മലയാളം ഇ മാഗസിൻ.കോം

ബിനോയ്‌ കോടിയേരിക്കെതിരായ മാനഭംഗ പരാതിയിൽ ട്വിസ്റ്റുകൾ, ഒപ്പം ശ്രദ്ധ തിരിക്കാൻ അണിയറയിൽ മറ്റു ചില നീക്കങ്ങളും നടക്കും?

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതി സിപിഎമ്മിനെ ഉലക്കുന്നു. ദുബായിൽ ബാർ ഡാൻസറായിരുന്ന ബീഹാർ സ്വദേശിനിയായ യുവതിയാണ് വിവാഹവാഗ്ദാനം നൽകി തന്നെ ബിനോയ് നിരന്തരം പീഡിപ്പിച്ചതായും ഒരു ആൺ കുഞ്ഞ് പിറന്നതായും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

\"\"

ബിനോയി പാർട്ടിയിൽ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നില്ലെങ്കിലും പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ നേതാവിന്റെ മകനെതിരെ ഉയർന്ന പീഡന പരാതി സമൂഹത്തിൽ പാർട്ടി പ്രതിഛായക്ക് വലിയ ഇടിവ് ഉണ്ടാക്കും. പീഡന പരാതി പുറത്ത് വന്നതു സംബന്ധിച്ച് വിവിധ ചാനലുകളിൽ ഇതിനോടകം തന്നെ ചർച്ചായിരിക്കുകയാണ്. ചർച്ചയിൽ പങ്കെടുക്കുന്ന ഇടത് പ്രതിനിധികൾക്ക് രാഷ്ടീയമായി പ്രതിരോധിക്കുവാൻ ഏറേ ബുദ്ധിമുട്ടേണ്ടിവരും.

അതേ സമയം മറ്റൊരു പ്രധാന ട്വിസ്റ്റ്‌, യുവതി നൽകിയ പരാതി ബിനോയി കോടിയേരി തള്ളി എന്നുള്ളതാണ്‌. തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള ശ്രമമാണ്‌ കേസെന്ന്‌ പറഞ്ഞാണ്‌ ബിനോ യി വിഷയത്തിൽ പ്രതിരോധം തീർക്കുന്നത്‌. പരാതിക്കാരിയെ അറിയാമെന്നും ബിനോയ്‌ പറഞ്ഞു. യുവതി ഭീഷണിപ്പെടുത്തുന്നു എന്നു കാണിച്ചുള്ള കത്തു സഹിതം ബിനോയി മെയ്‌ മാസത്തിൽ കണ്ണൂർ റേഞ്ച്‌ ഐജിക്ക്‌ നൽകിയ പരാതി കേസിൽ നിർണായകമാകുമെന്നും സൂചനയുണ്ട്‌. അഭിഭാഷകനുമായി സംസാരിച്ച് വിശദീകരണം നൽകാം എന്നാണ് ബിനോയ് പറഞ്ഞത്.

\"\"

പ്രതിപക്ഷം ഈ വിഷയം നിയമസഭയിലും ഉന്നയിക്കപ്പെടുവാൻ സധ്യത ഉണ്ട്. ഈ സാഹചര്യത്തിൽ ഭരണ പക്ഷത്തിനു പ്രതിരോധം തീർക്കുവാനായി സോളാർ തട്ടിപ്പ് കേസ് നായിക സരിത നായരെ രംഗത്തിറക്കുമോ അഭ്യൂഹങ്ങൾ ബലപ്പെടുന്നുണ്ട്. സരിത മുൻപ് നൽകിയ പീഡന പരാതിയിൽ പ്രതിപക്ഷത്തെ ഉന്നത നേതാക്കൾ ഉൾപ്പെടെ ഉള്ളവരുടെ പേരുകൾ ഉണ്ട്. അത് മുൻ നിർത്തി പോലീസ് അറസ്റ്റുൾപ്പെടെ ഉള്ള നടപടിയിലേക്ക് നീങ്ങുമോ എന്ന ഭയം പ്രതിപക്ഷത്തെ ചിലർക്കുണ്ട്. ഈ സാഹചര്യത്തിൽ ഇരു കൂട്ടർക്കും പ്രശ്നമുണ്ടാക്കാത്ത വിധം ബിനോയിയുടെ സ്ത്രീ പീഡന വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കുവാൻ പാഞ്ചാലി മേട്ടിലേക്കു പ്രഖ്യാപിച്ചിരിക്കുന്ന ഹിന്ദു ഐക്യവേദിയുടെ സമരം ഉൾപ്പെടെ എന്തെങ്കിലും വഴികൾ തുറന്നുവരുആനും സാധ്യത ഉണ്ട്.

