മലയാളം ഇ മാഗസിൻ.കോം

പുതുവർഷത്തിൽ വാട്ട്സ്‌ആപ്പും മെസഞ്ചറും ഉപയോഗിക്കുന്നവർ അറിഞ്ഞോ ഈ മാറ്റങ്ങൾ? ഇനി ഒന്നും രഹസ്യമല്ല, എല്ലാം പരസ്യമാകും… ജാഗ്രത

വാട്സാപ്പിന്റെ അത്യമൂല്യമായ ഡേറ്റ ശേഖരത്തിലേക്ക് ഇടിച്ചു കയറാനാണ് ഫെയ്സ്ബുക്കിന്റെ ഉദ്ദേശമെന്നും, ഉപയോക്താക്കൾ നിഷ്ക്രിയരായ് നിൽക്കേണ്ടി വരുമെന്നും ഇന്റർനാഷണൽ ബിസിനസ് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ ഗവൺമെന്റ് അടക്കം ആവശ്യപ്പെട്ടിട്ടു നല്കാത്ത വിവരങ്ങളായിരിക്കും ഇനി ഇവർ വിശകനം ചെയ്യുക. തങ്ങൾക്കു ഭീഷണിയാകുമെന്നു കണ്ട് ഫെയ്സ്ബുക് വാങ്ങിക്കൂട്ടിയതാണ് വാട്സാപ്. ഏറ്റവും കടുത്ത നടപടി നേരിടേണ്ടിവന്നാൽ ഫെയ്സ്ബുക്കിന് അവർ പിന്നീടു വാങ്ങിയ വായ്സാപും ഇൻസ്റ്റഗ്രാമും വിൽക്കേണ്ടതായി പോലും വരാം. എന്തിരുന്നാലും സ്വകാര്യ ഡേറ്റയോട് അത്രമേൽ പ്രിയമുള്ള കമ്പനിയായ ഫെയ്സ്ബുക് ഇനി വാട്സാപ് സന്ദേശങ്ങൾ പരിശോധിക്കാനുള്ള സാധ്യത ഏറെയാണ്.

സാമ്പത്തിക കാര്യങ്ങളടക്കം ഫെയ്സ്ബുക്കിന് ലഭിക്കാൻ മറ്റോരു മാർഗ്ഗമാണ് പുതിയതായ് വന്ന വാട്സാപ് പേ. താമസിയാതെ വാട്സാപ്പും ജിയോ മാർട്ടുമായും ബന്ധിപ്പിക്കും. താരതമ്യേന ഡിജിറ്റൽ സാക്ഷരത കുറഞ്ഞ ഇന്ത്യ പോലെയൊരു രാജ്യത്ത് ഇതിന്റെയൊക്കെ പ്രത്യാഘാതം എത്രത്തോളം ആയിരിക്കുമെന്ന് ഒരു ശരാശരി ഉപയോക്താവിനോടു പറഞ്ഞു മനസ്സിലാക്കാൻ എളുപ്പമായിരിക്കില്ല. വാട്സാപ് പഴയതു പോലെ പ്രവർത്തിക്കുമെങ്കിൽ എനിക്കു പ്രശ്നമൊന്നുമില്ലെന്ന നിലപാടായിരിക്കും മിക്കവരും സ്വീകരിക്കുക. ഔദ്യോഗിക വിവരങ്ങൾ വരെ വാട്സാപ്പിലൂടെ പങ്കുവയ്ക്കുകയും, ഗൂഗിൾ ഡ്രൈവിൽ ശേഖരിക്കുകയും ചെയ്യുന്ന രാജ്യത്ത് പുതിയ സംവിധാനം എന്തു മാറ്റമായിരിക്കും കൊണ്ടുവരിക എന്നു കണ്ടുതന്നെ അറിയണം.

തങ്ങൾ എന്തു ഡേറ്റയാണ് ശേഖരിക്കുന്നത് എന്ന് ആപ് ഡവലപ്പർമാർ വെളിപ്പെടുത്തണം എന്നാണ് ആപ്പിൾ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. അതിൻപ്രകാരം ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാണ്. ഏറ്റവും കടന്നുകയറ്റം നടത്തുന്നത് വാട്സാപ്പും ഫെയ്സ്ബുക് മെസഞ്ചറുമാണ്. അതേസമയം, ആപ്പിളിന്റെ സ്വന്തം ഐമെസേജും, ടെലഗ്രാമും, സിഗ്നലും തീരെ കുറച്ചു ഡേറ്റ മാത്രമേ ശേഖരിക്കുന്നുള്ളു. എന്നാൽ വാട്സാപ് പോലും ഫെയ്സ്ബുക് മെസഞ്ചറിനു മുന്നിൽ ഡേറ്റാ ശേഖരണത്തിന്റെ കാര്യത്തിൽ കൈ കൂപ്പുന്ന അവസ്ഥയാണ്. ഉപഭോക്താവിൽ നിന്ന് അത്രത്തോളം വിവര ശേഖരണമാണ് ഫെയ്സ്ബുക് നടത്തുന്നത്. ഓരോ ആപ്പും ശേഖരിക്കുന്ന ഡേറ്റകൾ ഇങ്ങനെ:

