16
January, 2019
Wednesday
02:12 PM
banner
banner
banner

നമസ്കാരം പറയാതിരുന്ന മമ്മൂട്ടിയെ പ്രകോപിപ്പിച്ച സീമയുടെ ചോദ്യത്തിൽ വല്ലാണ്ടായ മെഗാസ്റ്റാർ ചെയ്തത്‌!

മമ്മൂട്ടി എന്ന മലയാളത്തിന്റെ മഹാനടനെക്കുറിച്ച്‌ പുറം ലോകത്തിന് എന്തറിയാം? ജാഡക്കാരൻ, ചൂടൻ അങ്ങനെയൊക്കെയാണ് പൊതുവേ മമ്മൂട്ടിയെക്കുറിച്ച്‌ വിമർശകർ പറയുന്നത്‌. എന്നാ സാധാരണ പ്രേക്ഷകൻ മനസിലാക്കിയ താരമല്ല മമ്മൂട്ടി എന്ന് നടി ഉർവ്വശി പറയുന്നു.

‘കുട്ടികളുടെ സ്വഭാവമാണ് മമ്മൂക്കയ്ക്ക്. അദ്ദേഹത്തിന് ഇഷ്ടമുള്ള വാച്ച് വേറൊരാള്‍ കെട്ടികൊണ്ട് വന്നാല്‍ മതി പിണങ്ങി. ഒരു പുതിയ സാധനം വന്നാല്‍ ആദ്യം അത് മേടിക്കണം. വേറാരെങ്കിലും മേടിച്ചാല്‍ ചോദിക്കും, ‘ഓ അതപ്പോഴേക്കും വാങ്ങിയോ?’, അതിഷ്ടമല്ല.

മമ്മൂക്ക വാഹനം ഓടിക്കുമ്പോള്‍ ആരും ഓവര്‍ടേക്ക് ചെയ്തുകൂടാ. സ്‌കൂട്ടറിനെയൊക്കെ ഓവര്‍ടേക്ക് ചെയ്തിട്ട് ഞാന്‍ ജയിച്ചല്ലോ എന്ന മട്ടിലിരിക്കും. പറപ്പിക്കും. ഓവര്‍ടേക്ക് ചെയ്ത് പറപ്പിക്കും. നമ്മള്‍ ജീവന്‍ കൈയില്‍ പിടിച്ചിരിക്കും. ഒന്നും മറച്ചു വയ്ക്കാതെയുള്ള പെരുമാറ്റം. അടുപ്പമുള്ളവരോട് വളരെ അടുപ്പം. അതാണ് മമ്മൂക്ക.’ ഉര്‍വ്വശി പറഞ്ഞു.

‘നമസ്‌കാരം പറഞ്ഞാല്‍ നിറുത്തില്ല. അതിനൊരു കാരണമുണ്ട് മമ്മൂക്കയ്ക്ക് ഈ നമസ്‌കാരം പറച്ചിലിലൊന്നും കമ്പമില്ല. ഒരുദിവസം ഞാന്‍ സീമചേച്ചിയോട് പറഞ്ഞു ‘മമ്മൂക്ക നമസ്‌കാരം പറയുന്നില്ല’. സീമ ചേച്ചി പറഞ്ഞു ‘വാ ചോദിക്കാം’. സീമ ചേച്ചി ചെന്നു. ‘നമസ്‌കാരം മമ്മൂക്ക’. മമ്മൂക്ക തലയാട്ടി. ആ… സീമ ചേച്ചി വിട്ടില്ല. ‘എന്തോന്ന് ആ… നമസ്‌കാരം പറഞ്ഞൂടെ’. മമ്മൂക്ക വല്ലാതായി.

‘ഇന്നലെ 12 മണിക്ക് ഷൂട്ടിംഗ് കഴിഞ്ഞ് പിരിഞ്ഞതല്ലേ. ഇപ്പോ ആറു മണി. ഇതിനിടയ്ക്ക് നമസ്‌കാരം വേണോ?’ പക്ഷേ അടുത്ത ദിവസം മമ്മൂക്ക ഒരുങ്ങി തന്നെ വന്നു. ഷൂട്ട് തുടങ്ങുന്നു. മമ്മൂക്ക കാമറാമാനോട് പറഞ്ഞു. ഒരു മിനിട്ട്. എന്നിട്ട് എന്നെയും സീമചേച്ചിയെയും നോക്കി നമസ്‌കാരം പറഞ്ഞു’. ഒരിക്കലും മറക്കാൻ പറ്റാത്ത സംഭവമാണ്‌ ആ സെറ്റിൽ അന്ന് നടന്നതെന്ന് ഉർവ്വശി ഓർക്കുന്നു.

RELATED ARTICLES  മഞ്ജുവിനെ പരിഹസിച്ച ശ്രീകുമാർ മേനോന്‌ കിട്ടിയത്‌ മുട്ടൻ പണി, ഒടുവിൽ നിലപാട്‌ മാറ്റം
· ·
[yuzo_related]

Comments



Related Articles & Comments