മലയാളം ഇ മാഗസിൻ.കോം

കക്ഷത്തിലെ ഇരുണ്ട നിറം ഇനി ഈസിയായി ഇല്ലാതാക്കാം, വീട്ടിൽ തന്നെയുള്ള ഈ വിദ്യകൾ ഉപയോഗിച്ച്‌

തുടർച്ചയായുള്ള ഷേവിംഗോ വാക്സ് ഹെയർ റിമൂവലോ നമ്മുടെ ചർമ്മത്തെ ഇരുണ്ടതാക്കി മാറ്റുമെന്നത്‌ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്‌. പ്രത്യേകിച്ച് കക്ഷത്തെ രോമങ്ങൾ നീക്കം ചെയ്യുന്ന ഭാഗത്തുണ്ടാകുന്ന ഇരുണ്ട നിറമാണ് പ്രധാന വില്ലൻ. ഒപ്പം കക്ഷങ്ങളിൽ വിയർപ്പ് അടിഞ്ഞുകൂടി ഇരുണ്ട നിറം രൂപപ്പെടുന്നതും പൊതുവായ ഒരു പ്രശ്നമാണ്‌. ഈ ഇരുണ്ട് നിറം പുറത്തു കാണും എന്നതിനാൽ സ്ത്രീകൾ ഓഫ്‌ഷോൾഡർ, സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ധരിക്കാൻ മടിയ്ക്കാറുണ്ട്. സ്ത്രീകളുടെ അത്മവിശ്വാസത്തെ പോലും ബാധിക്കുന്ന കാര്യമാണിത്‌. എന്നാൽ കക്ഷങ്ങളിലെ കറുപ്പകറ്റാൻ വീട്ടിൽ തന്നെ വിദ്യകൾ ഉണ്ട്‌.

കക്ഷങ്ങളിലെ ഇരുണ്ട നിറം അകറ്റാൻ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്‌ നമ്മുടെ അടുക്കളകളിൽ എപ്പോഴും ഉണ്ടാകുന്ന ഉരുളക്കിഴങ്ങ്‌. ഉരുളക്കിഴങ്ങിന്റെ നീരെടുത്ത്‌ 15 മിനിറ്റ്‌ കക്ഷത്തിൽ പുരട്ടിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച്‌ കഴുകിക്കളയാം. വലിയ വില നൽകി ചെയ്യുന്ന ബ്യൂട്ടി ട്രീറ്റ്മെന്റായ ബ്ലീച്ചിന്റെ ഗുണം ഇത്‌ നൽകും. യാതൊരുവിധ പാർശ്ശ്വഫലങ്ങൾ ഉണ്ടാവുകയുമില്ല.

കറ്റാർവാഴ ജെല്ലിനും കക്ഷങ്ങളിലെ ഇരുണ്ട നിറം അകറ്റാൻ കഴിവുണ്ട്‌. ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ കക്ഷങ്ങളിൽ പുരട്ടി 15 മിനിറ്റുകൾക്ക്‌ ശേഷം കഴുകിക്കളയാം. മിക്ക വീടുകളിലും ആപ്പിൾ സിഡർ വിനിഗർ ഉണ്ടാകും. ഒരു ടീസ്പൂൺ ആപ്പിൾ സിഡർ വിനിഗറിലേക്ക്‌ അത്ര തന്നെ വെള്ളവും ഒരു നുള്ള്‌ ബേക്കിംഗ്‌ സോഡയും ചേർത്ത്‌ കക്ഷങ്ങളിൽ തേച്ചുപിടിപ്പിച്ച്‌ അൽപനേരം കഴിഞ്ഞ്‌ കഴുകിക്കളയുന്നതും കക്ഷങ്ങളിലെ കറുപ്പകറ്റാൻ സഹായിക്കും.

വെള്ളരിക്ക കൊണ്ട്‌ ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും. കക്ഷത്തിലെ കറുപ്പിനെ പെട്ടെന്ന്‌ ഇല്ലാതാക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌ ഇത്‌. ഇത്‌ ചർമ്മത്തിന്‌ തിളക്കവും ഇരുണ്ടനിറത്തെ അകറ്റുകയും ചെയ്യുന്നു. നാരങ്ങ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്‌. അതുകൊണ്ട്‌ തന്നെ എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കണ്ണും പൂട്ടി ഉപയോഗിക്കാവുന്ന ഒന്നാണ്‌ നാരങ്ങ. ഇത്കൊണ്ട്‌ എല്ലാ വിധത്തിലുള്ള കറുപ്പിനേയും ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഓറഞ്ചിന്റെ തൊലിയാണ്‌ മറ്റൊന്ന്‌. ഇത്‌ സൗന്ദര്യത്തിന്‌ എല്ലാ വിധത്തിലുള്ള ഗുണങ്ങളും നൽകുന്നു. സൗന്ദര്യത്തിന്റെ കാര്യത്തിൽ പല വിധത്തിലാണ്‌ ഓറഞ്ച്‌ തൊലി സഹായിക്കുന്നത്‌. ഓറഞ്ച്‌ തൊലി പൊടിച്ച്‌ പൗഡർ രൂപത്തിലാക്കി ഇതിൽ അൽപം റോസ്‌ വാട്ടർ മിക്സ്‌ ചെയ്ത്‌ ഇത്‌ തേച്ച പിടിപ്പിക്കാം കക്ഷത്തിൽ. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്‌.

പാൽ കൊണ്ട്‌ ഇത്തരത്തിൽ കക്ഷത്തിലെ കറുപ്പിന്‌ പരിഹാരം കാണാം. പാൽ അൽപം നാരങ്ങ നീര്‌ മിക്സ്‌ ചെയ്ത്‌ ഇത്‌ കക്ഷത്തിൽ തേച്ച്‌ പിടിപ്പിക്കാം. 30 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്‌. ഇത്‌ ഒരാഴ്ച കൃത്യമായി തുടർന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകാം.

രണ്ട്‌ ടേബിൾ സ്പൂൺ ഒലിവ്‌ ഓയിൽ ബ്രൗൺഷുഗറുമായി മിക്സ്‌ ചെയ്താൽ ലഭിക്കുന്നത്‌ ശരീരത്തിലെ ഇരുണ്ട പാടുകളെ അകറ്റാൻ പോന്ന ഉത്തമ പ്രതിവിധിയാണ്‌. ഒരു ടേബിൾ സ്പൂൺ ഒലിവ്‌ ഓയിലും ബ്രൗൺഷുഗറും മിക്സ്‌ ചെയ്ത്‌ ലഭിക്കുന്ന മിശ്രിതം രണ്ട്‌ മിനിട്ട്‌ നേരം ദേഹത്ത്‌ സ്ക്രബ്‌ ചെയ്യുക. അഞ്ച്‌ മിനിട്ടിനു ശേഷം ചെറിയ തണുപ്പുള്ള വെള്ളം ഉപയോഗിച്ച്‌ ഇത്‌ കഴുകി കളയുക. ആഴ്ചയിൽ രണ്ട്‌ തവണ ഇത്‌ പരീക്ഷിക്കാവുന്നതാണ്‌.

Avatar

Staff Reporter