മലയാളം ഇ മാഗസിൻ.കോം

മുടികൊഴിച്ചിലും നരയും അകറ്റി മുടി തഴച്ച്‌ വളരാൻ സവാള നീര്‌ അത്യുത്തമം എന്നറിയാമോ? ഇങ്ങനെ ഉപയോഗിക്കണം

നര മാറ്റാനും മുടി വരാനും സവാള നീര് ഉത്തമമെന്നു ഗവേഷകര്‍. സവാള നീര് തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ചാല്‍ മുടി വളരുകയും നര തടയാനും കഴിയുമെന്നു ഗവേഷകര്‍ കണ്ടെത്തി.

ഇത്‌ ഏറ്റവും പുരാതനവും എന്നാൽ ഏറ്റവും ഫലപ്രദവുമായി മുടിവളരാനുള്ളൊരു മാർഗമത്രെ. സൾഫർ വളരെ സമ്പന്നമായ ഉള്ളിനീര്‌ വളരെ ശക്തമായിത്തന്നെ കോളജൻ കോശങ്ങളെ ഉത്പാദിപ്പിക്കുന്നതിനാൽ മുടിയിഴകളുടെ വളർച്ചക്കിത്‌ കാരണമാകുന്നു. കൂടാതെ സവാള നീര് മുടിയിലെ കീടാണുക്കളെ നശിപ്പിക്കാനും ഫംഗസ് ബാധ തടയാനും ഫലപ്രദമാണ്.

മുടി വളരുന്നതിന് ആവശ്യമായ ഫോളിക്കില്‍സിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ സവാള നീരിനു കഴിവുണ്ടെന്നാണ് കണ്ടെത്തല്‍. ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ സാന്നിധ്യവും പ്രകൃതിദത്ത ആന്റി ഓക്‌സിഡന്റായ കറ്റാലെയ്‌സുകളുടെ അഭാവവുമാണ് മുടി നരയ്ക്കാന്‍ കാരണം.

എന്നാല്‍ സവാള നീരിനു ഈ അവസ്ഥ ചെറുക്കാന്‍ കഴിവുണ്ട്. വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി6 കാത്സ്യം, സള്‍ഫര്‍, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യത്താല്‍ സമ്പുഷ്ടമാണ് സവാള നീര്. അതുകൊണ്ട് തന്നെ സവാള നീരിനു തലയോട്ടിയിലെ കീടാണുക്കളേയും നശിപ്പിക്കാന്‍ കഴിവുണ്ട്.

അപ്പോൾ എങ്ങനെ ഉള്ളിനീര്‌ മുടികൊഴിച്ചിൽ തടഞ്ഞ്‌ മുടി വളരുവാൻ സഹായിക്കുന്നു എന്നറിയുമോ?
നേരത്തെ പറഞ്ഞപോലെ ഉള്ളിവർഗ്ഗം സൾഫർ വളരെയധികം ഉള്ളവയാണ്‌. സവാള നീരിലെ സള്‍ഫറിന്റെ സാന്നിധ്യമാണ് മുടി വളരാന്‍ സഹായിക്കുന്ന ഒരു ഘടകം. ഇത്‌ മുടിയുടെ വളർച്ചക്ക്‌ സഹായിക്കുന്നതിനൊപ്പം രക്തസംക്രമണം വർദ്ധിപ്പിക്കുന്നു.

ഇതുമാത്രമല്ല, ഉള്ളിനീര്‌ ആന്റി ബാക്ടീരിയൽ പദാർത്ഥങ്ങളുടെ പ്രവർത്തനഫലമായുണ്ടാകുന്ന ചർമ്മപ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരമായതിനാൽ ഒരു പ്ളസ്‌ പോയിന്റ്‌ കൂടിയായി. ഇതുകൂടാതെ ഉള്ളിയിലെ ഘടകങ്ങൾ മുടിയെ കൂടുതൽ ശക്തിയുള്ളതും മുടിയുടെ വേരുകൾ കൂടുതൽ ഉറച്ചതും മുടിയിഴകളിലുണ്ടാകുന്ന അണുബാധകളെ ഒഴിവാക്കുന്നതുമാകുന്നു.

സവാള നീരും തേനും ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടി വളരാനും, നര ഒഴിവാക്കാനും നല്ലതാണ്. കുളിക്കുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് സവാള നീര് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നത് താരാന്‍ അകറ്റാന്‍ നല്ലതാണ്. ഉലുവ കുഴമ്പ് പരുവത്തില്‍ അരച്ചതും സവാള നീരും ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും മുടിയുടെ ആരോഗ്യത്തിനു നല്ലതാണ്.

ഉള്ളിയെ ഏതെല്ലാവിധത്തിൽ മേൽപ്പറഞ്ഞ ഉപയോഗങ്ങൾക്കായി തയ്യാറാക്കാം?
അസംസ്കൃത ഉള്ളിനീരിന്റെ ഉപയോഗം: ഉള്ളിയിലെ സൾഫറിന്റെ ഉപയോഗത്തിന്‌ ഏറ്റവും ആയാസരഹിതമായ വഴിയാണിത്‌. കുറച്ച്‌ ഉള്ളതൊലിച്ച്‌ മിക്സിയിലോ അതുപോലെ മറ്റെന്തെങ്കിലും ഫുഡ്‌ പ്രോസസ്സറിലോ വച്ച്‌ നീരെടുക്കുക. ഈ നീര്‌ മുടികൊഴിച്ചിൽ ആയഭാഗത്ത്‌ മിനിമം 30 മിനിറ്റ്‌ വയ്ക്കുക. അതിനുശേഷം ഏതെങ്കിലും നല്ലൊരു കട്ടികുറഞ്ഞ ഷാമ്പു ഉപയോഗിച്ച്‌ കഴുകിക്കളയുക.

ആഴ്ചയിൽ ചുരുങ്ങിയത്‌ മൂന്നുവട്ടമെങ്കിലും ഇങ്ങനെ ചെയ്താൽ ഒന്നുരണ്ട്‌ മാസങ്ങൾക്കുള്ളിൽത്തന്നെ നിങ്ങൾക്ക്‌ റിസൾട്ട്‌ കാണുവാൻ സാധിക്കും. കുറച്ച്‌ ക്ഷമയോടെ ശ്രമിക്കൂ, പ്രകൃതിദത്തമായ ഒരു പരിഹാരം നിങ്ങൾക്ക്‌ നിങ്ങളുടെ വീട്ടിൽത്തന്നെ ഉണ്ടാക്കാം.

Avatar

Gayathri Devi

Gayathri Devi | Executive Editor