കേരളത്തിലെ സാംസ്കാരിക- സിനിമാ പ്രവർത്തകർ ഈ വിഷയത്തിൽ പതിവുപോലെ മൗനം പാലിക്കുന്നുണ്ടെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. അതോടൊപ്പം കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പേജിലും കമന്റുകൾ നിറയുനുണ്ട്. അങ്ങേയറ്റം അധിക്ഷേപകരമായ അഭിപ്രായങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാന സ്കൂളുകളിലേക്കുള്ള പ്രവേശനോത്സവത്തെ സംബന്ധിച്ച കോടിയേരിയുടെ പോസ്റ്റിനു കീഴിൽ കമന്റിയവർ ചോദിക്കുന്നത് യുവതിയുടെ കൊച്ചിനെ സ്വന്തം തറവാടിലേക്ക് പ്രവേശിപ്പിക്കുമോ എന്നാണ്. സിപിഎം വിരുദ്ധ വിവിധ ട്രോൾ ഗ്രൂപ്പുകളിൽ നൂറുകണക്കിനു ട്രോളുകളാണ് പോസ്റ്റ് ചെയ്യപ്പെടുന്നത്.

\"\"

അതേ സമയം മക്കളുടെ ഭാഗത്തുനിന്നും നിരന്തരമായി പ്രശ്നങ്ങൾ ഉയരുന്നതിനാൽ കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറി നിൽക്കും എന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ അത്തരം ഒരു സാധ്യത ഇല്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

നേരത്തെ ബിസിനസ്സ് രംഗത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറബ് വംശജൻ ബിനൊയിക്കെതിരെ നൽകിയ പരാതി വൻ വിവാദമായിരുന്നെങ്കിലും അത് പിന്നീട് ഒത്തു തീരുകയായിരുന്നു. ബീഹാർ സ്വദേശിനിയായ യുവതി പീഡന പരാതിയിൽ ഉറച്ച് നിന്നാൽ അത് ബിനോയിയുടെ അറസ്റ്റിലേക്കും കൊണ്ടെത്തിക്കുവാൻ സാധ്യത ഉണ്ട്. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിനായി ഡി.എൻ.എ ടെസ്റ്റ് നടത്തുന്നത് ഉൾപ്പെടെ ഉള്ള കാര്യങ്ങളിലേക് അത് നീണ്ടേക്കാം.

\"\"

സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നൽകും എന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിക്കൊണ്ട് സിപിഎം അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും വർദ്ധിച്ചിരിക്കുകയാണ്. സൗമ്യ എന്ന പൊലീസുകാരിയെ എൻ.എ അജസ് എന്ന പോലീസുകാരൻ പട്ടാപകൽ വെട്ടിയശേഷം തീകൊളുത്തി കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്.

സംസ്ഥാനത്ത് രണ്ടുവഷത്തിനിടയിൽ ഇത് നാലാമത്തെ സംഭവമാണ്. ഒരു എം.എൽ.എ അടക്കം പാർട്ടി നേതാക്കളോ പാർട്ടിയുമായി ബന്ധമുള്ളവരോ ഉൾപ്പെടുന്നവർക്ക് എതിരെ പീഡന ആരോപണങ്ങൾ ഉയർന്നു വരുന്നു. ഷൊർണ്ണൂർ എം.എൽ.എ പി.കെ. ശശിക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച പാലക്കാട്ടെ ഡി.വൈ.എഫ്.ഐ വനിത നേതാവ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

Avatar

Staff Reporter