18
April, 2019
Thursday
07:53 PM
banner
banner
banner

സോഷ്യൽ മീഡിയ വഴി അഭിപ്രായം പറയുന്ന പ്രവാസികൾക്ക്‌ ഇനി ആശ്വസിക്കാം, ശിക്ഷയിൽ വലിയ ഇളവ്‌!

സോഷ്യൽ മീഡിയ വഴി പ്രകോപനപരമായ അഭിപ്രായം പറയുന്ന പ്രവാസികൾക്ക്‌ ഇനി ആശ്വസിക്കാം, ശിക്ഷയിൽ വലിയ ഇളവ്‌. യൂ എ ഇ സർക്കാർ സൈബർ കുറ്റവാളികൾക്ക് നൽകിയിരുന്ന ശിക്ഷ ജയിൽവാസമോ നാടു കടത്തലോ ആയിരുന്നു. എന്നാൽ ആ നിയമത്തിൽ ഭേദഗതി വരുത്താൻ ആണ് യൂ എ ഇ ഗവർമെന്റിന്റെ പുതിയ തീരുമാനം.

ഇന്റർനെറ്റ് വഴി അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്‌താൽ നാടു കടത്തലോ ജയിൽവാസമോ നിർബന്ധിത ശിക്ഷയായിരുന്നു. എന്നാൽ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുവരെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ താത്കാലികമായി വിലക്കുകയോ അവരെ നീരീക്ഷിക്കുകയോ ചെയ്യാനാണ് പുതിയ തീരുമാനം. പുതിയ ഭേദഗതി മുൻപ് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവർക്കു ആശ്വാസം ആകുമെന്ന് പ്രതീക്ഷിക്കാം. അതേ സമയം മന:പൂർവ്വമുള്ള സ്ഥിരം സൈബർ ക്രൈം കുറ്റകരമായിരിക്കും.

ഈയിടെ കനേഡിയൻ യുവാവ് തന്റെ മുൻ തൊഴിൽ ദാതാവിനെ ഇ മെയിലിലൂടെ അപകീർത്തിപെടുത്തിയ കേസിൽ കുറ്റവാളിയെ നാടുകടത്താൻ കോടതി വിധിച്ചു. പുതിയ ഭേദഗത്തിയിലൂടെ ഈ നാടുകടത്തൽ ഇപ്പോൾ കോടതി ഒഴിവാക്കിയിട്ടുണ്ട്.

ഓൺലൈൻ വഴിയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങൾക്കു ഇപ്പോളും നിർബന്ധിത ശിക്ഷയാണ് നൽകുന്നത്. ഓൺലൈൻ വഴിയുള്ള ലൈംഗിക അതിക്രമം, സെക്സ് ചാറ്റ്, ലൈംഗിക ബന്ധത്തിൽ ഏർപെടാൻ ഭീഷണിപ്പെടുത്തൽ, വേശ്യാവൃത്തി എന്നിവ ഇപ്പോളും ക്രിമിനൽ കുറ്റം തന്നെയാണ്. മുൻപത്തെ പോലെ തന്നെ തടവോ നാടുകടത്തലോ തന്നെയാകും ഇതിനുള്ള ശിക്ഷ.

ഇന്ത്യ പോലെ അഭിപ്രായ സ്വാതന്ത്ര്യവും സൈബർ പോർവിളികളും ഇപ്പോഴും ഗൾഫ്‌ രാജ്യങ്ങളിൽ തെറ്റായി തന്നെയാണ് കാണുന്നത്‌. പ്രത്യേകിച്ച്‌ വ്യക്തിഹത്യ പോലെയുള്ള കാര്യങ്ങൾ. പ്രവാസികൾ കൃത്യമായ രാഷ്ട്രീയ നിരീക്ഷണം ഉള്ളവരാണെങ്കിലും മറ്റൊരു രാജ്യത്തിരുന്നുകൊണ്ട്‌ അത്തരം രാഷ്ട്രീയ പോർവിളികളും ഭീഷണികളും ഒഴിവാക്കേണ്ടതാണ്.

[yuzo_related]

Comments


Related Articles & Comments