മലയാളം ഇ മാഗസിൻ.കോം

ആ ഒറ്റ ചോദ്യത്തിലൂടെ കപട സദാചാരം പേറി നടക്കുന്നവരുടെ മുഖത്തടിച്ചു അവൾ, കാണാം ഉൽപ്രേക്ഷ

കപട സദാചാര മുഖം പേറി നടക്കുന്നവർക്കുള്ള മറുപടിയാണ് സന്ദീപ് ശശികുമാർ സംവിധാനം ചെയ്ത് യൂടൂബിൽ റിലീസ് ചെയ്ത \’ഉൽപ്രേക്ഷ\’ എന്ന ഹ്രസ്വചിത്രം. ഉള്ളിന്റെ ഉള്ളിൽ താൻ എന്താണെന്ന യാഥാർത്ഥ്യം ഒളിപ്പിച്ച് വച്ചിട്ട് പുറമെ മാന്യതയുടെ ഒരു മുഖംമൂടി അണിഞ്ഞു നടക്കുന്ന ചില മലയാളികൾക്കെങ്കിലും ഈ ഷോർട്ട്ഫിലും കുറിക്കു കൊള്ളുന്ന ഉത്തരമാണ്.

\"\"

സമൂഹം വേ ശ്യ യെന്ന് കുറ്റപ്പെടുത്തുന്ന ഒരു സ്ത്രീയെ അങ്ങനെ വിളിക്കാൻ യോഗ്യതയുള്ളവരാണോ എല്ലാവരും എന്ന ചോദ്യവും ഷോർട്ട് ഫിലിം ചോദിക്കുന്നുണ്ട്. സലീൽ ബിൻ ഖാസിം കഥയെഴുതിയ ഷോർട്ട്ഫിലിമിന്റെ ക്യാമറയും എഡിററിംഗും നിർവ്വഹിച്ചത് നൂർ അസാക്കിർ ആണ്.

സബിത, ഷാജി എ ജോൺ എന്നിവർ അഭിനയിച്ച ഹ്രസ്വ ചിത്രത്തിന്റെ മ്യൂസിക് മുഹമ്മദ് മൻസൂർ, സൗണ്ട് റെക്കോർഡിസ്റ് ഗായത്രി സുനിൽ, സൗണ്ട് മിക്സിംഗ് ഷാജി മാധവൻ എന്നിവർ നിർവ്വഹിച്ചു. നിമിഷ രാമചന്ദ്രനാണ് ക്യാമറ സഹായി.

Avatar

Staff Reporter