മലയാളം ഇ മാഗസിൻ.കോം

23 വർഷത്തിനു ശേഷം ഭാര്യ തിരിച്ചെത്തിയപ്പോൾ ഭർത്താവിന്‌ മറ്റൊരു ഭാര്യ, പിന്നെ നടന്ന പുകിലാണ്‌ പുകിൽ: കൊല്ലത്ത്‌ നടന്ന സംഭവങ്ങൾ ഇങ്ങനെ

ഓരോ ദിവസവും വ്യത്യസ്തങ്ങളായ വാർത്തകളാണ്‌ പുറത്തു വരുന്നത്‌. അതും നമ്മുടെ കൊച്ചു കേരളത്തിൽ. ഭർത്താവിനെ ഉപേക്ഷിച്ച്‌ വിദേശത്തു പോയി, 23 വർഷത്തിനു ശേഷം തിരിച്ചെത്തിയ ഭാര്യ കണ്ടത്‌ ഭർത്താവിന്‌ മറ്റൊരു ഭാര്യ, പിന്നെ നടന്നതൊക്കെയും നാടകീയ സംഭവങ്ങൾ.

\"\"

ഭർത്താവിന്റെ അവകാശത്തെച്ചൊല്ലി രണ്ട്‌ ഭാര്യമാരും വാശിപിടിക്കുകയും സംസാരം കയ്യാങ്കളിയിൽ എത്തുകയും ചെയ്തു. ഒടുവിൽ ഒത്തു തീർപ്പിന് എത്തിയത് പൊലീസ്. ഭർത്താവിനെ തടഞ്ഞുവച്ചിരിക്കുകയാണെന്നാരോപിച്ച് രണ്ടാം ഭാര്യക്കെതിരെ ഒന്നാം ഭാര്യ വനിതാ കമ്മീഷനിലും പൊലീസിലും നൽകിയ പരാതി പരിഗണിച്ച് വിളിച്ച അദാലത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കൊല്ലം കടയ്ക്കൽ സ്വദേശിയുടെ ഭാര്യമാരാണ് വനിതാ കമ്മീഷന് മുന്നിൽ അടി പിടികൂടിയത്.

കടയ്ക്കൽ സ്വദേശി 42 വർഷങ്ങൾക്കു മുൻപാണ് പരാതി നൽകിയ സ്ത്രീയെ വിവാഹം കഴിക്കുന്നത്. എന്നാൽ വർഷങ്ങൾക്ക് ശേഷം ഇരുവരും പിണങ്ങുകയും ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ വിദേശത്തേക്ക് പോകുകയും ചെയ്തു. ആദ്യ ഭാര്യ പിണങ്ങി പോയി 23 വർഷങ്ങൾക്ക് ശേഷം ഇയാൾ വിധവയും രണ്ട് കുട്ടികളുടെ അമ്മയുമായ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു.

\"\"

ഇതിനിടയിലാണ് ആദ്യ ഭാര്യ വിദേശത്ത് നിന്നെത്തി ഭർത്താവിനെ വെണമെന്ന് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയായിരുന്നു അവർ കൊടുത്ത പരാതി പരിഗണിച്ച് ഇരുവരേയും വിളിച്ച് വരുത്തിയത്. പരസ്പരം അടി കൂടാൻ തുടങ്ങിയതോടെ വനിതാ കമ്മീഷൻ അംഗങ്ങളും പൊലീസും ഇരുവരേയും പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

പൊലീസെത്തി 15 ദിവസം ആദ്യ ഭാര്യയോടൊപ്പവും 15 ദിവസം രണ്ടാം ഭാര്യയോടൊപ്പവും താമസിക്കുക നിർദ്ദേശം നൽകിയെങ്കിലും ആദ്യ ഭാര്യക്ക് അത് സ്വീകാര്യമായിരുന്നില്ല. ഭർത്താവിനെ തനിക്ക് തന്നെ വേണമെന്ന ആവശ്യത്തിൽ അവർ ഉറച്ചുനിന്നു. തുടർന്ന് അടുത്ത അദാലത്തിൽ മക്കളോടും ഹാജരാകാൻ വനിതാ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

Avatar

Staff Reporter