മലയാളം ഇ മാഗസിൻ.കോം

നിസാരക്കാരനല്ല വാസലിൻ, നിങ്ങൾക്കറിയാത്ത 7 കിടിലൻ ഉപയോഗങ്ങൾ ഉണ്ട്‌ വാസലിൻ കൊണ്ട്‌!

വാസലിൻ ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. വരണ്ടുണങ്ങിയ ചർമ്മത്തെയും ചുണ്ടിനെയുമൊക്കെ മിനുസപ്പെടുത്താൻ മാത്രമാണ് സാധാരണ വാസലിൻ ഉപയോഗിക്കുന്നത്‌. അതിനെ ഒരു പ്രധാന കോസ്മറ്റിക്‌ വസ്തുവായി കാണാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും സാധിച്ചിട്ടില്ല. എന്നാൽ അറിഞ്ഞോളൂ നിസാരക്കാരനല്ല ഈ വാസലിൻ എന്ന വസ്തു. നിങ്ങൾക്കറിയാത്ത 7 ഉപയോഗങ്ങൾ കൂടിയുണ്ട്‌ വാസലിന്. അവ എന്തൊക്കെ എന്ന് അറിഞ്ഞു വച്ചോളൂ.

1. മസ്‌ക്കാരയ്ക്ക് പകരം: മസ്‌ക്കാരയ്ക്ക് പകരം വാസ്ലിൻ അഥവാ പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നത് നോ-മേക്കപ്പ് ലുക്കിന് നല്ലതാണ്.

2. പുരികത്തിന്: പുരികം ആകൃതിയിൽ നിൽക്കാൻ അൽപ്പം വാസ്ലിൻ തേച്ചാൽ മതി.

3. തിളക്കത്തിന്: മേക്കപ്പിനോട് അതികം താൽപര്യമില്ലാത്തവരാണ് നിങ്ങളെങ്കിൽ വാസ്ലിൻ ഉറപ്പായും നിങ്ങളുടെ കൈയ്യിൽ വേണം. കാരണം മേക്കപ്പിന് തരാൻ കഴിയാത്ത ഗ്ലോ തരാൻ വാസ്ലിനാകും. ചുണ്ടത്തോ കണ്ണിന് മുകളിലോ വാസ്ലിൻ പുരട്ടുത്തന്നത് ഒരു ‘നാച്ചുറൽ’ ഷൈൻ നൽകും.

4. കസ്റ്റമൈസ്ഡ് മേക്കപ്പ്: കാൻവാസിൽ നിറങ്ങൾ മിക്‌സ് ചെയ്ത് ഇഷ്ട നിറം രൂപപ്പെടുത്തിയെടുക്കുന്നതുപോലെ വാസ്ലിനിൽ ഇഷ്ടമുള്ള നിറങ്ങൾ യോജിപ്പിച്ച് നിങ്ങൾക്ക് വേണ്ട നിറമാക്കിയെടുത്ത് കസ്റ്റമൈസ്ഡ് മേക്കപ്പ് തയ്യാറാക്കാവുന്നതാണ്.

5. മേക്കപ്പ് റിമൂവർ: വാസ്ലിൻ നല്ലൊരു മേക്കപ്പ് റിമൂവർ കൂടിയാണ്. പഞ്ഞിയിൽ വാസ്ലിൻ തേച്ച് ഇത് മുഖത്ത് ഉരസുന്നത് മേക്കപ്പ് ഇളകിപോകാൻ സഹായിക്കും.

6. പെർഫ്യൂം പ്രൈമർ: വാസ്ലിൻ തേച്ച് മീതെ പെർഫ്യൂം അടിക്കുന്നത് ദീർഘനേരം പെർഫ്യൂം നിൽക്കാൻ സഹായിക്കും.

7. സ്‌ക്രബ്: വാസ്ലിനിൽ പഞ്ചസാരയോ ഉപ്പോ ഇട്ട് ഈ മിശ്രുതം ചുണ്ടത്തോ, മുഖത്തോ, കഴുത്തിലോ എല്ലാം സ്‌ക്രബ്ബായി ഉപയോഗിക്കാം.

Avatar

Priya Parvathi

Priya Parvathi | Staff Reporter