മലയാളം ഇ മാഗസിൻ.കോം

സ്ത്രീകളെ അസ്വസ്ഥരാക്കുന്ന, അവരുടെ മനസമാധാനം നശിപ്പിക്കുന്ന ആ 20 കാര്യങ്ങൾ

അടുത്തകാലത്ത്‌ നടത്തിയ ഒരു ഇന്റർനാഷണൽ സ്റ്റഡി അനുസരിച്ച്‌ സ്ത്രീകൾ സ്വയം വിമർശനം നേരിടേണ്ടി വരുന്നു എന്ന് കാണിയ്ക്കുന്നു. സ്ത്രീകളിൽ ഭൂരിഭാഗവും സ്വന്തം വ്യക്തിത്വത്തിൽ ആശങ്കയുള്ളവരാണ്. സ്ത്രീകൾ ഒരു ദിവസം കുറഞ്ഞത്‌ 8 തവണ എങ്കിലും സ്വയം വിമർശിക്കും എന്നതാണ് ഈ സ്റ്റഡി പറയുന്നത്‌. ഇതനുസരിച്ച്‌ കൂടുതൽ സ്ത്രീകളും ശരീരവണ്ണത്തിൽ ആശങ്കയുള്ളവരാണ്. സാമ്പത്തിക ഭദ്രതയില്ലായ്മയും സ്വയം നേരിടുന്ന വിമർശനങ്ങളിൽ ഒന്നാണ്.

8 പേരടങ്ങുന്ന വിദഗ്ദ്ധ സംഘം നടത്തിയ ഈ സർവ്വേയിൽ 89% സ്ത്രീകളും മറ്റുള്ളവരെ പ്രശംസിച്ചിട്ടുള്ളപോലെ സ്വയം പ്രശംസിച്ചിട്ടില്ല. ഇമേജ്‌ അധിഷ്ഠിത വിമർശനങ്ങളും വർദ്ധിച്ച്‌ വരുകയാണ്. Instagram പോലുള്ള സോഷ്യൽ മീഡിയകളുടെ പങ്ക്‌ ഇതിൽ വളരെ കൂടുതലാണ്. ഇതിന് പുറമേ ജീവിതസാഹചര്യങ്ങളെക്കുറിച്ചുള്ള സ്വയം വിമർശനങ്ങളും കൂടുതലായി വരുന്നു.

റിസർച്ച്‌ അനുസരിച്ച്‌, സർവ്വേ ചെയ്തവരിൽ പകുതി സ്ത്രീകളും (46%) രാവിലെ 9.30ന് മുൻപേ ഒരു പ്രാവശ്യം എങ്കിലും സ്വയം വിയമർശിക്കുന്നു എന്ന് സമ്മതിക്കുന്നു. സ്വയം അഭിനന്ദിക്കുന്നത്‌ വഴി ഇത്‌ ഒരു പരിധി വരെ കുറയ്ക്കാം എന്നാണ് Cultural experts നടത്തിയ പഠനങ്ങളിൽ വ്യക്തമാക്കുന്നത്‌. ഈ വിമർശനാത്മകമായ ചിന്താഗതികൾ കൂടുതലും മിററിന്റെ മുന്നിലും, ഡ്രസ്സുകൾ വാങ്ങുന്ന അവസരങ്ങളിലുമാണ് കാണാറുള്ളത്‌.

60% സ്ത്രീകളും പറയുന്നത്‌, ദിവസം ഉടനീളം സ്വയം വിമർശന മനോഭാവം ഉണ്ടാകാറുണ്ട്‌ എന്ന്. എന്തുകൊണ്ടാണ് ആധുനിക സ്ത്രീകൾ നിർഭയമായി സ്വയം വിമർശിക്കുന്നത്‌ എന്ന ക്യാമ്പെയ്നിനെ ആസ്പദമാക്കിയാണ് ഈ റിസർച്ച്‌ നടത്തിയത്‌.

1 എനിക്ക്‌ അമിതഭാരമാണ്

2 എന്റെ തലമുടി ഭംഗിയില്ലാത്തതാണ്

3 എന്റെ വയർ വലുതാണ്

4 ഞാൻ ആവശ്യത്തിന് വ്യായാമം ചെയ്യുന്നില്ല

5 മറ്റുള്ള സ്ത്രീകളുടെ മുന്നിൽ സ്വയം പോരായ്മ തോന്നുക

6 ഞാൻ ആവശ്യത്തിന് പണം സമ്പാദിയ്ക്കുന്നില്ല

7 അമിതമായി ആഹാരം കഴിച്ച ദിവസത്തെ കുറിച്ച്‌ സ്ഥിരമായി സംസാരിക്കുക

8 ചില വസ്ത്രങ്ങൾ ധരിക്കാൻ തോന്നാതിരിക്കുക

9 ഞാനും മറ്റുള്ള സ്ത്രീകളെ പോലെ ഫോട്ടോജെനിക്ക്‌ ആയിരുന്നെങ്കിൽ

10 മറ്റുള്ളവർ പരാതി പറയുമ്പോൾ സ്വന്തം കുറവുകൾ സ്വയം പറയുക.

11 മറ്റുള്ളവർ എന്ത്‌ പറയും എന്ന് സ്വയം ചിന്തിയ്ക്കുക

12 ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച്‌ എപ്പോഴും അമിതമായി ചിന്തിയ്ക്കുക

13 ഞാൻ സ്റ്റെയിലിഷ്‌ അല്ല എന്ന് കരുതുക

14 ഞാൻ എന്റെ പങ്കാളിയുമായി വേണ്ടപോലെ സെക സീൽ ഏർപ്പെടുന്നില്ലെന്ന തോന്നൽ

15 ഞാൻ മറ്റുള്ള സ്ത്രീകളെ പോലെ creative അല്ല

16 എന്റെ നി തംബ ത്തിന് വലുപ്പം കൂടുതൽ

17 ഞാൻ മറ്റുള്ള സ്ത്രീകളെ പോലെ organised അല്ല

18 ഞാൻ എന്റെ കൂട്ടുകാരുമായി ആവശ്യത്തിന് സമയം ചിലവഴിക്കുന്നില്ല

19 ഞാൻ ആവശ്യത്തിന് മേക്കപ്പ്‌ ഇട്ടിട്ടില്ല

20 ഞാൻ എന്റെ പങ്കാളിയ്ക്ക്‌ ചേരുന്നവണ്ണം അത്ര ആകർഷണീയ അല്ല.

Avatar

Priya Parvathi

Priya Parvathi | Staff Reporter