മലയാളം ഇ മാഗസിൻ.കോം

മഹാമാരി തകർത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ 2022ൽ ഏറ്റവും സാധ്യതയുള്ള ആർക്കും തുടങ്ങാവുന്ന 2 സംരംഭങ്ങൾ ഇവയാണ്‌

മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ലോകം ഇനിയും മോചനം നേടിയിട്ടില്ല. നിരവധി സംരംഭകർക്കാണ്‌ ഈ കാലയളവിൽ തിരിച്ചടി നേരിട്ടത്‌. പലരും സംരംഭങ്ങൾ നിർത്തുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്‌. ഇനി പല ഇൻഡസ്ട്രികളും തിരിച്ചു വരിക എന്നത്‌ പോലും അസാധ്യമായിരിക്കുന്നു എന്നതാണ്‌ സത്യം. എന്നാൽ അറിഞ്ഞു ചെയ്താൽ വരും വർഷങ്ങളിൽ സാധ്യതയുള്ള ചില സംരംഭങ്ങളുണ്ടെന്ന് ബിസിനസ്‌ അനലിസ്റ്റായ എ ആർ രഞ്ജിത്ത്‌ പറയുന്നു.

പലരും എന്നോട് ചോദിക്കുന്നൊരു ചോദ്യമുണ്ട് ഇപ്പോൾ, ഏതായിരിക്കും ഇനി ബൂം ചെയ്യാൻ പോകുന്ന ഇൻഡസ്ട്രി എന്നതാണ് ആ ചോദ്യം. കുറെ ബിസിനസുകൾ ബൂം ചെയ്യാൻ സാധ്യതയുണ്ടെന്നതാണ് അതിനുള്ള ഉത്തരമായി ഞാൻ നൽകുന്നത്. കാരണം കൺസ്യൂമർ ബിഹേവിയറും രീതികളുമൊക്കെ മാറിയിട്ടുണ്ട്. അതു കൊണ്ടാണു കുറെ ബിസിനസുകൾ ബൂം ചെയ്യാൻ സാധ്യതയുണ്ടെന്നു പറയുന്നത്.

പക്ഷേ, ബൂം ചെയ്യാൻ സാധ്യതയുണ്ടെന്ന് പറയുന്ന ഏതെങ്കി ലുമൊരു മേഖലയിൽ പെട്ടെന്നു തന്നെ വലിയ രീതിയിൽ നിക്ഷേപം നടത്തരുത്. നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന മേഖല നമ്മൾക്ക് മാനേജ് ചെയ്യാൻ സാധിക്കുമോ എന്നും അവയ്ക്ക് ആവ ശ്യമുള്ള ഫണ്ടും, എക്സ്പേർട്ടസും (expertise) ഉണ്ടായെന്നും ഉറപ്പുവരുത്തണം. ഇതൊക്കെ ഉണ്ടെങ്കിലേ വിജയിക്കാൻ സാധ്യതയുണ്ടെന്നു പറയുന്ന മേഖലയിൽ നമ്മൾ വിജയിക്കുകയുള്ളൂ. 2022ൽ ഏറ്റവും സാധ്യതയുള്ള രണ്ട് മേഖലകളെ കുറിച്ചു പറയാം.

വെൽനെസ് ഇൻഡസ്ട്രി (Wellness Industry)
വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊ ണ്ടിരിക്കുന്ന മേഖലയാണ് വെൽനെസ് ഇൻഡസ്ട്രി അഥവാ ആരോഗ്യശീലങ്ങൾ വളർത്താൻ സഹായിക്കുന്ന മേഖല.

ഇന്ത്യയിൽ 490 ബില്യൻ രൂപയുടെ ഇൻഡസ്ട്രിയാണിത്. പണ്ട് കാലത്ത് ആളുകൾ വലിയ രീതിയിൽ വെൽനെസിനു ഫോക്കസ് കൊടുത്തി രുന്നില്ല. പക്ഷേ, പഴയതലമുറയിൽപ്പെട്ട ആളുകൾ ആയുർവേദ രീതിയിലുള്ള ഉഴിച്ചിൽ, പിഴിച്ചിൽ, ധാര, സുഖചികിത്സ എന്നൊക്കെ പറയുന്ന പ്രിവന്റീവ് ഹെൽത്ത് കെയറിന് പ്രാധാന്യം കൊടുത്തിരുന്നു എന്നതും ഒരു യാഥാർഥ്യമാണ്.

