മലയാളം ഇ മാഗസിൻ.കോം

കാര്യങ്ങൾ വിവാഹമോചത്തിൽ വരെയെത്തിയെന്ന് കൊച്ചിയിൽ ഡ്രൈവറെ ആക്രമിച്ച സീരിയൽ താരം

കൊച്ചിയില്‍ പട്ടാപ്പകല്‍ യുബെര്‍ ഡ്രൈവറെ കയ്യേറ്റം ചെയ്ത സിരിയല്‍ നടിയും കൂട്ടാളികളും പുതിയ ആരോപണങ്ങളുമായി രംഗത്ത്. യുബെര്‍ ഡ്രൈവര്‍ അസഭ്യം കലര്‍ന്ന കമന്‍റുകള്‍ പറഞ്ഞതാണ്‌ തങ്ങളെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് സംഭവത്തിലെ പ്രധാനിയായ സീരിയല്‍ നടി എയ്ഞ്ചല്‍ മേരി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് വിവാഹ മോചനത്തിന് തയ്യാറെടുക്കുന്നു എന്നും ഇവര്‍ പറഞ്ഞു.

സീരിയല്‍ നടി എയ്ഞ്ചല്‍ മേരി പറയുന്നത് ഇങ്ങനെയാണ്. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ ബ്രെയിന്‍ ട്യുമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബന്ധുവായ ക്ലാര ഷിബിനെ കാണാനാണ്എ യ്ഞ്ചല്‍ മേരി എത്തിയത്. തുടര്‍ന്ന്ക്ലാ രയും ഒന്നിച്ച് തങ്ങളുടെ പൊതു സുഹൃത്തായ ഷീജ അഫ്സലിനെ കാണാന്‍ മരടിലേക്ക് പോയി. അവിടെ നിന്നും ഷൂട്ട്‌ നടക്കുന്ന തൃപ്പൂണിത്തുറയിലേക്കാണ് തനിക്ക് പോകേണ്ടിയിരുന്നത്‌. അപ്പോള്‍ ക്ലാരയും ഒപ്പം വരാന്‍ തയ്യാറായി. സിറ്റിയില്‍ ഏറ്റവും സുരക്ഷിതം യുബെര്‍ ടാക്സി ആണ് എന്ന് പറഞ്ഞ് ഷീജയാണ്യു ബെര്‍ ബുക്ക്‌ ചെയ്യാം എന്ന് പറഞ്ഞത്. എന്നാല്‍ റൈഡര്‍ പൂളിംഗ് സംവിധാനത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലായിരുന്നു എന്നും താരം പറയുന്നു.

ബുക്ക്‌ ചെയ്ത ടാക്സി വന്നപ്പോള്‍ അതില്‍ മറ്റൊരാള്‍ കൂടി ഇരിക്കുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ ഡ്രൈവര്‍ പരിഹസിക്കുകയാണ് ചെയ്തത്. കൃത്യമായ ഉത്തരം ലഭിക്കാത്തതിനാല്‍ വീണ്ടും തങ്ങള്‍ ഇതിനെക്കുറിച് ചോദിച്ചു എന്നും എയ്ഞ്ചല്‍ മേരി പറയുന്നു. എന്നാല്‍ ഡ്രൈവര്‍ ഉത്തരം നല്‍കിയില്ല. തുടര്‍ന്ന്യാ ത്രക്കാരനോട് മുന്‍സീറ്റില്‍ ഇരിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടു എന്നും ആ സമയത്ത്ഡ്രൈ വര്‍ അസഭ്യം പറയുകയാണ് ഉണ്ടായതു എന്നും താരം പറയുന്നു.

കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതികള്‍ ചേര്‍ന്ന് ടാക്സി ഡ്രൈവറെ ആക്രമിച്ചത് വലിയ വാര്‍ത്ത ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറുടെ പരാതിയില്‍ ഇവരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ച പോലിസ് നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയയിരുന്നു.

അതേ സമയം ക്രൂരതയ്ക്ക് ഇരയായ യൂബര്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീഖിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷെഫീഖിനെ ഇടിച്ച് അവശനാക്കിയ യുവതികളുടെ പരാതിയിന്മേല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കേസ് എടുത്ത പൊലീസിന്റെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് ഹൈക്കോടതി ഇടപെട്ട് തടഞ്ഞത്. ഷെഫീഖിനെതിരായ കേസ് അനാവശ്യമെന്നും ഹൈക്കോടതി പറഞ്ഞു. ഷെഫീഖിന്റെ പേരില്‍ ചുമത്തിയ 354എ, 324 എന്നീ വകുപ്പുകള്‍ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതല്ല, ആവശ്യമെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ നടപടിക്ക് അര്‍ഹനാണെന്നും കോടതി വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷെഫീഖിനെതിരെ മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Avatar

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com