ഇത് വായിച്ചു കഴിഞ്ഞാൽ ഉപയോഗിച്ച തേയിലക്കൊന്തും ടീബാഗുകളും വലിച്ചെറിയെറിയാൻ നിങ്ങൾ ഒന്ന് മടിക്കും, തീർച്ച. പല അസുഖങ്ങളും സുഖപ്പെടുത്തുന്നതിലുള്ള തേയിലയുടെ അത്ഭുതസിദ്ധിയെ കുറിച്ച് നമ്മിൽ പലർക്കും അറിയാം.

അങ്ങനെ ആണെങ്കിൽ ഉപയോഗിച്ചു കഴിഞ്ഞ ടീ ബാഗ് പല ആവശ്യങ്ങൾക്ക് വീണ്ടും ഉപയോഗിക്കാം എന്ന് എത്രപേർക്ക് അറിയാം. എന്നാൽ അങ്ങനെ ഒരു ഉപയോഗം കൂടി ഉണ്ട്.
കണ്ണിലെ ചുവപ്പ് കാരണം നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ, എന്നാൽ ഒരു പ്രാവശ്യം ഉപയോഗിച്ച 2 ടീ ബാഗുകൾ നല്ല തണുത്തവെള്ളത്തിൽ അല്പനേരം കുതിർത്ത ശേഷം കൺപോളകളുടെ പുറത്ത് 2 മിനിറ്റ് വയ്ക്കുക, കണ്ണിലെ ചുവപ്പ് മാറിക്കഴിഞ്ഞിരിക്കും. ഒപ്പം കണ്ണിന് കൂടുതൽ ശോഭയും കൈവന്നിരിക്കും.

മാംസം പാകം ചെയ്യുന്നതിന് മുൻപ് ഉപയോഗിച്ച ടീബാഗുകളിൽ ഒന്ന് പുരട്ടി എടുക്കുന്നത് മാസം സോഫ്റ്റാകാൻ സഹായിക്കും. മാത്രമല്ല ഇറച്ചിയുടെ രുചി വർദ്ധിക്കുന്നതിന് തേയിലയുടെ സവിശേഷമായഗന്ധം (അരോമ) ഉപകരിക്കും.
വീട്ടിലെ കണ്ണാടി വൃത്തിയാക്കുന്നതിന് ഉപയോഗിച്ച ടീ ബാഗ് ഉപകരിക്കും. കൂടാതെ കമ്പിളി വസ്ത്രങ്ങൾ വൃത്തിയാക്കുന്നതിനും ടി ബാഗ് നിങ്ങളെ സഹായിക്കും.
ഉപയോഗിച്ച ടീബാഗ് ഉണക്കി അലമാരയിലെ വസ്ത്രങ്ങൾക്കിടയിൽ സൂക്ഷിച്ചാൽ വസ്ത്രങ്ങൾക്ക് നല്ല സുഗന്ധം ലഭിക്കും. അതുപോലെ ഷൂസ്സിനുള്ളിലെ ദുർഗന്ധം അകറ്റാൻ ഷൂവിനുള്ളിൽ ഉണക്കിയ ടിബാഗ് ഇട്ട് വയ്ക്കുന്നതും നല്ലതാണ്.

വായ്ക്കുള്ളിൽ മുറിവുണ്ടായാൽ ഉപയോഗിച്ച ടീബാഗ് ആ ഭാഗത്ത് കടിച്ചു പിടിച്ചാൽ തേയിലയിലെ ഗുണകരമായ ഘടകങ്ങൾ മുറിവിലെ വേദന ശമിപ്പിച്ച് മുറിവ് വേഗത്തിൽ ഉണങ്ങാൻ സഹായിക്കും.
ശരീരത്തിൽ സൂര്യാഘാതം മൂലമുള്ള പൊള്ളലുണ്ടായാൽ ആഭാഗത്ത് ഉപയോഗിച്ച ടീബാഗ് വയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് നല്ല ആശ്വ്വാസം നൽകുന്നതിനോടൊപ്പം പൊള്ളൽ ഭേദപ്പെടുത്തുകയും ചെയ്യും. ശരീരത്തിൽ ഉണ്ടാകുന്ന ചൊറി, ചുണങ്ങ്, കൂടാതെ മുഖക്കുരു എന്നിവ ഇല്ലാതാക്കുന്നതിനും ഉപയോഗിച്ച ടീ ബാഗ് അവയ്ക്ക് മുകളിൽ വച്ചാൽ മതിയാകും, ശാശ്വതമായ പരിഹാരം ഉറപ്പ്. അപ്പോൾ ഇനി നിങ്ങൾ ഒരുപ്രാവിശ്യം ഉപയോഗിച്ച ടീ ബാഗ് വലിച്ചെറിയില്ലല്ലോ അല്ലേ. സൂക്ഷിച്ച് വയ്ക്കു അത് നിങ്ങൾക്ക് ഉപകരിക്കും, തീർച്ച.