മലയാളം ഇ മാഗസിൻ.കോം

തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ വീണ്ടും കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനത്തിന്റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനു മുകളിലെത്തിയ ആറ് തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ഡൗൺ ഏർപ്പെടുത്തി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ നാല്, അഞ്ച്, പത്ത് വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14, 20 വാർഡുകൾ, വർക്കല മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡ് എന്നിവിടങ്ങളിലാണു കർശന ലോക്ഡൗൺ. ഇന്ന്(25 ഓഗസ്റ്റ്) അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽവരുമെന്നു ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. ഇ. മുഹമ്മദ് സഫീർ അറിയിച്ചു.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി നാലാം വാർഡിൽ 8.69 ഉം അഞ്ചാം വാർഡിൽ 8.29 ഉം 10-ാം വാർഡിൽ 8.6 ഉം ആണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ. നെടുമങ്ങാട് മുനിസിപ്പാലിറ്റി 14-ാം വാർഡിൽ 15.77, 20-ാം വാർഡിൽ 16.68, വർക്കല മുനിസിപ്പാലിറ്റി 24-ാം വാർഡിൽ 10.14 എന്നിങ്ങനെയാണു മറ്റിടങ്ങളിലെ രോഗവ്യാപന തോത്.

കർശന ലോക്ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ ഇവ തുറന്നു പ്രവർത്തിക്കാം.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടു ശതമാനത്തിൽ താഴെ എത്തിയതിനാൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 28-ാം വാർഡിൽ ഏർപ്പെടുത്തിയിരുന്ന കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതായും എ.ഡി.എം. അറിയിച്ചു.

30000 കടന്ന്‌ സംസ്ഥാനത്തെ കോവിഡ്‌ കേസുകൾ
സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,06,19,046 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 215 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,608 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1576 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3987, തൃശൂര്‍ 3846, കോഴിക്കോട് 3615, മലപ്പുറം 3401, പാലക്കാട് 1396, കൊല്ലം 2469, കോട്ടയം 1951, കണ്ണൂര്‍ 1825, ആലപ്പുഴ 1847, തിരുവനന്തപുരം 1591, ഇടുക്കി 1155, പത്തനംതിട്ട 987, വയനാട് 940, കാസര്‍ഗോഡ് 598 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 33, വയനാട് 15, തൃശൂര്‍ 13, കാസര്‍ഗോഡ് 11, പത്തനംതിട്ട, പാലക്കാട് 10 വീതം, കൊല്ലം 8, ആലപ്പുഴ 7, കോഴിക്കോട് 6, എറണാകുളം 4, കോട്ടയം, ഇടുക്കി 2 വീതം, തിരുവനന്തപുരം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,271 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1272, കൊല്ലം 2582, പത്തനംതിട്ട 258, ആലപ്പുഴ 1094, കോട്ടയം 850, ഇടുക്കി 492, എറണാകുളം 1872, തൃശൂര്‍ 2517, പാലക്കാട് 1881, മലപ്പുറം 2929, കോഴിക്കോട് 2426, വയനാട് 647, കണ്ണൂര്‍ 1032, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,70,292 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,92,628 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,70,860 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,44,278 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,582 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2439 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊര്‍ജിത പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊര്‍ജിത പരിശോധന നടത്തുന്നത്. വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് കൂടുതല്‍ വ്യാപകമാക്കും. രോഗവ്യാപനം കണ്ടെത്തുന്ന സ്ഥലങ്ങളും ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചും പരമാവധി പേരെ പരിശോധിക്കുന്നതാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, കച്ചവടക്കാര്‍, വിവിധ ഹോമുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തും. പരിശോധനയ്ക്കായി അവരവര്‍ തന്നെ മുന്‍കയ്യെടുക്കേണ്ടതാണ്. തുടക്കത്തിലേ രോഗം കണ്ടെത്തിയാല്‍ തങ്ങളേയും കുടുംബത്തേയും ഒരുപോലെ രക്ഷിക്കാനാകും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ കോവിഡ് പരിശോധന നടത്താനുള്ള സൗകര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പരിശോധനയുടെ കാര്യത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ എന്ന ശാസ്ത്രീയ മാര്‍ഗമാണ് കേരളം അവലംബിച്ചത്. കേസുകള്‍ കൂടുന്നതനുസരിച്ച് പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ കോവിഡ് പ്രതിദിന പരിശോധന 1,99,456 വരെ (03.08.2021) വര്‍ധിപ്പിച്ചിരുന്നു.

Avatar

Staff Reporter