08
April, 2020
Wednesday
02:23 PM
banner
banner
banner
banner

രാത്രി മുഴുവൻ ചെറിയ സ്പീഡിൽ എങ്കിലും ഫാനിട്ട്‌ ഉറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ മാത്രം ഇത് വായിക്കുക

ഫാനില്ലാതെ മുറിയിൽ ഇരിക്കുന്നതുപോലും നമുക്കൊന്നും ആലോചിക്കാൻ പറ്റാത്ത കാലമാണിത്‌. ഹ്യുമിഡിറ്റിയും ചൂടും അത്രക്കുണ്ട്‌. ഉറങ്ങാൻ കിടന്നാലോ, രാത്രി മുഴുവൻ ഫാൻ ഇട്ട്‌ അതിന്റെ കാറ്റിൽ ഉറങ്ങുന്നത്‌ മാത്രമേ നമ്മുടെ ചിന്തയിൽ ഉള്ളു. എന്നാൽ അറിയാമോ ആ ശീലം എത്രത്തോളം അനാരോഗ്യകരമാണെന്ന്. 

\"\"

ഫാനിന്റെ അടിമകളാകുന്നത് അത്ര നല്ല കാര്യമല്ലന്നാണ് പഠനങ്ങൾ പറയുന്നത്‌. വെറുതെ പറയുന്നതല്ല നമ്മുടെ നാട്ടിലെ ചൂടും ഉഷ്ണവും എത്രത്തോളമാണെന്ന് നമുക്കെല്ലാവർക്കും അറിയാം, പകല്‍ കൊടും ചൂടുള്ള മേല്‍ക്കൂരയ്ക്കു താഴെ ചുറ്റിത്തിരിയുന്ന ഫാന്‍ മുറിക്കുള്ളിലെ ചൂട് കുറയ്ക്കാറില്ല എന്ന സത്യം അറിയാമോ. അത്‌ വെറും കാറ്റ്‌ മാത്രമാണ് നമുക്ക്‌ തരുന്നത്‌ അന്തരീക്ഷത്തിൽ എന്താണോ അതായിരിക്കും ആ കാറ്റിലും പ്രതിഫലിക്കുക. ചൂടാണെങ്കിൽ ചൂട്‌ കാറ്റ്‌, തണുപ്പാണെങ്കിൽ തണുത്ത കാറ്റ്‌ അത്രേ ഉള്ളു.

അറിയാമോ കൊറിയയിലെ ഗ്രാമീണരില്‍ ഒരു അന്ധവിശ്വാസമുണ്ട്. ഒരു രാത്രി മുഴുവന്‍ സീലിംങ് ഫാനിട്ട് അതിനടിയില്‍ കിടന്നുറങ്ങിയാല്‍ ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കുമെന്നാണ് അവർ കരുതുന്നത്‌. ഇത്‌ എത്രത്തോളം സത്യമായ കാര്യമാണെന്ന് അറിയില്ല. എന്നാൽ ഈ അന്ധവിശ്വാസം മറയാക്കി കൊറിയയില്‍ വില്‍പനയ്‌ക്കെത്തുന്നത് ടൈമര്‍ സംവിധാനമുള്ള പ്രത്യേകരതരം ഫാനുകളാണ്. നിശ്ചിത സമയം കഴിഞ്ഞാല്‍ ഫാന്‍ തനിയെ ഓഫാകുമെന്നതിനാല്‍ മരണഭയമില്ലാതെ കൊറിയക്കാര്‍ ഉറങ്ങുമത്രെ. കൊറിയക്കാരെ പോലെയല്ല നമ്മുടെ നാട്ടുകാര്‍.

\"\"

ചൂടായാലും തണുപ്പായാലും തലയ്ക്കുമുകളില്‍ ഫാന്‍ കറങ്ങിയില്ലെങ്കില്‍ ഉറക്കം വരാത്തവരാണ് അധികവും. ഫാനില്ലാതെ ഉറങ്ങാന്‍ കഴിയാത്ത ശീലത്തിന് അടിമകളായവര്‍ പവര്‍ക്കട്ട് സമയത്ത് അഡ്ജസ്റ്റ് ചെയ്യുന്നത് ഏറെ പ്രയാസപ്പെട്ടാണ്. മുറിയിലെ ചൂട് കുറയാന്‍ എയര്‍ കൂളറോ എയര്‍ കണ്ടീഷനറോ വേണം. നേരത്തെ പറഞ്ഞതുപോലെ പക്ഷെ ഫാന്‍ മുറിയില്‍ നല്ല കാറ്റുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത് അതൊരിക്കലും നമ്മെ തണുപ്പിക്കില്ല.

