മലയാളം ഇ മാഗസിൻ.കോം

കെഎസ്‌ആർടിസിയ്ക്ക്‌ മുന്നിൽ കൂസാതെ നിന്ന ‘പുലിക്കുട്ടി\’; വൈറൽ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തുന്നു

സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയിലെ താരമാണ്‌ പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി സൂര്യ. സ്കൂട്ടറുമായി വന്ന യുവതിക്ക്‌ മുന്നിൽ ഓവർടേക്ക്‌ ചെയ്ത്‌ വന്ന കെഎസ്‌ആർടിസി അൽപനേരം നിർത്തിയ ശേഷം എടുത്തുകൊണ്ട്‌ പോവുന്നു. വൈറലായ വീഡിയോ‍യിൽ. കെഎസ്‌ ആർ ടി ഡ്രൈവറെ പാഠം പടിപ്പിക്കുന്ന യുവതി എന്ന തലക്കെട്ടിൽ വീഡിയോ‍ വൈറലായി. വീഡിയോ വൈറലായതോടെ ആളുകൾ ചേരിതിരിഞ്ഞ്‌ വാക്പോരിലെത്തിയ അവസ്ഥയാണ്‌ ഇപ്പോൾ.
രണ്ട്‌ രീതിയിലാണ്‌ ആളുകൾ പ്രതികരിക്കുന്നത്‌.

സംഭവം ചൂട്‌ പിടിച്ചതോ‍ടെ വീഡിയോ‍യുടെ സത്യാവസ്ഥ വെളുപ്പെടുത്തി സൂര്യ മുന്നോ‍ട്ട്‌ വന്നിരിക്കുകയാണ്‌. കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പറയുന്നത്‌ പോ‍ലെ അല്ല. സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്‌ കുറ്റപ്പെടുത്തലുകളാണ്‌. പ്രത്യാരോപണങ്ങളിൽ പറയുന്നത്‌ പോലെ അല്ല, സംഭവം അറിയാവുന്ന ആരും തന്നെ കുറ്റപ്പെടുത്തിയിട്ടില്ല.

\"\"

ഈ മാസം 25ാ‍ം തിയ്യതി വൈകുന്നേരം നടന്നത്‌ എന്താണെന്ന്‌ സൂര്യ വിശദമാക്കി. പെരുമ്പാവൂരിലെ സ്റ്റുഡിയോയിലെ ജോലി കഴിഞ്ഞ്‌ ഇരിങ്ങോളിലെ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു സൂര്യ. തൊട്ട്‌ മുൻപിൽ ഒരു ട്രാവലറും ഉണ്ടായിരുന്നു. എന്നാൽ സംഭവം നടക്കുന്നതിന്‌ തൊ‍ട്ട്‌ മുൻപ്‌ വലത്‌ വശത്തുള്ള ഇടറോഡിലേക്ക്‌ ട്രാവലർ കയറിപ്പോയി . പെട്ടെന്നാണ്‌ കെഎസ്‌ആർടിസി ബസ്‌ മുന്നിൽ എത്തിയത്‌. 

പെട്ടന്ന്‌ എന്ത്‌ ചെയ്യണമെന്നറിയാതെ ഞെട്ടി തെറിച്ചു പോ‍യി. പകച്ച്‌ ചുറ്റും നോക്കുന്ന വീഡിയോയാണ്‌ ആരോ പകർത്തി സമൂഹമാധ്യമങ്ങളിൽ ഇട്ടതെന്ന്‌ സൂര്യ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പറയുന്നത്‌ പോലെ കെഎസ്‌ആർടിസിയെ ചട്ടം പഠിപ്പിക്കാൻ പോ‍യിട്ടില്ല. ബസ്‌ ഡ്രൈവർ നല്ല എക്സ്പീരിയൻസുള്ള ആളായിരുന്നിരിക്കണം. പ്രയാസമൊന്നും കൂടാതെ ഡ്രൈവർ ചിരിച്ചുകൊ‍ണ്ടാണ്‌ ബസ്‌ വളച്ചെടുത്ത്‌ പോയത്‌.

\"\"

സംഭവം നടന്നത്‌ കെഎസ്‌ആർടിസ്‌ സ്റ്റാൻഡിന്‌ പരിസരത്ത്‌ വച്ചാണ്‌. കെഎസ്‌ആർടിസിക്ക്‌ മാർഗ തടസമുണ്ടാക്കാനുള്ള മനപ്പൂർവ്വമായുള്ള ശ്രമം നടത്തിയിട്ടില്ല. സാധാരണ ഇത്തരം സംഭവങ്ങളിൽ ബസ്‌ ജീവനക്കാർ നല്ല ഡയലോഗുകൾ പറയും അത്പോലും പറയാതെയാണ്‌ ആ ഡ്രൈവർ വണ്ടിയെടുത്ത്‌ പോയതെന്നും സൂര്യ കൂട്ടിച്ചേർക്കുന്നു.

പലപ്പോഴും വലിയ വാഹനങ്ങൾ എതിരെ വരുമ്പോൾ ജീവൻ ഭയന്ന്‌ ഇരുചക്രവാഹനങ്ങൾ ഒതുക്കി നിർത്തുന്നതാണ്‌ പതിവ്‌. പെരുമ്പാവൂരിലെ ഫോട്ടോപാർക്ക്‌ സ്റ്റുഡിയോയിലെ ജീവനക്കാരിയാണ്‌ യുവതി. ഇരിങ്ങോൾ വടക്കരേടത്ത്‌ മനീഷാണ്‌ സൂര്യയുടെ ഭർത്താവ്‌.

Avatar

Astrologer JK