സ്ത്രീകൾ പുരുഷന്മാരെ അടിമകളാക്കി ഭരിക്കുന്ന ഒരു രാജ്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ആലങ്കാരികമായി അടിമകൾ എന്ന് പറയുകയല്ല. ശരിക്കും ചങ്ങലകളാൽ ബന്ധിക്കപ്പെട്ട, തങ്ങളുടെ യജമാന എന്തു പറഞ്ഞാലും അനുസരിക്കാൻ വിധിക്കപ്പെട്ട അടിമകളുടെ രാജ്യം. സ്ത്രീകൾക്ക് മാത്രം പൗരത്വമുള്ള രാജ്യം. വെറും കെട്ടുകഥയല്ലിത്. അങ്ങനെയൊരു ചെറു രാജ്യം ഈ ഭൂമിയിലുണ്ട്. പട്രീഷ്യ എന്ന മഹാറാണിയുടെ സാമ്രാജ്യമാണ് അത്. ഇവിടെ പൗരത്വം ലഭിക്കണമെങ്കിൽ ഒരു സ്ത്രീക്ക് ഏറ്റവും കുറഞ്ഞത് ഒരു പുരുഷ അടിമയെങ്കിലും വേണം. ഈ രാജ്യത്തെ പൗരത്വം ലഭിക്കാൻ വിചിത്രമായ മറ്റു ചില നിയമങ്ങൾ കൂടിയുണ്ട്. അവ പിന്നാലെ പറയാം. ഇപ്പോൾ നമുക്ക് ആ രാജ്യത്തിന്റെ മറ്റു വിശേഷങ്ങളറിയാം..
ഇത് പട്രീഷ്യ എന്ന മഹാറാണിയുടെ സാമ്രാജ്യം. അതർ വേൾഡ് കിംഗ്ഡം എന്നാണ് ഈ ചെറു രാജ്യത്തിന്റെ വിളിപ്പേര്. വെറും ഏഴര ഏക്കർ സ്ഥലം മാത്രമാണ് ഈ രാജ്യത്തിന്റെ വിസ്തൃതി. സോവിയറ്റ് ചേരിയുടെ ഭാഗമായിരുന്ന ചെക്കോസ്ലോവാക്യ വിഘടിച്ചുണ്ടായ ചെക്ക് റിപ്പബ്ലിക്കിലാണ് ഈ ചെറു രാജ്യത്തിന്റെ സ്ഥാനം. ചെക്ക് റിപ്പബ്ലിക്കിലെ സിയാർ നാഡ് സസാവോ ജില്ലയിലെ ചെർന മുനിസിപ്പാലിറ്റിയിലെ ഒരു ചെറു ഭൂപ്രദേശമാണ് അതർ വേൾഡ് കിംഗ്ഡം. മറ്റു ലോകരാഷ്ട്രങ്ങൾ ഒന്നും ഈ രാജ്യത്തെ അംഗീകരിച്ചിട്ടില്ലെങ്കിലും സ്വന്തമായി പാസ്പോർട്ടും കറൻസി നോട്ടുകളും പതാകയും എല്ലാമുള്ള രാജ്യമാണ് അതർ വേൾഡ് കിംഗ്ഡം. ഇവിടെ സ്ത്രീകളാണ് പരമാധികാരികൾ. പുരുഷന്മാർ വെറും അടിമകൾ മാത്രം.
1996 ജൂൺ 1-നാണ് അതർ വേൾഡ് കിങ്ഡം ഔദ്യോഗികമായി സ്ഥാപിതമായത്. ആദ്യകാലത്ത് ഈ ഭൂപ്രദേശം ഒരു ക്ലബ്ബോ റിസോർട്ടോ എന്ന് വിളിക്കാവുന്ന സ്ഥാപനം മാത്രമായിരുന്നു. അന്നും സ്ത്രീകൾക്ക് പരിധിയില്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കാനുള്ള സ്ഥലമായിരുന്നു ഇത്. രണ്ട് മില്യൺ പൗണ്ട് ചിലവഴിച്ചാണ് ഈ ഏഴര ഏക്കറിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. രണ്ടു വർഷം കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ അതർ വേൾഡ് കിംഗ്ഡം 1997-ലെ വസന്തകാലത്തോടെ സന്ദർശകർക്കായി തുറന്നുകൊടുത്തു.
YOU MAY ALSO LIKE THIS VIDEO, ചരിത്രത്തിൽ ആൾക്കൂട്ട വിചാരണയാൽ തൂക്കിലേറ്റപ്പെട്ട ഏക ആന, അതും ഒരു പിടിയാന, എന്തിനെന്നോ?

ലോകത്തിലെ മറ്റേതൊരു ഭൂപ്രദേശവും നൽകാത്ത സുഖവും സ്വാതന്ത്ര്യവും സ്ത്രീകൾക്ക് ഈ ഭൂപ്രദേശം വാഗ്ദാനം ചെയ്തു. സ്ത്രീകളുടെ സമഗ്രാധിപത്യമായിരുന്നു ഈ ഭൂപ്രദേശത്തിന്റെ മുഖമുദ്ര. എന്നാൽ, അധികകാലം ഈ റിസോർട്ട് നിലനിന്നില്ല. 2008-ൽ ഇത് വിൽപ്പനയ്ക്ക് വെച്ചു. എട്ട് ദശലക്ഷം യൂറോയാണ് അന്ന് ഇതിന്റെ ഉടമകൾ ഇതിനിട്ട വില. ഹോട്ടൽ, റെസ്റ്റോറന്റ്, താമസസ്ഥലം അല്ലെങ്കിൽ നഴ്സിംഗ് ഹോം ആയി ഉപയോഗിക്കാൻ അനുയോജ്യമായ സ്ഥലമാണിതെന്നും അന്ന് വസ്തു വിൽക്കാൻ നൽകിയ പരസ്യത്തിൽ വ്യക്തമാക്കിയിരുന്നു. 2016ലും ഇത് വിൽക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴും ഈ സ്ഥലത്തിന്റെ ഉടമകൾ മാറിയിട്ടില്ല എന്നു തന്നെയാണ് പറയപ്പെടുന്നത്. എന്നാൽ, 2016ൽ അതർ വേൾഡ് കിംഗ്ഡത്തിൽ ഒരു അധികാരമാറ്റമുണ്ടായി. അതോടെ ഈ ചെറു സാമ്രാജ്യം അടിമുടി മാറുകയായിരുന്നു.
2016 മെയ് 24-നാണ് പട്രീഷ്യ രാജ്ഞി ഈ രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കുന്നത്. പട്രീഷ്യ രാജ്ഞി അതർ വേൾഡ് കിങ്ഡത്തെ സ്ത്രീകൾ പരമാധികരികളായുള്ള സാമ്രാജ്യമായി തന്റെ രാജ്യത്തെ പ്രഖ്യാപിച്ചു. സ്വന്തമായി കറൻസി, പോലീസ് സംവിധാനം, പാസ്പോർട്ട് എന്നിവയെല്ലാം പട്രീഷ്യ മഹാറാണി നടപ്പാക്കി. ഇവിടെ സ്ത്രീകൾ മാത്രമാണ് അധികാരികൾ. പുരുഷന്മാർ വെറും അടിമകളും. സ്ത്രീകൾക്ക് പൗരത്വം ലഭിക്കണമെങ്കിൽ പോലും ചില കടമ്പകളുണ്ട്.
പുരുഷന്മാരെ തന്റെ ആജ്ഞാനുവർത്തികളാക്കി മാറ്റാൻ തക്ക ശേഷിയുള്ള സ്ത്രീകൾക്ക് മാത്രമാണ് അതർ വേൾഡ് കിംഗ്ഡത്തിൽ പൗരത്വം ലഭിക്കൂ. ഏറ്റവും കുറഞ്ഞത് ഒരു പുരുഷ അടിമയെങ്കിലും സ്വന്തമായുള്ള യുവതികൾക്ക് മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാനാകൂ. സ്വന്തമായി ഒരു പുരുഷ അടിമയുണ്ട് എന്നത് കൊണ്ടും ഇവിടെ പൗരത്വം ലഭിക്കില്ല.പിന്നെയുമുണ്ട് കുറച്ച് കടമ്പകൾ. മറ്റ് രാജ്യങ്ങളെ പോലെ അത്ര ലളിതമല്ല ഇവിടെ പൗരത്വം കിട്ടാനെന്ന് സാരം. പൗരത്വത്തിനായുള്ള നിയമങ്ങൾക്കും ഏറെ പ്രത്യേകതകളുണ്ട്. സ്വന്തമായി തീരുമാനം എടുക്കാനുള്ള പ്രായമായ സ്ത്രീകളെ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.
YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം

പൗരത്വം വേണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾ പട്രീഷ്യ രാജ്ഞിയുടെ കൊട്ടാരത്തിൽ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും അടിമപ്പണി ചെയ്യണം. റാണിയുടെ കൽപ്പനകൾ വിട്ടുവീഴ്ചയില്ലാതെ ചെയ്യണം. അദർ വേൾഡ് കിങ്ഡത്തിന്റെ എല്ലാ നിയമങ്ങളും പാലിക്കുന്നവളാണ് എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അദർവേൾഡ് കിംഗ്ഡത്തിൽ സ്ഥിര താമസക്കാരിയാകാൻ സാധിക്കൂ എന്നർത്ഥം.
പൗരത്വം ലഭിച്ച സ്ത്രീകൾക്ക് 7.4 ഏക്കർ വിസ്തൃതിയുള്ള രാജ്യത്ത് സ്വാതന്ത്രമായി സഞ്ചരിക്കാം. പട്രീഷ്യയുടെ രാജ്യത്ത് രണ്ടു തരം പുരുഷന്മാരാണുള്ളത്. റാണിയുടെ അടുപ്പക്കാരായ പുരുഷന്മാരാണ് ഒരു വിഭാഗം. അവർ പട്രീഷ്യ രാജ്ഞിയുടെ നിയമം പിന്തുടരുകയും രാജ്ഞിയെ അനുസരിക്കുകയും നികുതി അടയ്ക്കുകയും ചെയ്യണം. ഇവർക്ക് യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം, സ്വത്ത് സ്വന്തമാക്കാനും അത് കൈകാര്യം ചെയ്യാനും സംരംഭം നടത്താനും അഭിപ്രായം പറയാനും മറ്റുമുള്ള അവകാശങ്ങൾ ലഭിക്കും. പ്രത്യുൽപാദനത്തിന്റെ ഭാഗമായി ശാരീരിക ബന്ധത്തിലേർപ്പെടാനുള്ള സ്വാതന്ത്ര്യവും ഇവർക്ക് അനുവദിക്കപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും താഴ്ന്ന വിഭാഗം പുരുഷ അടിമ വർഗ്ഗമായിരുന്നു. ഒരു അവകാശങ്ങളുമില്ലാത്ത മൃഗ സമാനരായി കണക്കാക്കുന്ന ഇക്കൂട്ടർ രാജ്ഞിയുടെയോ സാമ്രാജ്യത്തിലെ മറ്റ് സ്ത്രീകളുടെയോ സ്വകാര്യ സ്വത്ത് മാത്രമാണ്. തങ്ങളുടെ യജമാന എന്ത് കൽപ്പിക്കുന്നോ അത് ഇവർ അനുസരിക്കണം എന്നാണ് നിയമം.
YOU MAY ALSO LIKE THIS VIDEO, ‘ബാബറി മസ്ജിദിന്റെ ശ്മശാന ഭൂമിയിലാണ് അമ്പലം പണിതത്, അത് ബിജെപിയുടെ ധാർഷ്ഠ്യമാണ്’: Binoy Viswam

ഏഴര ഏക്കറോളം മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്ത് നിരവധി കെട്ടിടങ്ങളും ചെറിയ തടാകവും പുൽത്തകിടികളുമുണ്ട്. പട്രീഷ്യ രാജ്ഞിയുടെ വസതിയായ ക്വീൻസ് പാലസ് ആണ് പ്രധാന കെട്ടിടം. അതിൽ ഒരു വിരുന്നു ഹാൾ, ലൈബ്രറി, സിംഹാസന മുറി, പീഡന മുറി, സ്കൂൾ മുറി, ജിം, വിശാലമായ ബേസ്മെൻറ് ജയിൽ എന്നിവ ഉൾപ്പെടുന്നു. പബ്, റെസ്റ്റോറന്റ്, നൈറ്റ്ക്ലബ് എന്നിവയും തടങ്കൽ ആവശ്യങ്ങൾക്കായി തടവറകളും ഈ രാജ്യത്തുണ്ട്.
തനിക്ക് ഉചിതമെന്ന് തോന്നുന്ന രീതിയിൽ നിയമങ്ങൾ സ്ഥാപിക്കാനുള്ള പൂർണ അധികാരം രാജ്ഞിക്കുണ്ട്. മദ്യം കഴിക്കേണ്ട സാഹചര്യങ്ങളിൽ പുരുഷ സേവകന്മാരെ പങ്കെടുപ്പിക്കുന്നതിന് മുമ്പ് അത് റാണിയുടെ കാലിൽ ഒഴിക്കണം. മറ്റു രാജ്യങ്ങളിൽ നിന്നും ഇവിടം സന്ദർശിക്കുന്നവരും ചില ചിട്ടവട്ടങ്ങൾ പാലിക്കണം. അതിലൊന്നാണ് ഇല്ലാത്ത ഇരിപ്പിടത്തിൽ ഇരിക്കുക എന്നത്. സാങ്കല്പികമായ ഒരു കസേരയിൽ അതിഥി ഇരിക്കുന്നത് കണ്ടാൽ മാത്രമേ റാണി പട്രീഷ്യ സംതൃപ്തയാകുവത്രെ.
സ്ത്രീ സമത്വത്തിനായി വാദിക്കുന്നവർ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടമാണ് അതർവേൾഡ് കിംഗ്ഡം. അധികാരമുള്ള സ്ത്രീകൾ എങ്ങനെയാണ് അടിമകളായ പുരുഷന്മാരോട് പെരുമാറുന്നതെന്ന് വെറുതെ അറിഞ്ഞിരിക്കാൻ വേണ്ടിയെങ്കിലും പട്രീഷ്യ മഹാറാണിയുടെ ഈ സാമ്രാജ്യം സന്ദർശിക്കണം. പട്രീഷ്യയുടെ പിൻഗാമി ആരെന്നോ എങ്ങനെയെന്നോ ഉള്ള ഒരു വിവരവും ഇപ്പോൾ ലഭ്യമല്ല.
YOU MAY ALSO LIKE THIS VIDEO, ഷെയ്ഖ് ഹസീന | ഇന്ത്യ രാഷ്ട്രീയ അഭയം നൽകിയ ബംഗ്ലാ ഉരുക്കുവനിത അഞ്ചാം തവണയും പ്രധാനമന്ത്രിയാകുമ്പോൾ