മലയാളം ഇ മാഗസിൻ.കോം

ഈ 5 തരം സ്വഭാവ രീതിയുള്ള ഭാര്യയും ഭർത്താവുമാണോ? എങ്കിൽ ഉറപ്പാണ്‌ അവർ രണ്ടാളും ഒന്നാംതരം ‘ഉടായിപ്പ്‌’ തന്നെ

പരസ്പരം കലഹിക്കാത്ത ദമ്പതിമാരുണ്ടാവില്ല. വര്‍ഷത്തില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും ഇത് സംഭവിക്കാതിരിക്കാനിടയില്ല. രണ്ട് വ്യക്തികള്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നത് സാധാരണമാണ്.

അതിനാല്‍ തന്നെ മാതൃകാ ദമ്പതികളായി കണക്കാക്കപ്പെടുന്നവര്‍ കലഹിക്കില്ല എന്ന ചിന്ത ആവശ്യമില്ല. എന്നാല്‍ പരസ്പരം അടുപ്പമില്ലാഞ്ഞിട്ടും സമൂഹത്തിന് മുന്നില്‍ പലരും മാതൃകാ ദമ്പതികളായി പ്രത്യക്ഷപ്പെടും. അതിന് പിന്നിലെ ചില കാരണങ്ങള്‍ അറിയുക.

1. പൊതുസ്ഥലങ്ങളില്‍ പരസ്പരം സ്നേഹപ്രകടനം നടത്തുകയും മികച്ച ദമ്പതികളെന്ന് ഭാവിക്കുകയും ചെയ്യും. അത്തരമൊരു തോന്നല്‍ സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. വീട്ടില്‍ കലഹം പതിവായിരിക്കുകയും ചെയ്യും.

2. ചിലര്‍ തങ്ങളുടെ രഹസ്യബന്ധം മറച്ച് വെച്ച് പങ്കാളിയെ വഞ്ചിക്കുമ്പോള്‍, ചിലപ്പോള്‍ രണ്ട് പേരും രഹസ്യബന്ധങ്ങളിലേര്‍പ്പെടുന്നത് വഴി പരസ്പരം വഞ്ചിക്കുകയും എന്നാല്‍ മാതൃകാദമ്പതികളെന്ന് ഭാവിക്കുകയും ചെയ്യും.

3. നേട്ടങ്ങള്‍ക്ക് വേണ്ടി ചിലര്‍ ബന്ധത്തില്‍ തുടരും. അടുത്തകാലത്ത് നടത്തിയ ഒരു സര്‍വ്വേ കാണിക്കുന്നത് ചിലര്‍ തങ്ങളുടെ പങ്കാളികളോട് ചേര്‍ന്ന് നില്‍ക്കുന്നതിനുള്ള കാരണം ചില നേട്ടങ്ങള്‍ ലക്ഷ്യമിട്ട് അല്ലെങ്കില്‍ അവര്‍ക്ക് ഇതിനേക്കാൾ നല്ല പങ്കാളിയെ ലഭിക്കുമായിരുന്നില്ല എന്ന തോന്നൽ കൊണ്ടോ ആകാമെന്നാണ്‌.

4. ചിലര്‍ മാതൃകാ ദമ്പതികളായി ഭാവിക്കുന്നത് സമൂഹത്തോടുള്ള ഭയം കൊണ്ടാണ്. സമൂഹത്തിന്‍റെ നിരീക്ഷണങ്ങളെ ഭയപ്പെടുന്നതിനാല്‍ ബന്ധം അനുയോജ്യമല്ലെങ്കിലും അതില്‍ തന്നെ തുടരും. പുറമേ അവര്‍ മാതൃകാ ദമ്പതികളായിരിക്കും.

5. ചീത്തപ്പേര് കേള്‍പ്പിക്കുന്നതില്‍ താല്പര്യമില്ലാത്തതിനാലാവും ചിലര്‍ ബന്ധം തുടരുന്നത്. വിവാഹം ബന്ധം തകര്‍ന്നു എന്ന് പരസ്യമാകുന്നതില്‍ അവര്‍ക്ക് താല്പര്യമുണ്ടാവില്ല. ഇക്കാരണത്താല്‍ പരസ്പരം വെറുത്തു കൊണ്ടാണെങ്കിലും ജീവിതകാലം മുഴുവന്‍ അവര്‍ ഒരുമിച്ച് താമസിക്കും.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter