മലയാളം ഇ മാഗസിൻ.കോം

എന്തുകൊണ്ട്‌ കോടിയേരിയുടെ അവധി, ഒപ്പം മന്ത്രിസഭാ പുന:സംഘടന: പ്രചരിക്കുന്ന വാർത്തകൾക്ക്‌ പിന്നിലെ സത്യാവസ്ഥകൾ ഇങ്ങനെ

സി.പി.എം സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി അവധി അപേക്ഷ നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ്. പാര്‍ട്ടി പുതിയ സെക്രട്ടറിയെ തീരുമാനിക്കുമെന്ന വാര്‍ത്ത ശരിയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ചികിത്സാവശ്യാര്‍ത്ഥം കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ കോടിയേരി വിശ്രമത്തിലാണ് ഇപ്പോള്‍. എകെജി സെന്ററിന് തൊട്ട് മുമ്പിലുള്ള ഫ്‌ലാറ്റിലാണ് കോടിയേരി ഇപ്പോഴുളളത്. ഈ വാര്‍ത്തകള്‍ അസത്യമായിരിക്കേയും അവധി അപേക്ഷ പരിഗണിക്കാത്ത സാഹചര്യത്തിലും എന്തിനാണ് പുതിയ സെക്രട്ടറിയെ കണ്ടെത്തുന്നത്?

കോടിയേരിയെ സംബന്ധിച്ച് തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ചികിത്സയ്ക്കായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിക്ക് അവധി അപേക്ഷ നല്‍കിയെന്നും, പാര്‍ട്ടിക്ക് പുതിയ താത്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്നുമുള്ള വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ചികിത്സ ഇനിയും തുടരേണ്ട സാഹചര്യമുളളതിനാല്‍ കോടിയേരി അവധി അപേക്ഷ നല്‍കിയെന്ന വാര്‍ത്ത വ്യാജമാണെന്ന് സിപിഐ എം പ്രസ്താവനയില്‍ വ്യക്തമാക്കി.

\"\"

ബിനോയിയെ തള്ളി പറഞ്ഞ് കോടിയേരിയെ ഒപ്പം നിര്‍ത്താനാണ് തീരുമാനം. കോടിയേരിയുടെ അവധി അപേക്ഷ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി. കോടിയേരിക്ക് പകരക്കാരനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അസുഖമാണെങ്കില്‍ കൂടിയും സെക്രട്ടറിയായി കോടിയേരി തന്നെ തുടരും. പാര്‍ട്ടി സെന്റര്‍ കാര്യങ്ങള്‍ നിയോഗിക്കുകയും ചെയ്യും. തല്‍കാലം പാര്‍ട്ടി സെക്രട്ടറിയെ മാറ്റി പാര്‍ട്ടിയില്‍ പുതിയ ചര്‍ച്ചകള്‍ ഉണ്ടാക്കേണ്ടതില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. പാര്‍ട്ടിക്ക് മകന്‍ നാണക്കേടുണ്ടാക്കിയിട്ടും തുണയാകുന്നത് കണ്ണൂരിലെ വിഭാഗീയതകളാണ്.

ബിനോയിയെപറ്റി തനിക്കൊന്നുമറിയില്ലെന്നും കണ്ടിട്ട് ദിവസങ്ങളായെന്നും ആരോപണത്തിലെ നിജസ്ഥിതി പൊലീസ് പരിശോധിക്കണം കോടിയേരി ആവശ്യപ്പെട്ടു. മകനെതിരായ ലൈംഗിക ആരോപണത്തെ കുറിച്ച് അറിഞ്ഞത് കേസു വന്നപ്പോള്‍ മാത്രമായിരുന്നു. മകനെ സംരക്ഷിക്കാന്‍ ഒരു തരത്തിലും ശ്രമിച്ചിട്ടില്ല. യുവതിയുമായോ കുടുംബവുമായോ താന്‍ സംസാരിച്ചിട്ടില്ലായെന്നു മാത്രമല്ല താനോ പാര്‍ട്ടിയോ ഇക്കാര്യത്തില്‍ ഇടപെടുന്ന പ്രശ്‌നവുമില്ല. പ്രത്യേകം കുടുംബമായി താമസിക്കുന്ന വ്യക്തിയാണ് ബിനോയി സ്വന്തം ചെയ്തികളുടെ ഫലം വ്യക്തികള്‍ തന്നെ അനുഭവിക്കണം. വിനോദിനി മുംബൈയില്‍ പോയതും അഭിഭാഷകനെ വിളിച്ചതും സത്യം അറിയാന്‍ വേണ്ടിയാണെന്ന് ബിനോയ് വിഷയത്തില്‍ മലക്കം മറിഞ്ഞുകൊണ്ട് കോടിയേരി ബിനോയ്‌ക്കെതിരായ പീഡനകേസ് പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് താനാണെന്നും പ്രായപൂര്‍ത്തിയായ മകനാണ് ബിനോയി അതിനാല്‍ വ്യക്തിക്ക് എതിരായ കേസ് ആ വ്യക്തി തന്നെ നേരിടണമെന്നും നിയമം നിയമത്തിന്റെ വഴിക്ക് തന്നെപോകുമെന്നും കേസില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം.

കോടിയേരിയുടെ ആരോഗ്യത്തില്‍ നിലവില്‍ ആശങ്കയൊന്നുമില്ല. അതുകൊണ്ട് തന്നെ മാറ്റേണ്ടെന്നാണ് പിണറായിയുടെ പക്ഷം. അടുത്ത സംസ്ഥാന സമിതി യോഗം ഈ മാസം 19ന് ചേരും. ഈ യോഗത്തില്‍ എല്ലാം വിശദമായി ചര്‍ച്ച ചെയ്യും. ഈ ഘട്ടത്തില്‍ കോടിയേരിയുടെ ആരോഗ്യത്തില്‍ വ്യക്തത വരും. അതിന് ശേഷം മാത്രമേ പുതിയ സെക്രട്ടറിയെ കുറിച്ച് ചര്‍ച്ച ചെയ്യൂ. ഇതിലാകും മന്ത്രിസഭാ പുനഃസംഘടനയും ചര്‍ച്ചയാകും. അതുവരെ പാര്‍ട്ടിയിലേയും മന്ത്രിസഭയിലേയും മാറ്റങ്ങളില്‍ ചര്‍ച്ച വേണ്ടെന്നാണ് തീരുമാനം. ഇതുകൊണ്ടാണ് അവധി അപേക്ഷ നിഷേധിച്ച് സിപിഎം കുറിപ്പിറക്കിയത്. ഇന്നലെ മുതല്‍ ഈ ചര്‍ച്ച സജീവമായിരുന്നു. അപ്പോഴൊന്നും നിഷേധിക്കാത്ത സിപിഎം പിണറായി വന്നതിന് പിന്നാലെയാണ് എല്ലാം കളവെന്ന് വിശദീകരിക്കുന്നത്. ഫെയ്‌സ് ബുക്കിലൂടെയാണ് സിപിഎം ഇക്കാര്യം അറിയിച്ചത്.

\"\"

തദ്ദേശ തെരഞ്ഞെടുപ്പു വരാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇരുന്നുകൊണ്ട് ആരോഗ്യകാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കുകയെന്നത് പ്രായോഗികമല്ലെന്നാണ് കോടിയേരിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഈ കാലയളവില്‍ വിശ്രമമില്ലാത്ത ജോലിയായിരിക്കും സംസ്ഥാന സെക്രട്ടറി ചെയ്യേണ്ടിവരിക. ഈ സാഹചര്യങ്ങളുടെ വിശദീകരണങ്ങളാണ് കോടിയേരി നല്‍കിയ കത്തിലുളളതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്തൊക്കെയായലും മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്നും പുതുവല്‍സരത്തില്‍ പുതിയ ടീമെത്തും എന്ന് പിണറായിയുടെ സന്ദേശത്തിന്റെ പൊരുള്‍ നല്‍കുന്നത് ഇതായിരിയ്ക്കാം.

ജപ്പാന്‍, ദക്ഷിണ കൊറിയ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അര്‍ധരാത്രിയോടെ തിരിച്ചെത്തിയ സാഹചര്യത്തില്‍. ഇന്നോ നാളെയോ അടിയന്തര മന്ത്രിസഭായോഗം വിളിച്ചേക്കും.. മന്ത്രി കെ.ടി. ജലീലിനെതിരായ മാര്‍ക്കുദാന വിവാദം ഉള്‍പ്പെടെ കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് അടിയന്തരമായി മന്ത്രിസഭായോഗം വിളിക്കാന്‍ ആലോചിക്കുന്നത്. പൊലീസിനു വേണ്ടി ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നതും അമിതവാടകയാണു നല്‍കുന്നതെന്നുമുള്ള വിവാദങ്ങള്‍ മന്ത്രിസഭ ചര്‍ച്ചയിലുള്‍പ്പെടും.

Avatar

Staff Reporter