മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ നക്ഷത്രഫലം: ജനിച്ച നക്ഷത്രം പറയും നിങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും! ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവരെക്കുറിച്ചും ദോഷ പരിഹാരങ്ങളും

ഉത്രാടം ഉത്തരആഷാഢം എന്നും അറിയപ്പെടുന്നു. ഈ നാളിന്റെ ആദ്യകാൽഭാഗം ധനുരാശിയിലും അവസാനമുക്കാൽഭാഗം മകരരാശിയിലുംആണെന്ന് കണക്കാക്കുന്നു.

ആത്മാര്‍ത്ഥതയും ദീനാനുകമ്പയും ഇവരുടെ ഗുണങ്ങളാണ്‌. കഴിയുന്നതും മറ്റുള്ളവരെ ഉപദ്രവിക്കാതെയും അവര്‍ക്ക്‌ നന്മചെയ്തും കഴിയാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. ആര്‍ഭാടങ്ങളില്‍ ഇവര്‍ക്ക്‌ താല്‍പര്യം കുറവായിരിക്കും. ബുദ്ധിശക്തി, സംസ്കാര സമ്പന്നത, ധാര്‍മികത എന്നിവ ഈ നക്ഷത്രക്കാരുടെ ലക്ഷണങ്ങളാണ്‌. ധാരാളം സുഹൃത്തുക്കളും അവരില്‍നിന്നുള്ള സഹായങ്ങളും ഇവര്‍ക്കുണ്ടാവും.

\"\"

ആ സഹായങ്ങള്‍ കൃതജ്ഞതയോടെ സ്മരിക്കുന്ന സ്വഭാവവും ഇവര്‍ക്കുണ്ട്‌, മറ്റുള്ളവരോട്‌ പരുഷമായി പെരുമാറുമെന്നും ഇവര്‍ക്ക്‌ ബുദ്ധിമുട്ടായിരിക്കും. ജീവിതത്തിലെ പൂര്‍വ്വാര്‍ദ്ധത്തില്‍ ഇവര്‍ക്ക്‌ പല ക്ലേശങ്ങളും അനുഭവിക്കേണ്ടിവരുന്നു. എന്നാല്‍ പ്രയത്നം കൊണ്ട്‌ ഇവര്‍ നല്ലനിലയിലെത്തിച്ചേരുന്നു.  എങ്കിലും കുടുംബക്ലേശങ്ങള്‍ ഇവരെ പൊതുവേ വിട്ടുമാറാറില്ല. അന്യായമായ മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുവാന്‍ ഇവര്‍ വിമുഖരാണ്‌.

സ്വപ്രയത്നംകൊണ്ട്‌ ജീവിക്കുന്നവരും നല്ല ബന്ധമുള്ളവരും സഞ്ചാരികളും അന്യദേശത്ത്‌ താമസിക്കുന്നവരും സൗന്ദര്യവും സദാചാരവും ഉള്ളവരുമായി ഭവിക്കും. എപ്പോഴും ഉല്‍ക്കര്‍ഷേച്‌ഛ മുന്‍നിര്‍ത്തിക്കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന വ്യക്‌തികളാണ്‌ ഈ നക്ഷത്രക്കാര്‍. ഒരു കാര്യത്തില്‍ പ്രവേശിച്ച്‌ കഴിഞ്ഞാല്‍ അതിന്റെ പാരമ്യതയില്‍ എത്തിച്ചേരുകയാണ്‌ ഇവരുടെ ലക്ഷ്യം.

ധാരാളം സുഹൃത്തുക്കളെ ആകര്‍ഷിക്കുന്ന സ്വഭാവമുള്ള ഇവര്‍ തങ്ങള്‍ക്ക്‌ കിട്ടിയ സന്നാഹങ്ങളെ നന്ദിപൂര്‍വ്വം സ്‌മരിക്കുന്നവരാണ്‌.  സ്‌ത്രീകള്‍ സൗന്ദര്യവും വിനയവും പ്രശസ്‌തിയുമുള്ളവരായിരിക്കും. ഇവരെപ്പോഴും കുടുംബഭരണത്തില്‍ ശ്രദ്ധിക്കുന്നത്‌ കാണാം. വീടും പരിസരവും മോടിപിടിപ്പിക്കുക ഇവരുടെ ഹോബിയാണ്‌. ഇവര്‍ക്ക്‌ എല്ലാവിധ സൗഭാഗ്യങ്ങളും കൈവരും.

\"\"

സൗന്ദര്യം എടുത്തുപറയണം; പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. വിനയം, ധര്‍മ്മനിഷ്ഠ, ഉപകാരസ്മരണ എന്നിവ ഉണ്ടായിരിക്കും. ബന്ധുക്കള്‍ കൂടുതലുണ്ടായിരിക്കും. എപ്പോഴും ഉയരണമെന്ന ആദര്‍ശം മുന്‍നിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന വ്യക്തി ആയിരിക്കും. ഒരു കാര്യത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അതിന്‍റെ പാരമ്യത്തില്‍ എത്തിച്ചേരുക എന്നത് ഒരു ലക്ഷ്യമാണ്. ധാരാളം സുഹൃത്തുക്കളെ ആകര്‍ഷിക്കുന്ന സ്വഭാവമുള്ളതിനാല്‍ മറ്റുള്ളവരില്‍ നിന്നും കിട്ടിയ സഹായങ്ങളെ നന്ദിപൂര്‍വ്വം സ്മരിക്കും.

മിതവ്യയവും ആത്മാര്‍ത്ഥതയും എല്ലാ രംഗങ്ങളിലും പ്രദര്‍ശിപ്പിക്കും. ഒരു കാര്യത്തിലും ഉപേക്ഷ സഹിക്കാത്തതിനാല്‍ സഹായത്തിന് വില കല്പ്പിക്കുന്നവരായിരിക്കും. അര്‍ഹതയില്ലാത്ത പണം കിട്ടിയെന്നുവരും. പരാജയം വിജയമാക്കി മാറ്റാന്‍ ശ്രമിക്കും. പലപ്പോഴും യാഥാസ്ഥിതകരായ അന്ധവിശ്വാസിയായി കാണപ്പെടും. ആദ്യകാലം വളരെ ബുദ്ധിമുട്ടായിരിക്കും. പിന്നെയതുമാറും. സഞ്ചാരപ്രിയരായ ഇവര്‍ അന്യദേശത്ത് താമസം സംജാതമാക്കും. സദാചാരബോധവും നല്ല സൗന്ദര്യവും ഉണ്ടായിരിക്കും. സ്വന്തം പ്രയത്നം കൊണ്ട് ജീവിക്കും.

രണ്ടാം ഭാവാധിപൻ ശനിയായതിനാൽ താങ്കളുടെ സംസാരം മറ്റുള്ളവരുടെ മനസിനെ വേദനിപ്പിക്കും. ഇത് ഒഴിവാക്കേണ്ടതാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന സൂര്യന്റെ നക്ഷത്രക്കാരായ ഇവർ കൈരാശിയും ഭാഗ്യവുമുള്ളവരാണ്. മുതൽ മുടക്കി തുടങ്ങുന്ന കാര്യങ്ങൾ സ്വന്തം പേരിലാക്കുന്നതാണു നല്ലത്‌. ഇണയുടെ അഭിപ്രായങ്ങളും നിർ‌ദേശങ്ങളും വകവയ്ക്കാത്തവരും സ്വന്തം അഭിപ്രായങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നവരുമാണ്.

\"\"

യാത്ര പുറപ്പെടുമ്പോൾ നവഗ്രഹങ്ങളെയും പിതൃക്കളെയും പ്രാർഥിച്ചു പുറപ്പെടുന്നതാണു നല്ലത്. സന്താനങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്നവരാണെങ്കിലും അവരോട് അതികഠിനമായി ദേഷ്യപ്പെടുന്നത് അവർ നിങ്ങളെ വകവയ്ക്കാതെ അകന്നുപോകുന്നതിനു കാരണമാകും. ദേഷ്യവും എടുത്തുചാട്ടവും താങ്കളുടെ കൂടെപ്പിറപ്പാണ്. കോപങ്ങൾ അടക്കിവയ്ക്കാതെ മനസ്സിലുള്ളതു കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുന്നതു ജീവിതവിജയമുണ്ടാക്കും.

ആത്മാർഥമായി പ്രവർത്തിക്കുന്നവരും സൗമ്യസ്വഭാവക്കാരും ഒതുങ്ങിക്കഴിയാനിഷ്ടപ്പെട്ടവരുമായ നിങ്ങൾ കാര്യങ്ങൾ തുടങ്ങുന്നതിനു മുൻപ് മറ്റുള്ളവരുടെ സഹായവും അഭിപ്രായങ്ങളും നേടിയിരിക്കണം. സ്വന്തം പരിശ്രമവും കഠിനാധ്വാനവും കൊണ്ട് ജീവിതത്തിൽ നേട്ടം കൈവരിക്കുന്നവരാണ്. സംസ്കാരസമ്പന്നരായിരിക്കും. ആളുകളെ കബളിപ്പിക്കുന്ന പുഞ്ചിരിയോടു കൂടിയവരാണ്. ഇടപാടിൽ നീതിയും ആത്മാർഥതയും പുലർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. മറ്റുള്ളവരുടെ ചതിയിൽ അകപ്പെടാൻ ഇടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.

അനുകൂല നക്ഷത്രങ്ങൾ: രോഹിണി-6, തിരുവാതിര‍-7, പൂയം-6, ആയില്യം-6, ഉത്രം-8, ചിത്തിര-5, വിശാഖം-5, പൂരാടം-7, ചതയം-5
പ്രതികൂലം- അവിട്ടം, പൂരുരുട്ടാതി, രേവതി, മകം, പൂരം , ചോതി, അനിഴം, മൂലം. അനുകൂല ദിവസം- തിങ്കൾ, വെള്ളി. അനുകൂല തീയതി- 1, 10, 19, 28. അനുകൂല നിറം- മഞ്ഞ, കാവി. രത്നം- വജ്രം.

Avatar

Astrologer JK