മലയാളം ഇ മാഗസിൻ.കോം

മാംസാഹാര പ്രിയർ പോലും ഏറെ ഇഷ്ടപ്പെടുന്ന ഉള്ളിത്തീയൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം

സസ്യാഹാരികൾക്ക് മാത്രമല്ല മാംസാഹാര പ്രിയർക്കും ഏറെ ഇഷ്ടമുള്ള ഒരു വിഭവമാണ് ഉള്ളിത്തീയൽ. ആകാലത്ത് ഏറ്റവും പ്രിയമുള്ള ഒരു കറിയാണ് ഉള്ളിതീയല്‍. പ്രത്യേകിച്ച് ഈ മാസങ്ങളിൽ ശബരിമല മണ്ഡല-മകരവിളക്ക് സമയം കൂടിയാണല്ലോ! ചൂടുകഞ്ഞിയുടെ കൂടെയോ, നല്ല കുത്തരി ചോറിനോടൊ, ദോശയുടെ കൂടെയോ, ഇഡ്‌ലിയുടെകൂടെയോ ഒക്കെ ഉള്ളിതീയല്‍ കഴിക്കുന്നത് നല്ലതാണ്.

രുചികരമായ ഉള്ളിതീയല്‍ ഉണ്ടാക്കുന്ന വിധം

ചേരുവകള്‍
1. തൊലികളഞ്ഞ ചെറിയ ഉള്ളി – ഒരു കപ്പ് വഴറ്റിയത്
2. നാളീകേരം ചിരകിയത് – മുക്കാല്‍ കപ്പ്
3. മല്ലിപൊടി – ഒന്നര ടീസ്പൂണ്‍
4. മുളകുപൊടി – ഒരു ടേബിള്‍ സ്പൂണ്‍
5. എണ്ണ – ഒന്നര ടേബിള്‍ സ്പൂണ്‍
6. മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍
7. കടുക് – ഒരു ടീസ്പൂണ്‍
8. പുളി – ആവശ്യത്തിന്
9. കറിവേപ്പില – ഒരു തണ്ട്
10. ഉപ്പ് – ആവശ്യത്തിന്
11. വറ്റല്‍ മുളക് – രണ്ട് എണ്ണം


തയ്യാറാക്കുന്ന വിധം
പാനില്‍ അല്‍പ്പം എണ്ണ ചൂടാക്കി അതില്‍ നാളികേരം നന്നായി ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. അതിന് ശേഷം ആ പാനില്‍ തന്നെ മുളകുപൊടി, മഞ്ഞള്‍, മല്ലിപൊടി എന്നിവ ഇട്ട് നല്ലപോലെ വറുത്തെടുക്കണം. ഇനി നേരത്തെ വറുത്ത നാളികേരവും ചേരുവകയും ഒന്നിച്ച് മിക്‌സിയില്‍ മഷിപോലെ അരച്ചെടുക്കണം. പുളി പിഴിഞ്ഞ വെള്ളവും അരപ്പും യോജിപ്പിച്ച് ആവിശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ തിളയ്ക്കാന്‍ വയ്ക്കണം. അരപ്പ് തിളയ്ക്കുമ്പോള്‍ അതിലേക്ക് വഴറ്റി വച്ചിരിക്കുന്ന ഉള്ളി ചേര്‍ക്കുക. ഉള്ളി വെന്ത് അരപ്പ് കുറുകുമ്പോള്‍ അതിലേക്ക് കറിവേപ്പിലയും വറ്റല്‍ മുളകും കടുകും ഇട്ട് പൊട്ടിച്ച് ഒഴിച്ച് വാങ്ങുക. സ്വാദിഷ്ഠമായ ഉള്ളിതീയല്‍ റെഡി.

Avatar

Staff Reporter