2021 ലെ കണക്കുകൾ പ്രകാരം ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമാണ് അണ്ടർ വാട്ടർ ട്രെയിൻ സംവിധാനമുള്ളത്. യുകെ, ഫ്രാൻസ്, അമേരിക്ക എന്നിങ്ങനെയുള്ള വിദേശരാജ്യങ്ങളിലാണ് നിലവിൽ വെള്ളത്തിനടിയിലൂടെയുള്ള തീവണ്ടികൾ സജീവമായിട്ടുള്ളത്. ഇപ്പോഴിതാ മുംബൈയിലേക്ക് അണ്ടർവാട്ടർ ബുള്ളറ്റ് ട്രെയിൻ നിർമ്മിക്കാൻ യുഎഇ തയ്യാറാകുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
തികച്ചും വേറിട്ട കണ്ടുപിടിത്തങ്ങളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് യുഎഇ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം, ദുബായ് നഗരത്തിന്റെ തീരത്ത് നിർമ്മിച്ച പാം ദ്വീപുകൾ തുടങ്ങിയ അതിമോഹ പദ്ധതികൾക്ക് യുഎഇ പ്രശസ്തമാണ്. അണ്ടർ വോട്ടർ ട്രെയിൻ സ്വപ്ന പദ്ധതി സാക്ഷാത്കരിച്ചാൽ ഭാവിയിൽ യാത്രക്കാർ മുംബൈയിൽ നിന്ന് യുഎഇലേക്ക് കടൽ കടക്കാൻ വിമാനത്തിന് പകരം തിരഞ്ഞെടുക്കുക കടൽ മാർഗ്ഗമാകും.
ഇത് യാത്രാ സമയം കുറയ്ക്കാൻ സാധിക്കുമെവെന്ന് വിശ്വസിക്കുന്നു.
YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട് നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary
എയർപോർട്ടിലെ നടപടിക്രമങ്ങൾ ഉൾപ്പെടാതെ ദുബായിലേക്കുള്ള വിമാന യാത്രാ സമയം 3 മണിക്കൂറിൽ കൂടുതലാണ്. എന്നാൽ, ഫുജൈറ നഗരത്തെയും മുംബൈയെയും അണ്ടർ വാട്ടർ ട്രെയിൻ സർവീസിലൂടെ ബന്ധിപ്പിക്കുന്നതിലൂടെ, കുറഞ്ഞത് 2 മണിക്കൂറായി യാത്രാ സമയം കുറയ്ക്കാൻ കഴിയുമെന്ന് യുഎഇ പ്രതീക്ഷിക്കുന്നു. കൂടാതെ ട്രെയിനിന് മണിക്കൂറിൽ 600 മൈൽ (1,000 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കാനാകും.
ആളുകളെ കൊണ്ടുപോകാൻ മാത്രമല്ല, വെള്ളവും എണ്ണയും ഉൾപ്പെടെയുള്ള ചരക്കുകളും കയറ്റുമതി ചെയ്യാനും റെയിൽവേ പദ്ധതിയിടുന്നു. 2018-ലാണ് ആദ്യമായി ഈ പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ നടന്നതെങ്കിലും ഇപ്പോഴാണ് സജീവമാകുന്നത്.
എന്നിരുന്നാലും, വിമാനമാർഗങ്ങൾ സ്വീകരിക്കാൻ വിമുഖതയുള്ള യാത്രക്കാർക്ക് മാത്രമുള്ള സേവനമല്ല ഈ പദ്ധതി. പകരം, 2,000 കിലോമീറ്റര്‍ നീളമുള്ള റെയില്‍ പാത നിർമ്മിക്കുന്നതിലൂടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാനുള്ള മാർഗമായാണ് ദുബായ് ഇതിനെ കാണുന്നത്. നർമ്മദ നദിയിൽ നിന്ന് യുഎഇയിലേക്ക് ശുദ്ധജലം കൊണ്ടുവരുവനും തിരിച്ച് ഫുജൈറയുടെ തുറമുഖ നഗരത്തിൽ നിന്നും ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനുമുള്ള മാർഗം കൂടിയാണിത്. നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതിനാല്‍ തന്നെ പദ്ധതിക്ക് കാലതാമസം ഉണ്ടാവുമെന്ന് യു എ ഇ നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ഷെഹി മുൻപ് വ്യക്തമാക്കിയിരുന്നു.
YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട് വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട് ഈ മട്ടുപ്പാവിൽ, Success Story of Terrace Farming
രണ്ട് ലക്ഷ്യസ്ഥാനങ്ങൾ തമ്മിലുള്ള ദൂരം 1,240 മൈലിൽ (2,000 കിലോമീറ്റർ) കുറവാണ്, എന്നാൽ ആഴത്തിലുള്ള വെള്ളത്തിൽ നിർമ്മാണം ഒരു വലിയ വെല്ലുവിളിയാണ്. തുരങ്കം കാഴ്ച മറയ്ക്കുന്ന ഇഷ്ടികകൾ കൊണ്ട് നിർമ്മിക്കുന്നതിന് പകരം വെള്ളത്തിനടിയിലെ മനോഹരമായ കാഴ്ചകൾ നൽകാൻ പദ്ധതിക്ക് സുതാര്യമായ ജനാലകൾ പദ്ധതിക്ക് ഉപയോഗിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഉപയോഗിക്കേണ്ട ട്രെയിനുകളുടെ തരത്തെക്കുറിച്ചും ഏറ്റെടുക്കേണ്ട നിർമ്മാണത്തെക്കുറിച്ചും ഉള്ള വിശദാംശങ്ങൾ സാധ്യത റിപ്പോർട്ട് പരിഗണിക്കും. പണമായിരിക്കില്ല വെള്ളത്തിനടിയിലെ നിർമ്മാണത്തിനുള്ള സാങ്കേതി വിദ്യയായിരിക്കും പദ്ധതിയുടെ പ്രധാന വെല്ലുവിളിയെന്നാണ് വിലയിരുത്തൽ.
ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും ബന്ധിപ്പിക്കുന്ന ചാനൽ ടണലിന് മുമ്പ് മറികടന്ന പ്രധാന തടസ്സമാണ് വെള്ളത്തിനടിയിൽ നിർമ്മിക്കാനുള്ള സാങ്കേതിക സാധ്യത. ചാനൽ ടണലിന്റെ നീളം വെറും 35 മൈൽ (56 കി.മീ) മാത്രമാണ്, അതിലൂടെ സഞ്ചരിക്കുമ്പോൾ ട്രെയിൻ മണിക്കൂറിൽ 70 മൈൽ (112 കി.മീ) താരതമ്യേന കുറഞ്ഞ വേഗതയിലാണ് ഓടുന്നത്. എന്നാൽ, ദുബായ് ലക്ഷ്യമിടുന്നത് 50 മടങ്ങ് വലിയ ഒരു പ്രോജക്റ്റ് നിർമ്മിക്കാനും പത്തിരട്ടി വേഗത്തിൻ ഓടാൻ കഴിയുന്ന പദ്ധതിയുമാണ്.
YOU MAY ALSO LIKE THIS VIDEO, ഈദി അമീൻ എന്ന നരഭോജിയായ, ആഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഏകാധിപതിയുടെ അറിയാ കഥകൾ | Ningalkkariyamo?