16
October, 2018
Tuesday
01:08 PM
banner
banner
banner

രക്ഷിതാക്കൾ പള്ളിയിൽ ഉപേക്ഷിച്ച് മുങ്ങിയ കുഞ്ഞിന്റെ കാര്യത്തിൽ ഒരു പുതിയ ട്വിസ്റ്റ്!

കേരളം ഞെട്ടലോടെ കണ്ട ദൃശ്യങ്ങൾ ആയിരുന്നു ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഇടപ്പള്ളി പള്ളിയിൽ അച്ഛനും അമ്മയും കൂടി ഉപേക്ഷിച്ചു പോകുന്നത്.

ഒരു കുഞ്ഞിനായി വർഷങ്ങളുടെ ചികിത്സയും പ്രാര്ഥനയുമായി നടക്കുന്നവർ മനസ്സറിഞ്ഞു കരഞ്ഞു കൊണ്ട് തന്നെയാവും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ ആ ദൃശ്യങ്ങൾ കണ്ടതും. പള്ളിയിൽ ഉപേക്ഷിച്ച കുഞ്ഞിന്റെ കാര്യത്തിൽ ഒരു പുതിയ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്.

വലിയ പ്രായവ്യത്യാസം ഇല്ലാത്ത മൂന്നു ആണ്മക്കൾ ഉള്ള ഈ ദമ്പതികൾക്ക് മക്കൾ നാലാമതും ഒരു കുഞ്ഞുണ്ടായപ്പോൾ അത് ഒരു പെണ്കുട്ടി ആയിരുന്നിട്ടും അവർ ആ കുഞ്ഞിനെ ഉപേക്ഷിച്ചത് മാനഹാനി ഭയന്നിട്ടാണ് എന്നത് അവിശ്വസനീയമായ വാർത്ത ആയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടും ആളുകളുടെ പരിഹാസവും ഭയന്നാണ് പ്രസവിച്ച ദിവസം തന്നെ ആ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു അറസ്റ്റിൽ ആയ സമയത്ത് ദമ്പതികൾ വെളിപ്പെടുത്തിയത്.

കുഞ്ഞിനെ അപകടാവസ്ഥയിൽ ഉപേക്ഷിച്ചെന്ന കേസിൽ റിമാന്‍റിലായിരുന്ന കുഞ്ഞിന്റെ മാതാപിതാക്കൾ ഇപ്പോൾ ജാമ്യം നേടിയ ശേഷം ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിച്ചിരിക്കുകയാണ്. ഈ അച്ഛനും അമ്മയും കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി ആണ് എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിചിരിക്കുന്നത്. എന്നാൽ മാതാപിതാക്കളുടെ നിലവിലെ സാഹചര്യം പരിശോധിച്ച ശേഷം മാത്രമേ കുട്ടിയെ വിട്ട് നൽകുന്ന കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ കഴിയൂ എന്നാണ് ജില്ലാ ശിശുക്ഷേമ സമിതിയുടെ നിലപാട്.

ശിശുക്ഷേമ സമിതിയുടെ തീരുമാനം എന്തായാലും പൊലീസിൽ നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നാണ് മാതാപിതാക്കളുടെ തീരുമാനം. വടക്കാഞ്ചേരി സ്വദേശികളായ കുഞ്ഞിന്റെ മാതാപിതാക്കൾ ബന്ധുക്കൾക്കൊപ്പമാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചിരിക്കുന്നത്.

കൂടാതെ ചെയ്ത തെറ്റിൽ ഒരുപാട് സങ്കടവും കുറ്റബോധവും ഉണ്ടെന്നും കുട്ടിയുടെ അച്ഛനും അമ്മയും ശിശുക്ഷേമ സമിതിയെ അറിയിച്ചു. കഴിഞ്ഞു പോയ ഈ സംഭവത്തെ കുറിച്ച് ഓർക്കാൻ പോലും ഇഷ്ടപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. പത്ത് ദിവസം പ്രായമായ ഇവർ ഉപേക്ഷിച്ച പെണ്കുഞ്ഞ് എറണാകുളം ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ ആരോഗ്യവതിയായിരിക്കുന്നു.

RELATED ARTICLES  പോരാട്ടം തുടരാൻ ഉറച്ച്‌ വനിതകൾ, ലക്ഷ്യം ഒന്നു മാത്രം: തുറന്ന് പറഞ്ഞ്‌ റീമ കല്ലിംഗലും പാർവ്വതിയും!
[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments