2016 നു ശേഷം യൂ എസ് ലെ നാലിൽ ഒന്നു വൈദേശിക അനധികൃത കുടിയേറ്റ താമസക്കാർ ഇന്ത്യക്കാർ: റിപ്പോർട്ട്!
മിനിമോഹൻ എഴുതുന്നു…

യൂ.എസിലെ 2.3 മില്യൻ നോൺ എമിഗ്രന്റ് റസിഡൻസ് പ്രധാനമായും തൊഴിലിനായി എത്തിയവർ, വിദ്യാർത്ഥികൾ, ബന്ധു സന്ദർശന വിസയിൽ എത്തിയവർ, നയതന്ത്ര പ്രതിനിധികളായി എത്തിയവർ, പൈത്യക സാംസ്കാരിക വിനിമയത്തിനെത്തിയവർ ,തുടങ്ങിയവർ ആണ് ഇതിൽ നാലിൽ ഒരാൾ ഇന്ത്യക്കാരനാണ്, റിപ്പോർട്ട് പ്രകാരം 60% നോൺ ഇമിഗ്രന്റ് റസിഡൻസും ഏഷ്യൻ രാഷ്ട്രങ്ങളിൽ നിന്നുള്ള വരും ഇതിൽ 15% ചൈനയിൽ നിന്നുമുള്ള കുടിയേറ്റക്കാരാണ്.
2016ൽ 2.3 മില്യൺ അനധികൃത കുടിയേറ്റ താമസക്കാരിൽ തൊഴിൽ തേടി എത്തിയവർ, വിദ്യാർത്ഥികൾ, ഡിപ്ലോമാറ്റുകൾ, ബന്ധു സന്ദർശനത്തിനെത്തിയവർ, സാംസ്കാരിക വിനിമയത്തിനെത്തിയവർ, അന്താരാഷ്ട്ര സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിങ്ങനെ യൂ\’ എസ് ൽ കുടിയേറിയവരിൽ 15% ഇന്ത്യക്കാർ ആയിരുന്നുവെന്ന് ഡിപ്പാർട്ട്മെന്റ്‌റ് \’ഓഫ് ഹോംലാന്റ് സെക്യൂരിറ്റി റിപ്പോർട്ട് പറയുന്നു

താത്കാലിക ആവശ്യങ്ങൾ ആയ ടൂറിസം ജോലി, പഠനം സാംസ്കാരിക വിനിമയം അന്താരാഷ്ട്ര സന്നദ്ധ സംഘടനാ പ്രവർത്തനം എന്നിവയിലൂടെ വന്നവർ അവരുടെ അടുത്ത ബന്ധുക്കളെ അനധികൃത കുടിയേറ്റത്തിലൂടെ യൂ.എസിൽ താമസക്കാരായി മാറിയതായി കണക്കുകൾ വ്യക്തമാക്കുന്നു. 2016ൽ ഇത്5,80,000 അനധികൃത ഇന്ത്യൻ കുടിയേറ്റ താമസക്കാർ യു.എസ്സിൽ ഉള്ളതായി ഈ റിപ്പോർട്ടിൽ പറയുന്നു, ഇതിൽ 4,40,000 താത്കാലിക ജീവനക്കാരും H1B വിസ ഉള്ളവരും 1,40,000 പേർ വിദ്യാർത്ഥികളുമാണ്, രണ്ടാം സ്ഥാനക്കാരായ ചൈനയിൽ നിന്നും 3,40,000 അനധികൃത താമസക്കാരിൽ 40,000 താത്ക്കാലിക ജീവനക്കാരും 2,60,000 വിദ്യാർത്ഥികളുമാണ്, റിപ്പോർട്ട് പ്രകാരം 75% ഇന്ത്യക്കാരും താത്ക്കാലിക ജോലിക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടവർ ആണ് ഇതിൽ 40% ഇപ്പോഴും താത്കാലിക ജീവനക്കാരായി തുടരുന്നു.
75% ചൈനക്കാർ വിദ്യാർത്ഥികളായി വന്നു 30 % വിദ്യാർത്ഥികളായി തന്നെ തുടരുന്നു 15% പേർ സാംസ്കാരിക വിനിമയത്തിനായി വന്ന സന്ദർശകരാണ് എന്നാൽ സാംസ്കാരിക വിനിമയ സന്ദർശകരായി എത്തിയ ഇന്ത്യക്കാരിൽ 4% മാത്രമാണ് യൂഎസിൽ തുടരുന്നത്. ഇന്ത്യയും ചൈനയും കഴിഞ്ഞാൽ തൊട്ടടുത്ത് മെക്സിക്കോ, കാനഡ, സൗത്ത് കൊറിയ, ജപ്പാൻ, സൗദി എന്നീ രാഷ്ട്രങ്ങൾ ആണ് യഥാക്രമം അനധികൃത കുടിയേറ്റ താമസക്കാരായി ഉള്ളത്.

