ഇനി വാഹനങ്ങളും കൊണ്ട് റോഡിലിറങ്ങുന്നവര്‍ ഒന്ന് ശ്രദ്ധിച്ചാല്‍ കീശയിലെ കാശും പോവില്ല, ജീവനും സുരക്ഷിതമായിരിക്കും. റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെയുള്ള മോട്ടാര്‍ വാഹന ഭേദഗതി നിയമം സെപ്തംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള പിഴയുടെ ഇരട്ടിയാണ് ഇനിമുതല്‍ ഈടാക്കുന്നത്.

പിഴകള്‍ ഈടാക്കുന്ന രീതികള്‍ ഇങ്ങനെ: നിലവില്‍ 100 രൂപ പിഴ ചുമത്തുന്ന നിയമലംഘനങ്ങള്‍ക്കെല്ലാം ഇനി 500 രൂപ ചുമത്തും. അധികൃതരുടെ ഉത്തരുവകള്‍ അനുസരിക്കാതിരന്നാല്‍ കുറഞ്ഞത് 2000 രൂപ വരെയും പിഴ ഈടാക്കും. ലൈസന്‍സ് എടുക്കാന്‍ മറക്കുന്നവരും ഇനി കുടുങ്ങും. 5000 രൂപയാണ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ പിഴ ഈടാക്കുന്നത്.
അടിയന്തിര ആവശ്യങ്ങള്‍ക്കായി പോകുന്ന ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ക്ക് വഴി മാറി കൊടുത്തില്ലെങ്കില്‍ 10,000 രൂപ പിഴയടക്കേണ്ടി വരും. ലംഘനം ആവര്‍ത്തിച്ചാല്‍ ഡ്രൈവറെ അയോഗ്യനാക്കാനും പുതുക്കിയ നിയമം അനുശാസിക്കുന്നു.

ഇന്‍ഷുറന്‍സിന്റെ പകര്‍പ്പില്ലാതെ വാഹനമോടിച്ചാല്‍ 2000 രൂപയും. സീറ്റ്‌ബെല്‍റ്റ് കര്‍ശനമാക്കിയതിനാല്‍ വാഹനമോടിക്കുമ്പോള്‍ ബെല്‍റ്റ് ധരിക്കാതെ ശ്രദ്ധയില്‍പ്പെട്ടാല്‍ 1000 രൂപ പിഴ ഈടാക്കും. ഇരുചക്രവാഹനക്കാര്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്താലുള്ള പിഴ 1000 രൂപയായി വര്‍ധിപ്പിച്ചു. ഡ്രൈവിംഗ് ലൈസന്‍സിന്റെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ. അമിത ലോഡിന് 20,000 രൂപ. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ 10,000 രൂപയും പിഴയടയ്ക്കണം.
നിരത്തുകളിലെ അനുവദനീയമായ വേഗപരിധിക്കപ്പുറം വാഹനമോടിക്കുന്നവരും ശ്രദ്ധിക്കുക. നിയമ ഭേദഗതിയനുസരിച്ച് 1000 മുതല്‍ 2000 രൂപ വരെയാണ് അമിത വേഗതയ്ക്ക് ഈടാക്കുക. സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കിയതിനാല്‍ വാഹനമോടിക്കുമ്പോള്‍ ബെല്‍റ്റ് ധരിക്കാതെ ശ്രദ്ധയില്‍പെട്ടാല്‍ 1000 രൂപ പിഴ ഈടാക്കും. ഇരുചക്രവാഹനക്കാര്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്രചെയ്താലുള്ള പിഴ 1000 രൂപയായി വര്‍ധിപ്പിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിംഗ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഒരു ലക്ഷം രൂപയും അമിത ലോഡ് കയറ്റിയാല്‍ 20,000 രൂപയും പിഴ ഈടാക്കും. അശ്രദ്ധവും അപകടകരവുമായ ഡ്രൈവിംഗിനുള്ള പിഴയും പുതുക്കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന വ്യക്തിയ്ക്ക് 1000 മുതല്‍ 5000 രൂപ വരെ തുക നല്‍കേണ്ടി വരും. പുതുക്കിയ നിബന്ധനകള്‍ സെപ്തംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.