20
September, 2018
Thursday
11:37 PM
banner
banner
banner

ടി പി വധക്കേസ് പ്രതി കീർമാണി മനോജിന്റെ വിവാഹത്തിന് ഗംഭീര ട്വിസ്റ്റുമായി “ഭാര്യയുടെ ഒർജിനൽ ഭർത്താവ്”!

ടി പി വധക്കേസ് രണ്ടാം പ്രതിക്കു വിവാഹം വധു വടകര സ്വദേശിയുടെ ഭാര്യ?

ടി. പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് കീർമാണി മനോജ്. തന്റെ ഭാര്യയെ ആണ് മനോജ് വിവാഹം കഴിച്ചതന്ന അവകാശവാദവുമായി വടകര സ്വദേശി രംഗത്തെത്തി. ഇന്നലെയായിരുന്നു അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ മനോജിന്റെ വിവാഹം നടന്നത്.

ടി.പി ചന്ദ്രശേഖരന്റെ നാട്ടുകാരിയായ യുവതി മൂന്ന് മാസം മുൻപ് അഞ്ചും എട്ടും വയസ്സുള്ള കുട്ടികളുമായി വീട് വിട്ടു പോയിരുന്നു.വടകര ഡി വൈ എസ് പി ക്കു യുവാവ് ഇതേ സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.

തങ്ങൾ നിയമപരമായി പിരിഞ്ഞിട്ടില്ല. മൂന്നു മാസം മുൻപ് തന്റെ രണ്ടു മക്കളുമായി ഭാര്യ വീട് വിട്ടു പോയി. നിലവിൽ യുവതി തന്റെ ഭാര്യയാണ്.

എന്നാൽ മറ്റൊരാളുടെ കൂടെ പോയ യുവതിയെ തനിക്ക് ആവശ്യമില്ല. നിയമപരമായി ഭാര്യയിൽ നിന്നും വിടുതൽ നൽകണം. ഭാര്യയുടെ കൂടെയുള്ള തന്റെ മക്കളെ വിട്ടു കിട്ടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

[yuzo_related]

Comments


Priya Parvathi | Staff Reporter


Related Articles & Comments