ഇതിൽ മെക്സിക്കോയിൽ നിന്നുള്ള 85% പേരും ഇന്ത്യക്കാരെ പോലെ താത്ക്കാലിക ജീവനക്കാർ ആയി എത്ത പെട്ടവർ ആണ്, കാനഡയും, ജപ്പാനും താത്ക്കാലിക ജീവനക്കാർ ആണ് 65% മുതൽ 75% താത്കാലിക ജീവനക്കാരും 20 മുതൽ 25% വരെ വിദ്യാർത്ഥി അനുപതവും ആണെന്നു കാണാം സൗത്ത് കൊറിയ, സൗദി അറേബ്യ രാഷ്ട്രങ്ങളിൽ നിന്നും ഉള്ളവർ ചൈനയെ പോലെ വിദ്യാർത്ഥി ആനുപാതികതയാണ് കൂടുതൽ.
2018-ൽ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് കൗൺസിൽ പുറത്തിറക്കിയ CRS റിപ്പോർട്ടിൽ 2015ൽ 10.9 മില്ല്യൺ അനധികൃത വിസ ഉണ്ടായിരുന്നത് ഇപ്പോൾ 9 മില്യൺ ആയി കുറഞ്ഞിട്ടുള്ളതായി സൂചികകൾ കാണിക്കുന്നു. ഇതിൽ 6.8 മില്യൺ ടൂറിസം ആനൃ ബിസിനസ് വിസയിൽ ആണ് 2018ൽ അനധികൃത കുടിയേറ്റ താമസം ഉണ്ടായിട്ടുള്ളത് അനധികൃത കുടിയേറ്റം നടന്നിട്ടുള്ള മറ്റു ഗ്രൂപ്പുകൾ 9, 24,000 (10.2%) താത്കാലിക ജീവനക്കാർ, 3, 99,000 (4.4%) സാംസ്കാരിക വിനിമയം, 3,80,000 (4.8%) എന്നിങ്ങനെ ആണെന്ന് ഈ റിപ്പോർട്ട് പറയുന്നു.

യൂ.എസിലെ വിദേശിയരിൽ 43% അനധികൃത കുടിയേറ്റം ഏഷ്യയിൽ നിന്നും 21 % നോർത്ത് അമേരിക്കയിൽ നിന്നും, 18% സൗത്ത് കൊറിയയിൽ നിന്നും 12% യൂറോപ്പിൽ നിന്നും, 5 % ആഫ്രിക്കയിൽ നിന്നും വിസ നേടിയവർ ആന്നെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. നാഷണൽ റെസിഡന്ര്സ്സ് സെർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന മോഡി സർക്കാർ നയം ഉള്ളപ്പോൾ മോഡിയുടെ അമേരിക്കൻ സന്ദർശന സമയത്ത് ഈ റിപ്പോർട്ട് പുറത്ത് വന്നത് ശ്രദ്ധയോടെ കാണേണ്ട വിഷയം ആണ്.