23
October, 2018
Tuesday
12:37 PM
banner
banner
banner

‘തൊഴിൽ ചെയ്യുന്നതിനിടെ’ മദ്യപിച്ച്‌ ബോധം പോയി, തിരുവനന്തപുരത്ത്‌ മോഷ്ടാവ്‌ പിടിയിൽ, രസകരമായ സംഭവം ഇങ്ങനെ!

നാൾക്കുനാൾ പല രീതിയിൽ ഉള്ള പല മോഷണങ്ങളും പെരുകി വരുന്ന വാർത്തകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. അത്തരം ഒരു വാർത്ത ആണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആവുന്നത്. മദ്യം ആരോഗ്യത്തിന് ഹാനികരം ആണെന്ന് പറയുന്നത് പോലെ ബുദ്ധിയ്ക്കും ഹാനികരം ആണെന്ന് തെളിയിക്കുന്ന സംഭവം കൂടിയാണിത്.

ആരോഗ്യത്തെയും ബുദ്ധിയെയും മാത്രമല്ല തൊഴിലിനെയും അത് ചിലപ്പോൾ ബാധിക്കും. ജോലി ചെയ്യുമ്പോൾ മദ്യപിച്ചാൽ അതിന്റെ ഭവിഷ്യത്ത് ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും എന്നു പറയേണ്ട കാര്യമില്ലല്ലോ. അതാണ് ഇപ്പോൾ തിരുവനന്തപുരത്തും സംഭവിച്ചത്. ഇവിടെ തൊഴിൽ ‘മോഷണ’മാണ്. ‘ജോലി സമയത്ത്’ മദ്യപിച്ചത് കള്ളനും.

കഴക്കൂട്ടം പാങ്ങപ്പാറ മാങ്കുഴിയില്‍ റിട്ട.സൈനികന്റെ വീട്ടിൽ കള്ളൻ കയറിയതു മുതലാണ് കഥ തുടങ്ങുന്നത്. വീട്ടില്‍ക്കയറി തിരച്ചിൽ തുടങ്ങിയ കള്ളന്‍ അലമാരയ്ക്കുള്ളില്‍ ആദ്യം കണ്ടത് മദ്യം ആയിരുന്നു. അതോടെ ആവേശം മൂത്ത് അതിൽ നിന്ന് ഇത്തിരി അകത്താക്കിയാലോ എന്നൊരു തോന്നൽ.

കള്ളൻ പിന്നെ ഒട്ടും വൈകിയില്ല. കുപ്പിയിൽ നിന്നും രണ്ടെണ്ണം ആകാത്തതാക്കിയതോടെ കുപ്പി തിരികെ വയ്ക്കാന്‍ തോന്നിയില്ല. അങ്ങനെ കവര്‍ച്ചാ ശ്രമം മാറ്റിവച്ച് ഒറ്റയിരുപ്പിൽ ഫുള്‍ ബോട്ടില്‍ മദ്യം കള്ളൻ വയറ്റിനുള്ളിലാക്കി.

ഒടുവില്‍ ലഹരി തലയ്ക്ക് പിടിച്ച് കള്ളൻ ബോധം കെട്ടുറങ്ങി. നേരം പുലര്‍ന്നപ്പോള്‍ കള്ളന്‍ കണ്ടത് തനിക്ക് ചുറ്റും ആളും ബഹളവും. പകച്ചുപോയ കക്ഷി ഹാങ്ങോവർ മാറാതെ പൊലീസുകാരോട് തൊഴുതു പറഞ്ഞത് ‘‘ഇനി മദ്യപിക്കില്ല സാറേ’’ എന്നായിരുന്നു.

വീട്ടുകാര്‍ കൊച്ചിയിലെ ബന്ധുവീട്ടില്‍ പോയതറിഞ്ഞ് മുൻകൂട്ടി പ്ലാൻ ചെയ്താണ് കള്ളന്‍ ഈ വീട്ടിൽ കയറിയത്. ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായ ഇയാളെ പോലീസ് കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES  ഒറ്റയടിക്ക് പോൺസൈറ്റുകൾ നിരോധിച്ചു, പ്രതിഷേധവും നിരാശയുമായി ആരാധകർ രംഗത്ത്
[yuzo_related]

Comments



Related Articles & Comments