മലയാളം ഇ മാഗസിൻ.കോം

ജീവനൊടുക്കാൻ കാരണം കുടുംബ പ്രശ്നങ്ങൾ, കുട്ടികളുടെ നിലവിളി കേട്ട്‌ എത്തിയവർ കണ്ടത്‌ തൂങ്ങി നിൽക്കുന്ന നിലയിൽ: ഉല്ലാസ്‌ പന്തളത്തിന്റെ ഭാര്യ ജീവനൊടുക്കി

പത്തനംതിട്ട: നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. പൂഴിക്കാട് സ്വദേശിനിയായ ആശ (38) യെ ഇന്നു പുലർച്ചെ രണ്ടു മണിയോടെ വീടിന്റെ ഒന്നാം നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് തൂങ്ങി നിൽക്കുന്ന യുവതിയെയാണ്. വീട്ടിലുണ്ടായിരുന്ന ഉല്ലാസ് തന്നെയാണ് ഭാര്യയെ കെട്ടറുത്ത് ആശുപത്രിയിൽ കൊണ്ടുപോയത്. എന്നാൽ അപ്പോഴേക്കും അവർ മരിച്ചിരുന്നു.

കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഉല്ലാസ് പന്തളവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു എന്നും പറയപ്പെടുന്നു. ഉല്ലാസിന്റെ താളം തെറ്റിയ ജീവിതം ഭാര്യയെ മാനസികമായി വിഷമിപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്യുന്നത് ഉല്ലാസിന് ഇഷ്ടവുമായിരുന്നില്ല. ഇതാണ് വീട്ടിൽ വഴക്ക് പതിവാകാൻ കാരണം.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് ചലച്ചിത്രരംഗത്ത് കടന്നുവരുന്നത്.വിശുദ്ധ പുസ്തകം,കുട്ടനാടൻ മാർപ്പാപ്പ,നാം, ചിന്ന ദാദ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter