മനുഷ്യ ശരീരത്തിനുവേണ്ട ആവശ്യ ഘടകങ്ങളിലൊന്നാണ് ഉറക്കം. നല്ല ഉറക്കം കിട്ടയില്ലേൽ ചെയ്യുന്ന പ്രവൃത്തികളെ അത് നല്ല രീതിയിൽ ബാധിക്കാറുണ്ട്.അതുകൊണ്ട് തന്നെ ഒരു മനുഷ്യൻ ദിവസം 8 മണിക്കൂർ എങ്കിലും സുഖമായി ഉറങ്ങണമെന്ന് പറയുന്നു. എന്നാൽ ഇന്നത്തെ തിരക്കുകൾക്കും ടെൻഷനുകൾക്കും നടുവിൽ നല്ല ഉറക്കം എന്നത് വെറും പ്രഹസനം മാത്രമാകുന്നു.ധാരാളം മനുഷ്യരെ അലട്ടുന്ന ഒരു പ്രശ്നമായി ഉറക്കമില്ലായ്മ മാറുകയാണ്.
നല്ല ഉറക്കം കിട്ടാൻ വഴിപാടുകൾ നടത്തുകയും മനശാസ്ത്രജ്ഞരുടെ അടുത്തുപോയി മരുന്ന് വാങ്ങി കഴിച്ചും ഉറക്ക മില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്തുന്നവരുണ്ട്.എന്നിട്ടും പല വിദ്യകൾ പ്രേയോഗിച്ചിട്ടും ഉറക്കമില്ലാതെ നടക്കുന്നവരുമുണ്ട്.
എന്നാൽ വളരെ പ്രയാസപ്പെടാതെ നല്ല ഉറക്കം കിട്ടുന്ന ചില വഴികളുണ്ട്.അതിലൊന്നാണ് മന്ത്രങ്ങൾ.നല്ല മന്ത്രങ്ങൾ നല്ല ഉറക്കത്തിന് ഉത്തമമാണെന്നാണ് പറയപ്പെടുന്നത്.അതുകൊണ്ട് തന്നെ രാത്രി ഉറങ്ങാൻ കിടക്കും മുമ്പ് നല്ല മന്ത്രങ്ങൾ ജപിക്കുന്നത് സുഖമായ ഉറക്കം കിട്ടുന്നതിനു കാരണമാകും. മനസ്സിലെ ആശയക്കുഴപ്പങ്ങൾ മാറ്റുന്നതിനും ദുസ്വപ്നങ്ങൾ കാണുന്നത് ഒഴിവാക്കുന്നതിനും ഈ മന്ത്രങ്ങൾ ഉപകരിക്കും. അങ്ങനെ കിടക്കുന്നത്തിന് മുൻപ് നല്ല ഉറക്കം കിട്ടാൻ സഹിയിക്കുന്ന ചില മന്ത്രങ്ങളാണ് താഴെ കൊടുത്തിരിക്കുന്നവ.
2 മന്ത്രങ്ങൾ
ഓം അച്യുതായ നമ
അനന്തായ നമ
വാസുഗയെ നമ
ചിത്രഗുപ്തായ നമ
വിഷ്ണവെ ഹരേ നമ!*
ഓം യജ്ജാഗ്രതോ ദൂരമുദൈതി ദൈവം
തദു സുപ്തസ്യ തഥൈവൈതി
ദുരംഗമം ജ്യോതിഷാം ജ്യോതിരേകം
തന്മേ മന: ശിവസങ്കൽപ്പമസ്തു.
യജുർവേദത്തിലെ ശിവസങ്കൽപ്പ സൂക്തമാണ് രണ്ടാമത്തെ മന്ത്രം.രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ,മറ്റ് ചിന്തകളില്ലാതെ വളരെ ഏകാഗ്രതയോടു കൂടി ചൊല്ലേണ്ടതാണ് ഈ മന്ത്രങ്ങൾ.
ഏകാഗ്രതയോട് കൂടി മന്ത്രം ജപിച്ചു നല്ല ഉറക്കം കൈവരിക്കുന്നതിനുപകരിക്കുന്ന മന്ത്രങ്ങളാണിത്. ദിവസേന ആഹാരമെല്ലാം കഴിച്ചതിനു ശേഷം കിടക്കുന്നതിന് മുൻപ് ഇത് സ്വാധ്യായം ചെയ്യുന്നതിലൂടെ മനസ്സ് ശുഭകാര്യങ്ങൾ നിറഞ്ഞതായി മാറും. ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നതിന് ഇത് സഹായിക്കുകയും ചെയ്യുന്നു.