മലയാളം ഇ മാഗസിൻ.കോം

ട്രയൽ റൂമിൽ ക്യാമറകളെ മാത്രമല്ല ഭയക്കേണ്ടത്‌, നമ്മൾ അധികം ശ്രദ്ധിക്കാത്ത 4 ‘ഭീകരന്മാർ’ അവിടെയുണ്ട്‌

ട്രയൽ റൂമുകളിൽ ഒളിച്ച്‌ വച്ചിരിക്കുന്ന ക്യാമറകളെക്കാളും പേടിക്കണം ഇതിനെ. എത്ര പ്രമുഖ ബ്രാൻഡ്‌ ആയ വ്യാപാര സ്ഥാപനത്തിലെയും ട്രയൽ റൂമിൽ നിന്ന്‌ വസ്ത്രങ്ങൾ അനുയോജ്യമാണോയെന്ന്‌ നോക്കുമ്പോൾ ഏറ്റവും കൂടുതൽ പേടിക്കേണ്ടത്‌ പതിയിരിക്കുന്ന അപകടങ്ങളെയാണ്‌. ചർമ്മരോഗികൾ ഇട്ടു നോക്കിയ വസ്ത്രങ്ങൾ അടുത്തയാൾ ഇട്ടുനോക്കുമ്പോഴാണ്‌ അസുഖങ്ങൾ പകരുന്നത്‌.

അരിമ്പാറ (Warts and verrucas)
തൊലിപ്പുറത്ത്‌ കാണുന്ന അരിമ്പാറ സമ്പർക്കത്തിലൂടെ പടരുന്ന ഒരു രോഗമാണ്‌. പ്രായ വ്യത്യാസമില്ലാതെ ആരിലും അരിമ്പാറ കാണാനുള്ള സാധ്യതയുണ്ട്‌. വസ്ത്ര സ്ഥാപനങ്ങളിൽ മിക്കവാറും മറ്റുള്ളവർ ട്രയൽ ചെയ്ത വസ്ത്രങ്ങൾ ആണ്‌ ഇടാൻ കിട്ടാറ്‌. ട്രയൽ ചെയ്ത വസ്ത്രങ്ങൾ മുമ്പ്‌ ഈ അസുഖമുള്ളവർ ഉപയോഗിച്ചതാണെങ്കിൽ അരിമ്പാറ പകരാൻ സാധ്യതയുണ്ട്‌.

ചിക്കൻപോക്സ്‌ (Chickenpox)
വളരെ വേഗത്തിൽ പടരുന്ന വൈറസ്‌ ജന്യ രോഗമാണ്‌ ചിക്കൻപോക്സ്‌. ശരീരത്തും, മുഖത്തും, തലയിലുമെല്ലാം ചെറിയ കുരുക്കൾ വരുന്നതാണ്‌ ഇതിന്റെ ലക്ഷണം. വായുവിലൂടെയും ചർമത്തിലൂടെയും ചിക്കൻ പോക്സ്‌ പകരാനുള്ള സാധ്യതകൾ ഏറെയാണ്‌. രോഗം ഉള്ള ആളുടെ വേഷം ഉപയോഗിച്ചാൽ വൈറസ്‌ പടരാനുള്ള സാധ്യത രണ്ടിരട്ടിയാണെന്ന്‌ ആരോഗ്യ പ്രവർത്തകർ പറയുന്നു.

അണുബാധ (Fungal infection)
കടുത്ത ചൊറിച്ചിൽ ഉളവാക്കുകയും ദീർഘകാലം നീണ്ടുനിൽക്കുകയും ചെയ്യുന്ന രോഗമാണിത്‌. രോഗം ഉള്ള ആളുടെ വേഷം ഉപയോഗിച്ചാൽ ഉറപ്പായും പകരാം.

കരപ്പൻ (Scabies)
ചർമ്മത്തിലൂടെ പകരാൻ സാധ്യതയുള്ള രോഗമാണ്‌ കരപ്പൻ. ശരീരത്തിലെ മടക്കുകളിലും മറ്റും ഇത്‌ കാണാനുള്ള സാധ്യത ഏറെയാണ്‌. കരപ്പനിൽ കാണുന്ന നീരൊലിപ്പിലൂടെയാണ്‌ ഈ അസുഖം പടരുക.

YOU MAY ALSO LIKE THIS VIDEO, അര ലക്ഷം രൂപ സർക്കാർ സഹായത്തോടെ വീടൊരു ജൈവഗൃഹമാക്കി! കാണാം ജോർജിന്റെ സംയോജിത കൃഷി, Jaiva Griham

Avatar

Staff Reporter