എല്ലാ കുടുംബ ബന്ധങ്ങളുടെയും അടിസ്‌ഥനവും നിലനില്‍പ്പും ദമ്പതികള്‍ തമ്മിലുള്ള പരസ്‌പര വിശ്വാസവും പ്രണയവുമാണ്. എന്നാല്‍ പ്രണയത്തിന്റെ തീവ്രത നഷ്‌ടപ്പെട്ടാല്‍ ജീവിതം ബോറടിച്ചു തുടങ്ങും. എന്തു കൊണ്ടാണ് ദമ്പതികള്‍ തമ്മിലുള്ള പ്രണയത്തിന്റെ തീവ്രത നഷ്‌ടപ്പെടുന്നത്? എങ്ങനെ ആജീവനാന്തം പ്രണയം നിലനിര്‍ത്താം?
പുതിയ തലമുറക്ക് വിവാഹശേഷം ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തന്നെ മനസിലെ പ്രണയം നഷ്‌ടപ്പെടുന്നു. പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ക്ക് പോലും അതേ തീവ്രതയോടെ പ്രണയം നിലനിര്‍ത്താനാകുന്നില്ല. പങ്കാളികള്‍ക്കിടയിലെ പ്രണയം നഷ്‌ടപ്പെട്ടതിന്റെ പേരില്‍ തകരുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. നിങ്ങള്‍ക്ക് പങ്കാളിയോടുളള പ്രണയം നഷ്‌ടപ്പെട്ട് തുടങ്ങിയോ എന്ന് തിരിച്ചറിഞ്ഞ് എത്രയും വേഗം പരിഹാരം കാണുക. കാരണങ്ങളും പരിഹാരവും.
1. പരസ്‌പര വിശ്വാസമാണ് ദാമ്പത്യത്തിന്റെ അടിത്തറ. കുടുംബ ജീവിതത്തില്‍ ഏറ്റവും കൂഴപ്പമുണ്ടാക്കുന്നത് സംശയമാണ്. നിങ്ങള്‍ക്ക് പരസ്‌പരമുളള വിശ്വാസം നഷ്‌ടപ്പെടുന്നിടത്ത് പ്രണയവും നഷ്‌ടപ്പെടുമെന്ന് തീര്‍ച്ച. ഭാര്യ എവിടെ പോകുന്നു, ഭര്‍ത്തവ് ആരോടൊക്കെ സംസാരിക്കുന്നു, ഭാര്യയുടെ പുരുഷ സുഹ്യത്തുക്കളെ അകാരണമായി സംശയിക്കല്‍, ഭര്‍ത്താവിന്റെ കോള്‍ലിസ്‌റ്റ് ഭര്‍ത്താവറിയാതെ പരിശോധിക്കുക തുടങ്ങിയവ ആരോഗ്യകരമായ കുടുംബാന്തരീക്ഷത്തെ തകിടം മറിക്കുമെന്ന് തീര്‍ച്ച.
2. പങ്കാളിക്ക് നിങ്ങളോട് താല്‍പ്പര്യം കുറയുന്നുവെന്ന തോന്നിയാല്‍ ചാരക്കണ്ണുകളുമായി പിന്തുടരാതെ തുറന്നു സംസാരിക്കുക. തന്റെ പങ്കാളിയുടെ സ്‌നേഹം മറ്റാര്‍ക്കും പങ്കുവയ്‌ക്കാന്‍ ഒരുക്കമല്ലെന്ന് പരസ്‌പരം ബോധ്യപ്പെടുത്തിയാല്‍ ചാരക്കണ്ണു കൊണ്ടുള്ള നോട്ടത്തിന്റെ ആവശ്യം വരില്ല. അത് പ്രണയത്തിന്റെ പുതിയൊരു തലത്തിലേക്ക് നിങ്ങളെ നയിക്കുമെന്ന് അനുഭവസ്‌ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
3. പരസ്‌പരം കളളം പറയാതിരിക്കുക. എന്തെങ്കിലും ഒളിച്ചു വയ്‌ക്കാനുള്ളപ്പോഴാണ് നിങ്ങള്‍ക്ക് കള്ളം പറയേണ്ടി വരുന്നത്. അതുകൊണ്ടു തന്നെ ബന്ധങ്ങളില്‍ പരസ്‌പ്പര മറ പാടില്ല. പങ്കാളിയോട് കള്ളം പറയുന്നത് അങ്ങേയറ്റം അനാരോഗ്യകരമായ കാര്യമാണ്.
