മലയാളം ഇ മാഗസിൻ.കോം

ഊബറിലും സ്വിഗിയിലും ഭക്ഷണം ഓർഡർ ചെയ്യുന്നവരേ ഈ ഹോട്ടലുകൾ നോക്കി വച്ചോളൂ നിങ്ങൾക്ക്‌ പണികിട്ടാൻ സാധ്യതയുണ്ട്‌

കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ തലസ്ഥാന നഗരിയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. പല ഹോട്ടലുകളും തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകം ചെയ്യാനുള്ള ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നത്. ഇത്തരം ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പരിശോധനാ വിഭാഗം അറിയിച്ചു.

യൂബര്‍, സ്വിഗ്ഗി എന്നിവയുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സൈറ്റുകളുടെ സുപ്രധാന താവളമായ ചില ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്യുന്നതാണെന്നും കണ്ടെത്തിയ ഭക്ഷ്യവിഭാഗം, വ്യാഴാഴ്ച രാവിലെയാണ് പരിശോധനയ്ക്ക് ഇറങ്ങിയത്. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എട്ട് സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്.

പങ്കജ്, ചിരാഗ് ഇന്‍, ഗീത് തുടങ്ങിയ ത്രീസ്റ്റാര്‍ ഹോട്ടലുകളില്‍നിന്നും പാളയത്തെ ഹോട്ടല്‍ എം.ആര്‍.എ, സംസം, ഹോട്ടല്‍ ആര്യാസ്, അട്ടക്കുളങ്ങരയിലെ ഹോട്ടല്‍ ബുഹാരി, ബിസ്മി, ദീനത്ത്, ഇഫ്താര്‍, സണ്‍ വ്യൂ, ആയുര്‍വേദ കോളേജ് ജംഗ്ഷനിലെ ഹോട്ടല്‍ ഓപ്പണ്‍ ഹൗസ്, ഹോട്ടല്‍ സഫാരി എന്നിവിടങ്ങളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കോര്‍പ്പറേഷന്‍ മേയര്‍ പിന്നീട് പുറത്തുവിടും.

\"\"

നഗരത്തിലെ തമ്പാനൂര്‍,കരമന, അട്ടക്കുളങ്ങര, പാളയം, ഓവര്‍ബ്രിഡ്ജ് തുടങ്ങിയ മേഖലകളായിരുന്നു പരിശോധന. ചില ഹോട്ടലുകളില്‍നിന്ന് ഒരാഴ്ചയോളം പഴക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ദിവസങ്ങളോളം ഫ്രീസറില്‍ സൂക്ഷിച്ച ചിക്കന്‍ വിഭവങ്ങളും െ്രെഫഡ് റൈസും ഉള്‍പ്പെടയുള്ളവയാണ് പിടികൂടിയത്. പല ഹോട്ടലുകളിലും കോഴിയിറച്ചി ശരിയായി വൃത്തിയാക്കാതെയാണ് പാചകം ചെയ്യുന്നതെന്നും കണ്ടെത്തി.

നഗരസഭയുടെ ‘സുഭോജനം’ പദ്ധതിയുമായി ബന്ധപ്പെടുത്തി നഗരത്തില്‍ പൊതു ആവശ്യങ്ങള്‍ക്കായി പാചകം ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും നഗരസഭയുടെ ഹെല്‍ത്ത് കാര്‍ഡും ഐ.ഡി. കാര്‍ഡും നിര്‍ബന്ധമാക്കുമെന്നും മേയര്‍ പറഞ്ഞു.

വൃത്തിഹീനമായ നിലയില്‍ അടുക്കള പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തു. പരിശോധനകള്‍ ഇനിയും തുടരുമെന്നും കൃത്യമായ ഇടവേളകളില്‍ ഇത്തരം പരിശോധനകള്‍ നടക്കുന്നതിനാല്‍ ഹോട്ടലുകളിലെ ശുചിത്വം മെച്ചപ്പെട്ടിട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.

\"\"

പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി കെ പ്രശാന്ത് അറിയിച്ചു. ആദ്യഘട്ടത്തില്‍ ഇവര്‍ക്കെതിരെ പിഴ ചുമത്തും. ആവര്‍ത്തിക്കുകയാണെങ്കില്‍ പ്രവര്‍ത്തനാനുമതി റദ്ദാക്കുമെന്നും പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകളുടെ പേരുവിവരം പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആറു സ്‌ക്വാഡുകളാണ് ഇന്ന് നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തിയത്. പലയിടത്തും വിൽപ്പനക്കുവെച്ചിരുന്നത് ദിവസങ്ങൾ പഴക്കമുള്ളതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാർത്ഥങ്ങളാണെന്ന് പരിശോധനയിൽ വ്യക്തമായി.

\"\"
\"\"
\"\"
\"\"
\"\"
\"\"

Avatar

Staff Reporter