ഇന്ന് എസി യുടെ ഉപയോഗം ദിനംപ്രതി കൂടിവരികയാണ്. വീടുകളിലും ഓഫീസുകളിലും എന്തിന് നമ്മുടെയൊക്കെ വാഹനങ്ങളിൽ പോലും എസിയുണ്ട് എന്നുള്ളതാണ്. അസഹനീയമായ ചൂടിൽ നിന്ന് രക്ഷ നേടാനാണ് നമ്മൾ എസി ഉപയോഗിക്കുന്നത്. കഠിനമായ ചൂട് ശാരീരികവും മാനസികവുമായ കാര്യക്ഷമത കുറയക്കും. ഇങ്ങനെ വരുന്ന സാഹചര്യത്തിലാണ് ക്ഷീണം അകറ്റി ഉന്മേഷം പ്രധാനം ചെയ്യാൻ എസി സഹായിക്കുന്നത്. എന്നാൽ അമിതമായ എസിയുടെ ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

കനത്ത ചൂടുള്ള കാലാവസ്ഥയിലാണ് ഏറ്റവും കൂടുതൽ എസിയുടെ ആവശ്യകത വരുന്നത്. കൂടുതലും കാറിൽ യാത്ര ചെയ്യുന്നവരാണ് എസി എപ്പോഴും ഉപയോഗിക്കുന്നത്. എന്നാൽ AC ഉപയോഗിക്കുമ്പോൾ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ആരോഗ്യത്തിന് ദോഷം വരുന്ന കുറച്ചു കാര്യങ്ങളുണ്ട്.
ചൂട് കാലങ്ങളിൽ വാഹനങ്ങളിൽ AC പ്രവർത്തിപ്പിക്കുമ്പോൾ കൂടുതൽ ശ്രദ്ധ കൊടുകേണ്ടതുണ്ട്. ഇല്ലെങ്കിൽ മാരകരോഗങ്ങൾ എസി യുടെ അശ്രദ്ധമായ ഉപയോഗം മൂലം നമ്മളെ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്തൊക്കെ കാരയങ്ങളാണ് വാഹനങ്ങളിൽ എസി പ്രവർത്തിക്കുമ്പോൾ വേണ്ടത് എന്ന് നോക്കാം.
നല്ല ചൂടുള്ള സ്ഥലത്ത് കാർ പാർക്ക് ചെയ്ത് വീണ്ടും കാറിൽ യാത്ര ചെയ്യാൻ കയറി ഇരുന്നയുടൻ തന്നെ എസി പ്രവർത്തിക്കാതിരിക്കുക. കാരണം കാറിന്റെ ഉള്ളിൽ ചൂട് കൂടുമ്പോൾ ഡാഷ് ബോർഡ്, ഇരിപ്പിടങ്ങൾ, എയർ ഫ്രഷ്ണർ എന്നിവയിൽ നിന്നു ബെൻസൈം എന്ന വിഷ വാതകം പുറപ്പെടുവിക്കും. ഇതു ശ്വസിക്കുന്നത് മൂലം മാരകമായ കാൻസർ പിടിപെടാൻ കാരണമായേക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്. അടച്ചിട്ട മുറിയിലോ കാറിലോ ബെൻസൈമിന്റെ അംഗീകരിച്ച അളവ് 50 മി.ഗ്രാം/സ്ക്വയർഫീറ്റാണ്.

ചൂടുകാലത്തു വെയിലത്ത് കിടക്കുന്ന കാറിന്റെ ഉള്ളിൽ ബെൻസൈം എന്ന വിഷ വാതകത്തിന്റെ അളവ് 2000 മുതൽ 4000 മി.ഗ്രാം വരെ ഉയർന്നിട്ടുണ്ടാകും. അതായത് ശ്വസിച്ചാൽ വലിയ കുഴപ്പമില്ലാത്ത അളവിന്റെ 40 ഇരട്ടിയോളമാണിത്. ബെൻസൈം വാതകം ശ്വസിച്ച് ഉള്ളിലെത്തുന്ന ആളുകളുടെ എല്ലുകളെ ബലക്ഷയമാക്കുന്നു. ബെൻസൈം വാതകം ശ്വസിക്കുന്നത് മൂലം കരളിനെയും വൃക്കകളെയും വിഷമയമാക്കുന്നു.
കാറിൽ AC ഓൺ ചെയ്യുന്നതിനു മുമ്പ് ഗ്ലാസുകൾ താഴ്ത്തി ശുദ്ധവായു ഉള്ളിൽ കടത്തിയശേഷം മാത്രം എ സി ഓൺ ചെയ്യുക. ഈ കാര്യം ശ്രദ്ധിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നനങ്ങളിൽ നിന്നും നമുക്കും നമ്മുടെ കൂടെയുള്ളവർക്കും രക്ഷ നേടാം.
അധികനേരം വെയിലുള്ള സ്ഥലത്തോ ചൂടുകൂടിയ സ്ഥലത്തോ നിർത്തിയിട്ടിരിക്കുന്ന വാഹനം എടുക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് വാഹനത്തിന്റെ വിൻഡോ ഗ്ലാസുകൾ എല്ലാം താഴ്ത്തി ഫാൻ പരമാവധി വേഗത്തിൽ പ്രവർത്തിപ്പിച്ച് കൊണ്ട് ഓടിക്കുക എന്നതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ ഉള്ളിൽ അവശേഷിക്കുന്ന വിഷവാതകത്തെയും ചൂടു വായുവിനെയും എളുപ്പത്തിൽ പുറന്തള്ളാനാകും. ഇത് കഴിഞ്ഞ് മാത്രം ഗ്ലാസുകൾ ഉയർത്തി എസി പ്രവർത്തിപ്പിക്കുക. അതുപോലെ തന്നെ പൊടിയില്ലാത്ത സ്ഥലത്തൂടെയോ അല്ലെങ്കിൽ, ശുദ്ധ വായു ലഭിക്കുന്ന സ്ഥലത്തു കൂടെ യാത്ര ചെയ്യുമ്പോൾ മാത്രം എസി യുടെ പുറത്ത് നിന്ന് വായു സ്വീകരിക്കുന്ന മോഡ് ഓൺ ആക്കുക.
റിസർക്കുലേഷൻ മോഡിൽ ഇടുമ്പോൾ വാഹനത്തിനുള്ളിൽ നിക്കുന്ന വായുവാണ് എസി തണുപ്പിക്കുക. കാബിൻ വേഗത്തിൽ തണുപ്പിക്കാൻ ഈ മോഡാണ് ഓൺ ആകുന്നതാണ് നല്ലത്.