ഇതിഹാസങ്ങളാണ്. അഭിനയിക്കുമ്പോൾ ഒരിക്കലും അവർക്ക് പേരുദോഷം കേൾപ്പിക്കരുതെന്നാണ് ആഗ്രഹം. അച്ഛന്റെ വില്ലൻ വേഷങ്ങളിൽ ‘കുഞ്ഞിക്കൂനനിലെ’ വാസുവും അപ്പൂപ്പന്റെ ‘ചെമ്മീനിലെ’ ചെമ്പൻ കുഞ്ഞുമാണ് ഏറെ ഇഷ്ടം എന്ന് താരപുത്രീ പറയുന്നത്.

Avatar

Staff Reporter