അന്തരീക്ഷം ചൂടായിരിക്കുമ്പോൾ വിയര്‍പ്പു കൂടും. ആ വിയർപ്പ്‌ പോകാനായി ഫാനിടും, ആ കാറ്റടിക്കുമ്പോള്‍ വിയര്‍പ്പ് ഇല്ലതാകും. അതാണ് നമുക്ക് തണുപ്പ് അനുഭവപ്പെടുന്നത്. അത്രേ ഉള്ളു. അതുപോലെ രാത്രി മുഴുവന്‍ ഫാനിട്ടു കിടക്കുന്നവര്‍ കിടപ്പുമുറിയില്‍ നല്ല വെന്റിലേഷന്‍ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പു വരുത്തണം. പെഡസ്റ്റല്‍ ഫാനിനേക്കാള്‍ മുറിയില്‍ എല്ലായിടവും കാറ്റ് എത്തിക്കുന്നത് സീലിംഗ് ഫാനാണ് ഉചിതം. ശരീരം മുഴുവന്‍ മൂടുന്ന വിധത്തിലുള്ള വസ്ത്രം ധരിച്ചു വേണം രാത്രി മുഴുവന്‍ ഫാനിട്ട് കിടന്നുറങ്ങുന്ന ശീലമുള്ളവര്‍ കിടക്കാന്‍.

\"\"

നമ്മൾ മലയാളികൾ മിക്കപ്പോഴും ഷർട്ടിടാതെയാകും കിടക്കുക. നഗ്‌നശിരീരത്തില്‍ കൂടുതല്‍ നേരം കാറ്റടിക്കുമ്പോള്‍ ചര്‍മ്മം വല്ലാതെ വരണ്ടു പോകും. ഫാനിട്ട് ഉറങ്ങിയാല്‍ ചര്‍മ്മത്തിലെ ജലാശം വലിച്ചെടുത്ത് നിര്‍ജ്ജലീകരണം ഉണ്ടാകാനിടയുണ്ട്. ഇതാണ് ഇങ്ങനെ ഉറങ്ങുന്നവര്‍ ഉണരുമ്പോള്‍ ക്ഷീണിതരായി കാണപ്പെടാന്‍ ഒരു കാരണം. ആസ്ത്മയും അപസ്മാരവും ഉള്ളവര്‍ മുഖത്ത് ശക്തിയായി കാറ്റടിക്കും വിധം കിടക്കരുത്. മൂക്കടപ്പ്‌, തൊണ്ടവേദന പോലെയുള്ള അസുഖം പിടിപെടാം. കുഞ്ഞുങ്ങളുടെ മുഖത്തേക്കും ശക്തമായി കാറ്റടിക്കാതെ ശ്രദ്ധിക്കണം.

അത്ര നിർബന്ധമുള്ളവർ മിതമായ വേഗതയില്‍ ഫാനിടുന്നതാണ് എപ്പോഴും നല്ലത്. കൊതുകിനെ ഓടിക്കാനാണ് ചിലര്‍ അമിതവേഗതയില്‍ ഫാനിടുന്നത്. എന്നാല്‍ ഫാനുകള്‍ കൊണ്ട് കൊതുകിനെ തുരത്താമെന്ന് കരുതേണ്ട. കൊതുകിനെ പ്രതിരോധിക്കാന്‍ കൊതുകുവല തന്നെയാണ് നല്ലത്. ഫാനിന്റെ ശബ്ദശല്യം ചിലരുടെ ഉറക്കം നഷ്ടപ്പെടുത്താറുമുണ്ട്. മാരകമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും മുതിര്‍ന്നവരും രോഗികളും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുള്ളവരും രാത്രി മുഴുവന്‍ ഫാനിന്‍ കീഴില്‍ കിടന്നുറങ്ങുന്നത് നല്ലതല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.  

\"\"

എല്ലാവർക്കും എ സിയോ കൂളറോ വാങ്ങാൻ കഴിയില്ല. നേരത്തെ പറഞ്ഞതുപോലെ ടൈമർ സെറ്റ്‌ ചെയ്യാം. നിങ്ങളുടെ ഇലക്ട്രീഷ്യനോടു പറഞ്ഞാൽ ഒരുപക്ഷെ അത്തരം സംവിധാനം ചെയ്ത്‌ തന്നേക്കും. അതുമല്ലെങ്കിൽ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന റിമോട്ട്‌ കണ്ട്രോൾ ഫാൻ വാങ്ങി ബെഡ്‌റൂമിൽ ഫിറ്റ്‌ ചെയ്യുന്നതായിരിക്കും നല്ലത്‌. അതാകുമ്പോൾ വേഗത നിയന്ത്രിക്കാം, രാത്രിയിൽ എപ്പോഴെങ്കിലും ഓഫ്‌ ചെയ്യണെമെന്ന് തോന്നിയാൽ കിടക്കയിൽ കിടന്നുകൊണ്ട്‌ തന്നെ അങ്ങനെ ചെയ്യുകയുമാകാം. 

Comments

comments

[ssba] [yuzo_related]

Comments


Gayathri Devi | Executive Editor


Related Articles & Comments

  • banner