മലയാളം ഇ മാഗസിൻ.കോം

ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച്‌ ജീവിതം തകർക്കുന്നത്‌ ഈ രണ്ട്‌ പരാതികളാണെന്ന്

പരിഭവങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ചേരുന്നതാണ്‌ ദാമ്പത്യം എന്നു പറയുന്നത്‌. ദാമ്പത്യ ജീവിതത്തിൽ ഇടയ്ക്കെങ്കിലും പരാതി പറയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ പരാതി നിരന്തരമുണ്ടെങ്കിൽ അത്‌ ബന്ധത്തെ തന്നെ തകർക്കുന്നു. പ്രണയിച്ച്‌ വിവാഹം കഴിയ്ക്കുന്നവരാണെങ്കിലും വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെങ്കിലും അതിന്റെയെല്ലാം വിശ്വാസത്തെ പലപ്പോഴും ചോദ്യം ചെയ്യുന്നത്‌ പ്രധാനമായും രണ്ട്‌ പരാതികളാണ്‌. ദാമ്പത്യത്തകർച്ചയിലേക്ക്‌ നയിക്കുന്നകാരണങ്ങളെക്കുറിച്ച്‌ നടത്തിയ സർവ്വേയിലാണ്‌ ഇക്കാര്യങ്ങൾ വ്യക്തമായത്‌.

പ്രധാനമായും സ്ത്രീകൾ ഉന്നയിക്കുന്ന പരാതികളിൽ ഒന്നാണ്‌ പങ്കാളി തന്റെ കൂടെ സമയം ചിലവഴിക്കുന്നില്ലെന്നത്‌. മറ്റൊന്ന്‌ ഭർത്താവിന്‌ തന്നോട്‌ വേണ്ടത്ര സ്നേഹവും അടുപ്പവും ഇല്ലെന്നതും സ്ത്രീകളുടെ പ്രധാന പരാതി തന്നെയാണ്‌. ഈ രണ്ട്‌ പരാതികളുമാണ്‌ പ്രധാനമായും ജീവിതം നശിപ്പിക്കുന്നതെന്ന കാര്യത്തിൽ സംശയം വേണ്ട.

ഇത്തരത്തിൽ പരാതി പറയുന്ന സ്ത്രീകൾ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഘട്ടങ്ങളിലെല്ലാം ഏകാന്തതയും ഒറ്റപ്പെടലും അനുഭവിച്ചവരായിരിക്കും. അതുകൊണ്ട്‌ തന്നെയാണ്‌ ഇത്തരം പ്രശ്നങ്ങൾ ഇവരെ വല്ലാതെ അലട്ടുന്നതും. എന്നാൽ ഇവർ ആഗ്രഹിക്കുന്ന സമയങ്ങളിൽ പങ്കാളി അടുത്തുണ്ടാകുമെങ്കിൽഈ പ്രശ്നം ഒരു പരിധി വരെ ഇല്ലാതാക്കാം. ഇത്തരം സ്ത്രീകളുടെ ആഗ്രഹം പുരുഷൻമാർ എപ്പോഴും അവരെ കീയർ ചെയ്തും ഹൃദയത്തോട്‌ ചേർത്തും ഒപ്പമുണ്ടാകണമെന്നാണ്‌.

എന്നാൽ സ്ത്രീകൾക്ക്‌ മാത്രമല്ല പരാതി പുരുഷൻമാർക്കുമുണ്ട്‌ ജീവിതത്തെ തകർക്കുന്ന ചില പരാതികൾ. ഇതിൽ പ്രധാനപ്പെട്ടതാണ്‌ ആവശ്യമില്ലാതെ പങ്കാളി തങ്ങളോട്‌ വഴക്കടിയ്ക്കുന്നു എന്നുള്ളത്‌. ഒരു കാര്യവുമില്ലാതെയാണ്‌ സ്ത്രീകൾ തങ്ങളോട്‌ വഴക്കുണ്ടാക്കുന്നതെന്നാണ്‌ പുരുഷൻമാർ പറയുന്നത്‌. രണ്ടാമത്തേതാകട്ടെ ലൈ-ഗിക കാര്യങ്ങളിൽ സ്ത്രീകൾക്ക്‌ താൽപ്പര്യമില്ലെന്നതും.

സ്ത്രീകൾ പൊതുവേ അക്കാര്യങ്ങൾക്ക്‌ മുൻകൈയെടുക്കുക വിരളമാണ്‌. പുരുഷൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും അത്‌ തന്നെ. എന്നാൽ സ്ത്രീകൾ എപ്പോഴും പുരുഷന്റെ സാമീപ്യവും കരുതലുമാണ്‌ ആഗ്രഹിക്കുന്നത്‌. ഇതെല്ലാം ഇല്ലാതാക്കാൻ പുരുഷൻമാർ തന്റെ ഇണയോട്‌ കൂടുതൽ അടുപ്പം കാണിച്ചാൽ മതി. എല്ലാ പ്രശ്നങ്ങളും വഴക്കും ഇത്‌ ഇല്ലാതാക്കും എന്നതാണ്‌ സത്യം.

Avatar

Priya Parvathi

Priya Parvathi | Staff Reporter