മലയാളം ഇ മാഗസിൻ.കോം

മൂത്രാശയക്കല്ലുകൾ, വേണം അൽപ്പം ജാഗ്രത… പ്രവാസികൾ പ്രത്യേകിച്ചും

ജീവിതശൈലീരോഗങ്ങളുടെ പട്ടികയിൽ സാധാരണ പെടുത്താറില്ലെങ്കിലും ജീവിത ശൈലിക്ക്‌ ഒരു പ്രധാനപങ്കുള്ള രോഗാവസ്ഥയാണ്‌ മൂത്രാശയക്കല്ലുകൾ. പെട്ടെന്ന്‌ ഒരു ദിവസം ഉണ്ടാകുന്ന ഇടുപ്പിലേയും വയറിലേയും ശക്തമായ വേദനയുടെ അകമ്പടിയോടെ വരുന്ന ഈ രോഗം മുമ്പെങ്ങുമില്ലാത്തയത്ര സാധാരണമാണ്‌ ഇപ്പോൾ. ആധുനിക ചികിത്സാ സമ്പ്രദായങ്ങളുടെ ആവിർ
ഭാവത്തോടെ തക്ക സമയത്ത്‌ കണ്ടെത്തിയാൽ പ്രത്യാഘാതങ്ങൾ ഒന്നുമില്ലാതെ തന്നെ പൂർണ്ണമായും ചികിത്സിച്ചു മാറ്റാവുന്നതുമാണ്‌.

മൂത്രാശയക്കല്ലുകൾ ചികിത്സിക്കാൻ വേണ്ട ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളിൽ നിത്യേന എത്തുന്ന രോഗികളുടെ കണക്കെടുത്താൽ ഗൾഫ്‌ രാജ്യങ്ങളിൽ നിന്നും അവധിക്കു വന്ന ആളുകൾ ഒരു നല്ല ശതമാനം ഉണ്ടെന്നും കാണാവുന്നതാണ്‌. ലോകമൊട്ടാകെയുള്ള കണക്കെടുത്താൽ ഇതൊരു ആഗോള പ്രതിഭാസമാണെങ്കിലും ഗൾഫ്‌ മേഖല പോലെയുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിൽ രോഗത്തിന്റെ ആധിക്യം വളരെയധികമാണ്‌.

READ ALSO: ബഡായി ബംഗ്ലാവ്‌ ആര്യയ്ക്ക്‌ ശേഷം ഹോട്ട്‌ മേക്കോവർ ഫോട്ടോ ഷൂട്ടുമായി നടി വൈഗ!

വികസിത രാജ്യങ്ങളിൽ 13 ശതമാനത്തോളം ആളുകളിൽ ഈ രോഗം ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഏഷ്യയിൽ 1-5%വും യൂറോപ്പിൽ 5-9 %വും വടക്കേ അമേരിക്കയിൽ 3%വും ആളുകളിൽ മൂത്രാശയക്കല്ലുകൾ കണ്ടുവരുന്നു.

ഇനി ഗൾഫ്‌ നാടുകളിലെ മാത്രം കണക്കെടുക്കുകയാണെങ്കിൽ യുഎഇ, കുവൈറ്റ്‌, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ രോഗത്തിന്റെ തോത്‌ വളരെ ഉയർന്നതാണ്‌. സൗദി അറേബ്യയിൽ മാത്രം 20 ശതമാനത്തോളം ആളുകൾ മൂത്രാശയക്കല്ലുകൾ പേറുന്നവരാണ്‌. ലക്ഷക്കണക്കിനാളുകൾ ഗൾഫിൽ ജോലിചെയ്യുന്ന ഒരു സംസ്ഥാനമായതിനാൽ ഇത്‌ നാം മലയാളികളുടെ ഒരു ആരോഗ്യ പ്രശ്‌നമായി തന്നെ കാണാതെ വയ്യ.

READ ALSO: തിലകനോടൊക്കെ ചെയ്തതിന്റെ ഫലം അനുഭവിക്കാതെ സൂപ്പർ താരങ്ങൾക്ക്‌ മോക്ഷം ലഭിക്കില്ല: സൂപ്പർ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച്‌ സലിം കുമാർ വൻ വിവാദങ്ങൾക്ക്‌ തിരികൊളുത്തി!

പുരുഷന്മാരിലാണ്‌ രോഗം കൂടുതലായി കണ്ടു വരുന്നത്‌. രോഗ ലക്ഷണങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌ ഏതാണ്ട്‌ മുപ്പതുവയസ്സിനോട്‌ അടുപ്പിച്ചാണെന്നും പഠനങ്ങൾ പറയുന്നു. കല്ലുകളുടെ സ്ഥാനം വൃക്കയിലോ മൂത്രാശയത്തിലോ എവിടെ വേണമെങ്കിലും ആവാം. അതിശക്തമായ വേദനയും മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടും ചിലപ്പോഴൊക്കെ മൂത്രത്തിൽ രക്ത
ത്തിന്റെ അംശവുമാണ്‌ പ്രധാന രോഗലക്ഷണങ്ങൾ. രോഗലക്ഷണങ്ങളുടെ തീവ്രത പല കാര്യങ്ങളെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്‌. കല്ലുകളുടെ വലിപ്പം, എണ്ണം, സ്ഥാനം, മൂത്ര തടസ്സം, കല്ലുകളുടെ സ്ഥാനഭ്രംശം, രോഗത്തോടനുബന്ധിച്ചുള്ള അണുബാധ എന്നിവയാണവ. ഉത്ഭവസ്ഥാനത്തു നിന്ന്‌ കല്ലുകൾക്ക്‌ സ്ഥാനഭ്രംശം സംഭവിക്കുമ്പോഴും മൂത്രത്തിന്‌ തടസ്സം നേരിടുമ്പോഴുമാണ്‌ വേദന അതിന്റെ പാരമ്യത്തിലെത്തുന്നത്‌.

എന്തുകൊണ്ട്‌‌ പ്രവാസികൾ? (Next Page)

Staff Reporter

urinal-disease

Staff Reporter