ജ്യോതിഷമനുസരിച്ച് ബുധൻ മാർച്ച് 31 ന് മേടം രാശിയിൽ സഞ്ചരിക്കും. രാഹുവും ശുക്രനും ഇതിനകം മേടം രാശിയിൽ ഉണ്ട്. ബുധന്‍റെ സംക്രമണം മൂലം രാഹുവുമായി ശുക്രന്‍റെയും ബുധന്‍റെയും സംയോജനം ഉണ്ടാകും. ഈ സമയത്ത് മേടംരാശിയിൽ അത്യന്തം ഫലം നല്‍കുന്ന ത്രിഗ്രഹി യോഗം രൂപപ്പെടും.

ഈ സംക്രമണം പല രാശിക്കാർക്കും പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നു. ബുധന്‍റെ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ ഭാഗ്യമാണ് നല്‍കാന്‍ പോകുന്നത്. ഈ രാശിക്കാര്‍ക്ക് വലിയ സ്ഥാനമാനങ്ങളും പണവും ലഭിക്കും. ഏതൊക്കെ രാശിക്കാര്‍ക്ക് ബുധന്‍റെ സംക്രമണം ഗുണകരമായി ഭവിക്കും എന്നറിയാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ബുധൻ, ശുക്രൻ, രാഹു എന്നിവയുടെ സംയോജനം മേടം രാശിക്കാർക്ക് വളരെ ശുഭകരമായി മാറും. മേടരാശിയുടെ ലഗ്നഭാവത്തിൽ ഉണ്ടാകുന്ന ഈ യോഗംമൂലം ഈ രാശിക്കാരുടെ വ്യക്തിത്വത്തിൽ വളരെയധികം പുരോഗതി ദൃശ്യമാകും. ആരോഗ്യം മെച്ചപ്പെടും. ഇത് മാത്രമല്ല, സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. ഇതോടൊപ്പം, ഈ സമയത്ത് ലക്ഷ്യം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ചാല്‍ പ്രത്യേക നേട്ടങ്ങള്‍ കൈവരിക്കാം. പങ്കാളിയുടെ പിന്തുണ ലഭിക്കും. ഈ കാലയളവിൽ നിങ്ങളുടെ ജീവിത പങ്കാളിക്കും പുരോഗതി കൈവരിക്കാൻ കഴിയും. അവിവാഹിതർക്ക് ഒരു ബന്ധത്തിനുള്ള അവസരം ലഭിച്ചേക്കാം.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? | കൊല്ലത്തു നിന്നും ടിക്കറ്റെടുത്ത് ശ്രീലങ്കയ്ക്ക് പോകാമായിരുന്ന ബോട്ട് മെയിൽ എക്സ്പ്രസ് ട്രെയിനു സംഭവിച്ച ആ വലിയ ദുരന്തത്തിന്റെ കഥ

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഈ മൂന്ന് വലിയ ഗ്രഹങ്ങളുടെ സംയോജനം കർക്കടക രാശിക്കാരുടെ കരിയറിനും ബിസിനസിനും ശുഭകരമായി മാറും. ഈ രാശിക്കാരുടെ കർമ്മ ഗൃഹത്തിലാണ് ഈ യോഗം രൂപംകൊള്ളുന്നത്. ഈ സമയത്ത് വ്യക്തിയുടെ ജോലിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങും. ഇതോടൊപ്പം, ജോലി ചെയ്യുന്ന ആളുകൾക്ക് ഉടന്‍തന്നെ സ്ഥാനക്കയറ്റം ലഭിക്കാം. ഈ സമയം ബിസിനസുകാർക്കും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരിയ്ക്കും. ഈ കാലയളവിൽ നല്ല ലാഭം ഉണ്ടാകും. അതോടൊപ്പം പിതാവിന്‍റെ സഹകരണവും ലഭിക്കും. ആരോഗ്യകാര്യത്തിൽ അൽപം ശ്രദ്ധ ഉണ്ടാവണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ജ്യോതിഷ പ്രകാരം, ത്രിഗ്രഹി യോഗ ഈ രാശിക്കാർക്ക് അനുകൂലമാണെന്ന് തെളിയിക്കും. ഈ രാശിക്കാരുടെ സംക്രമ ജാതകത്തിന്‍റെ ഭാഗ്യ സ്ഥലത്ത് ഈ യാദൃശ്ചികത സംഭവിക്കും. അത്തരമൊരു സാഹചര്യത്തിൽ, ഈ സമയത്ത് ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്‍റെ പിന്തുണ ലഭിക്കും. ബിസിനസില്‍ വിജയ സാധ്യത. പുതിയ കരാറുകളിൽ ഇടപാടുകൾ ഉറപ്പിക്കാം. ജോലിയുമായോ ബിസിനസുമായോ ബന്ധപ്പെട്ട് നിങ്ങൾക്ക് യാത്ര ചെയ്യേണ്ടതായി വരും.
YOU MAY ALSO LIKE THIS VIDEO, അര ലക്ഷം രൂപ സർക്കാർ സഹായത്തോടെ വീടൊരു ജൈവഗൃഹമാക്കി! കാണാം ജോർജിന്റെ സംയോജിത കൃഷി, Jaiva Griham