വാട്സാപ്
പ്രൊഡക്ട് ഇന്ററാക്ഷൻ, പണമടച്ചതിന്റെ വിവരങ്ങൾ, ക്രാഷ് ഡേറ്റാ, പെർഫോർമൻസ് ഡേറ്റാ, മറ്റു ഡയഗ്ണോസ്റ്റിക്ഡേറ്റാ, കസ്റ്റമർ സപ്പോർട്ട്, പ്രൊഡക്ട് ഇന്ററാക്ഷൻ, അതർ യൂസർ, കണ്ടെന്റ്, മെറ്റാഡേറ്റ, ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്, കോണ്ടാക്ട്സ്, ഏകദേശ ലൊക്കേഷൻ, ഡിവൈസ് ഐഡി, യൂസർ ഐഡി, അഡ്വർട്ടൈസിങ് ഡേറ്റ, സാധനങ്ങൾ വാങ്ങിയതിന്റെ വിവരങ്ങൾ.

ഐമെസേജ്
ഇമെയിൽ അഡ്രസ്, ഫോൺ നമ്പർ, സേർച്ച് ഹിസ്റ്ററി, ഡിവൈസ് ഐഡി സിഗ്നൽ ഫോൺ നമ്പർ ഉപയോഗിച്ചു വേണം റജിസ്റ്റർ ചെയ്യാൻ. എന്നാൽ, ആപ് നിങ്ങളുടെ ഫോൺ നമ്പർ നിങ്ങളുടെ ഐഡന്റിറ്റിയായി കണക്കാക്കുന്നില്ല.

ഫെയ്സ്ബുക് മെസഞ്ചർ
കൃത്യമായ ലൊക്കേഷൻ, ഏകദേശ ലൊക്കേഷൻ, താസമസ്ഥനത്തിന്റെ അഡ്രസ്, ഇമെയിൽ അഡ്രസ്, പേര്, ഫോൺ നമ്പർ, മറ്റു യൂസർ കോണ്ടാക്ട് വിവരങ്ങൾ, കോണ്ടാക്ട്സ്, ഫോട്ടോകളും, വിഡിയോകളും, ഗെയിം കളിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ, ഉപയോക്താവിന്റെ മറ്റു കണ്ടെന്റുകൾ. മാത്രമല്ല ബ്രൗസിങ് ഹിസ്റ്ററി, യൂസർ ഐഡി, ഡിവൈസ് ഐഡി, തേഡ് പാർട്ടി അഡ്വർട്ടൈസിങ്, ഓൺലൈനായി നടത്തിയ വാങ്ങലുകളെക്കുറിച്ചുള്ള വിവരങ്ങൾ, സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.

ഈ വിവരങ്ങൾക്കോരന്ത്യമില്ലെ എന്നു തോന്നിപ്പോകും. കുടാതെ പ്രൊഡക്ട് ഇന്ററാക്ഷൻ, അഡ്വർട്ടൈസിങ് ഡേറ്റാ, മറ്റു യൂസേജ് ഡേറ്റാ, ക്രാഷ് ഡേറ്റാ, പെർഫോർമൻസ് ഡേറ്റാ, മറ്റു ഡയഗ്ണോസ്റ്റിക് ഡേറ്റാ, മറ്റു തരം ഡേറ്റാ, ഡവലപ്പേഴ്സ്, പരസ്യ, മാർക്കറ്റിങ്, ആരോഗ്യ, പണമടയ്ക്കൽ വിവരങ്ങൾ, രഹസ്യമാക്കി വയ്ക്കാൻ ഉദ്ദേശിക്കുന്ന ഡേറ്റാ, പ്രൊഡക്ട് പേഴ്സണലൈസേഷൻ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, മറ്റു സാമ്പത്തികകാര്യ വിവരങ്ങൾ, ഇമെയിലുകൾ, ടെക്സ്റ്റ് സന്ദേശങ്ങൾ. ഹാ, ഇനി എന്താണ് വേണ്ടത്?

ടെലഗ്രാം
പേര്, ഫോൺ നമ്പർ, കോണ്ടാക്ട്സ്, യൂസർ ഐഡി ഡേറ്റയോടുള്ള ആർത്തി ഏത് കമ്പനിക്കാണ് എന്നും, ആപ് ഉപയോക്താക്കളെക്കുറിച്ചുള്ള എന്തുമാത്രം വിവരമാണ് ചില കമ്പനികൾ ശേഖരിക്കുന്നതെന്നും മനസ്സിലാക്കാം. ഉപഭോക്താക്കളുടെ വിവരങ്ങൾക്ക് ക്യത്യവും വ്യക്തവുമായ സുരക്ഷിതത്വമാണ് വേണ്ടത്, പകരം ഇവിടെ അഴിഞ്ഞാടുന്നത് കുുത്തക കമ്പനികൾ തമ്മിലുള്ള പോരാട്ടമാണ്. പരിണാമം അനിവാര്യം തന്നെ.

Avatar

Staff Reporter