യുഎസ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് നമ്മൾ നോക്കിയാൽ പ്രിവന്റീവ് കെയറിന് അവർ നല്ല പ്രാധാന്യം കൊടുക്കുന്നതായി കാണുവാനാകും. വെൽനെസിന്റെ കാര്യത്തിൽ അവർ ഫോക്കസൈഡ് ആണ്. യോഗ, മെഡിറ്റേഷൻ പോലുള്ള പലതരം കാര്യങ്ങൾ അവർ ഫോളോ ചെയ്യുന്നുണ്ട്. അതിലൂടെ അവർ ഹെൽത്ത് maintain ചെയ്യുകയാണ്. ഇത്തരത്തിലുള്ള ആക്ടിവിറ്റീസിനു പുറമേ ആയുസിന്റെ ദൈർഘ്യം കൂട്ടാൻ സഹായിക്കുന്ന വൈറ്റമിൻസ്, സപ്ലിമെന്റ്സ്, എക്സാറ്റ്സ് ഉൾപ്പെടെ യുള്ള പ്രൊഡക്ട്സും വെൽനെസ് ഇൻഡസ്ട്രിയിലുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വെൽനെസ് ഇൻഡസ്ട്രിയിൽ ഒരുപാട് പ്രൊഡക് റ്റ്സും, ആക്ടിവിറ്റികളുമുണ്ട്. ഇതിന്റെ യൊക്കെ ഒരു ഹബ്ബ് എന്ന നിലയിൽ പ്രവർത്തിക്കാൻ മുന്നോട്ടുവന്നാൽ അതിന് വലിയൊരു ബിസിനസ് സാധ്യതയുണ്ട്.

ഒരു വെൽനെസ് ഹബ്ബ് എന്ന നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിൽ വളരെ കുറവാണെന്നു തന്നെ പറയാം, അവയൊക്കെ evolve ചെയ്യുന്ന തേയുള്ളൂ. അഥവാ വികസിച്ച് വരുന്നതേയുള്ളൂ. അതു കൊണ്ടു തന്നെ വലിയൊരു സാധ്യത ഈ മേഖലയ്ക്കുണ്ട്. പക്ഷേ, വളരെ organised ആയും, effective ആയും ഓരോ ആളുകൾക്കും കൃത്യമായ awareness കൊടുത്തും എല്ലാവരെയും കണക്റ്റ് ചെയ്യാൻ സാധിച്ചാൽ ഈ മേഖലയിൽ നല്ല scope ഉണ്ട്. കേരളത്തിലെ ഓരോ പഞ്ചായത്തിനെ യും അടിസ്ഥാനമാക്കി പ്രവർത്തിക്കാൻ സാധിച്ചാൽ നല്ല ഫലം ലഭിക്കുമെന്നത് തീർച്ച. ഇപ്പോൾ തന്നെ പല മെട്രോ നഗരങ്ങളിലും ഈ ബിസിനസിന്റെ നല്ല മോഡൽ കാണപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ നമ്മളിൽ പലരിലും ആരോഗ്യശീലം വളർത്തിയെടുക്കണമെന്ന ചിന്ത വന്നിട്ടുണ്ട്. കുറച്ചു കൂടി മുൻകരുതൽ എടുത്ത് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വെൽനെസ് മേഖലയ്ക്ക് വലിയൊരു സാധ്യതയാണ് ഇനി ഉള്ളത്. കൊവിഡ്19 വെൽനെസ് ഇൻഡസ്ട്രിയുടെ വലുപ്പം കൂട്ടിയിട്ടുണ്ടെന്നതും ഒരു യാഥാർഥ്യമാണ്.

പെറ്റ്സ് ഇൻഡസ്ട്രി (Pets Industry)
നമ്മുടെ നാട്ടിൽ ഏതാനും നാളുകൾ ക്കു മുൻപ് വരെ നായ, പൂച്ച ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ വളരെ കാഷ്വലായിട്ടാണ് കൈകാര്യം ചെയ് തിരുന്നത്. എന്നാൽ സമീപകാലത്ത് പെറ്റ്സിനോടു വളരെ താത്പര്യം കാ ണിക്കുന്ന പ്രവണത കാണപ്പെടുന്നുണ്ട്. പലതരത്തിലുള്ള ബീഡുകളെ (breed) ഇന്ന് വിദേശരാജ്യങ്ങളിൽ നിന്നും ഇവി ടെ എത്തിക്കുന്നുണ്ട്. അവയെ പ്രത്യേക രീതിയിൽ തന്നെ വളർത്തുന്നതും കാ ണുവാൻ സാധിക്കും. ലക്ഷങ്ങൾ വില മതിക്കുന്ന പെറ്റ്സ് ഇന്ന് വിപണിയിൽ വിൽപ്പനയ്ക്കുണ്ട്. പെറ്റ് ഫുഡ്സ് വിൽ ക്കുന്ന കടകൾ, പെറ്റ് കെയർ സർവീസ് നൽകുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം നല്ലൊരു സാധ്യതയാണ് ഉള്ളത്.

റിട്ടയർമെന്റിനു ശേഷം ചെടികളെ സ്നേഹിച്ചു, അവർ തിരികെ സ്നേഹിച്ചു തുടങ്ങിയപ്പോൾ ഷാഹിദാബീവി എന്ന വീട്ടമ്മയ്ക്ക്‌ കിട്ടുന്നത്‌ ലക്ഷത്തിലധികം വാർഷിക വരുമാനം, ഓർക്കിഡും ഹോയയും താമരയും ആമ്പലുമാണ്‌ ഇവിടെ സൂപ്പർ താരങ്ങൾ, Watch Video!

Avatar

Staff Reporter