മലയാളം ഇ മാഗസിൻ.കോം

ഒടിയന് കൊടുത്ത വാക്ക് ഉണ്ണി പാലിച്ചു

കൊച്ചി :മലയാള സിനിമയുടെ \’മസിലളിയൻ\’ ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്ക് പാലിക്കുന്നതിൽ മിടുക്കനാണ്.കഴിഞ്ഞ ദിവസം ഒടിയൻ ടീമിന് കൊടുത്ത വാക്ക് പാലിച്ചാണ് ഉണ്ണി മുകുന്ദൻ വാർത്തകളിലും,ലാൽ ഫാൻസിന്റെ മനസിലും കയറിയത്.

\"\"

 

 

 

ഒടിയൻ റീലീസിനോടനുബന്ധിച്ച് നേരത്തെ ഉണ്ണി പുറത്തിറക്കിയ ആശംസ വീഡിയോ വൈറൽ ആയിരുന്നു.അതിന് പിറകെ ഇന്നലെ ഒടിയൻ റിലീസിനോടനുബന്ധിച്ച് മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ കേരളമൊട്ടുക്കും നടത്തിയ ഫാൻസ്‌ ഷോകളുടെ ലിസ്റ്റും തൻറെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെ ഉണ്ണി പുറത്ത് വിട്ടിരുന്നു.വെറുതെ പുറത്തിറക്കുക മാത്രമല്ല,പുലർച്ചെ 4:30 നുള്ള ഷോയ്ക്ക് താനുണ്ടാകുമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു.

ഹർത്താൽ പ്രഖ്യാപനങ്ങളുടെ അനിശ്ചിതത്തിനിടയിലും ഉണ്ണി വാക്ക് പാലിച്ചു.കൃത്യം 4:30 ന് തന്നെ പടം കണ്ടു.അഭിപ്രായം ഫെയ്‌സ്‌ബുക്കിൽ കുറിക്കുകയും ചെയ്തു.തനിക്ക് ചിത്രം വളരെയധികം ഇഷ്ടമായെന്നും,കുടുംബ പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ ചിത്രം കൈയിലെടുക്കുമെന്നും പറഞ്ഞ ഉണ്ണി സംഗീത മേഖലയെയും,ഛായാഗ്രഹണ മേഖലയെയും,സംഘടന രംഗങ്ങളെയും പ്രത്യേകം പ്രശംസിക്കാനും മറന്നില്ല.

And I was there at 430 am, as a total fan boy, just to watch Lalettan giving life to Odiyan Manikyan. Odiyan is going to…

Posted by Unni Mukundan on Thursday, December 13, 2018

ചുരുങ്ങിയ കാലം കൊണ്ട് തന്നെ യുവതാരങ്ങളിൽ ജനപ്രീതി നേടിയ ഉണ്ണി തെലുഗിലും ,മലയാളത്തിലും സജീവമാണ്.ദുൽഖറിന് പിറകെ ഉടൻ മലയാളത്തിൽ നിന്നുള്ള ബോളിവുഡ് താരമാകാനുമുള്ള തയ്യാറെടുപ്പിലുളള ഉണ്ണി മുകുന്ദന്റേതായി അണിയറയിലൊരുങ്ങുന്നത് നിരവധി ചിത്രങ്ങളാണ്.

Avatar

Kallus

Video Content Creator