4. പരസ്‌പരം കരുതലുളളവരാകൂ എന്നതാണ് ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ മറ്റൊരു കാര്യം. തിരക്കുകളുടെ പേരില്‍ പങ്കാളിയെ ഒഴിവാക്കാതിരിക്കുക. തിരക്കുകള്‍ക്കിടയില്‍ ”ഭക്ഷണം കഴിച്ചോ?” എന്ന ചെറിയ ചോദ്യം ഒരായിരം റോസപ്പുക്കള്‍ ഒരുമിച്ചു നല്‍കി ”ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന്” പറയുന്നതിനു തുല്യമാണ്. എത്ര തിരക്കിനിടയിലും ഞാന്‍ നിന്നെ ഓര്‍മിക്കുന്നു എന്ന ചിന്ത പ്രണയത്തിന്റെ അനേകം വതിലുകള്‍ ഒരുമിച്ചുതുറക്കുന്ന അനുഭവമാണ് സമ്മാനിക്കുന്നത്. എത്ര തിരക്കുണ്ടങ്കിലും പങ്കാളിയെ ഒഴിവാക്കതിരിക്കുക.
5. ലൈ – ഗിക ജിവിതം ഇല്ലത്ത വിവാഹ ജീവിതം ആത്മാവില്ലാത്ത ശരീരം പോലെയാണ്. എത്ര ആത്മാര്‍ഥമായ പരസ്‌പ്പരം പങ്കുവെക്കാന്‍ തയറാകുന്നോ ആത്രയധികം പ്രണയം ശക്‌തിയാര്‍ജിക്കുമെന്നതില്‍ തര്‍ക്കമില്ല. മനസ് മറ്റൊരാളിലേക്ക് ചാഞ്ചാടാതെ ശ്രദ്ധിക്കുക. മറ്റൊരാളുടെ ബാഹ്യ സൗന്ദര്യത്തില്‍ മയങ്ങി പങ്കാളിയെ വെറുക്കുന്നത് കുടുംബത്തിന്റെ താളം തെറ്റിക്കും. ചില്ലറ പിണക്കങ്ങളും പരിഭവങ്ങളും നിങ്ങളുടെ സ്‌നേഹത്തിന്റെ മാറ്റുകൂട്ടും. എന്നാല്‍ നിരന്തരമായുണ്ടാകുന്ന ശക്‌തമായ തര്‍ക്കങ്ങളും പരിഭവങ്ങളും നിങ്ങളുടെ ജീവിതം നരകമാക്കുമെന്ന് ഓര്‍ക്കുക.
6. നിങ്ങളുടെ ജീവിതത്തില്‍ മൂന്നാമതൊരാളുടെ ഇടപെടല്‍ ഒഴിവാക്കുക. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വീട്ടുകാരുടെയും അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കുക. കഴിയുന്നതും ഒരു ഇടനിലക്കാരനില്ലാതെ നിങ്ങളുടെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കുക. മറ്റുള്ളവരുടെ ചെറിയ ഇടപെടല്‍ പോലും നിസാര പ്രശ്‌നങ്ങള്‍ വഷളാക്കും. ഇത് മനസുകള്‍ തമ്മില്‍ അകലാന്‍ ഇടയാക്കുകയും.
7. സ്‌നേഹത്തോടെയുളള ഒരു വിളിക്ക്, പുഞ്ചിരിക്ക്, ഒരു കുഞ്ഞ് സ്‌പര്‍ശനത്തിന്, എന്തിനേറെ പറയുന്നു ഒരു നോട്ടത്തിന് പോലും നിങ്ങളിലെ പ്രണയത്തെ വിണ്ടെടുക്കാന്‍ കഴിയും. പ്രണയതുരമായ ഒരു മനസാണ് നിങ്ങളുടെ പങ്കാളിക്ക് നിങ്ങള്‍ നല്‍കണ്ടത്. പ്രായമായിപ്പോയി ഇനിയെങ്ങനെ ഇതൊക്കെ എന്ന ചിന്ത വേണ്ട. പ്രായത്തെ തോല്‍പ്പിക്കുന്ന ഏക മരുന്ന് പ്രണം. എങ്കിലിനി ഒട്ടും വൈകണ്ട നഷ്‌ടപ്പെട്ട പ്രണയം തിരിച്ചു പിടിക്കു, ജീവിതം ആസ്വദിക്കു.
Sponsored: YOU MAY ALSO LIKE THIS VIDEO