മലയാളം ഇ മാഗസിൻ.കോം

ആരോഗ്യ നില വഷളായി, ടി പി മാധവനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു!

പ്രശസ്ത നടൻ ടി പി മാധവന്റെ ആരോഗ്യ നില അതീവ ഗുരുതരം. വളരെ കാലമായി മലയാള ചലച്ചിത്ര മേഖലയിലെ നിറസാന്നിധ്യമാണ് ടി. പി. മാധവൻ. താര സംഘടനയായ അമ്മയുടെ സ്ഥാപക സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം.

\"\"

82 കാരനായ മാധവനെ വാർധക്യ സഹജമായ അസുഖങ്ങൾ നിമിത്തമാണ് ഈ കഴിഞ്ഞ ബുധനാഴ്ച കൊട്ടാരക്കരയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷെ ഇന്ന് അദ്ദേഹത്തിന്റെ നില ഗുരുതരമായതിനേ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

\"\"

വളരെ കാലം സിനിമയിൽ പ്രവർത്തിച്ച മാധവൻ സിനിമാ തിരക്കിൽ നിന്നുമൊഴിഞ്ഞു കുറിച്ചു നാൾ മുൻപാണ് ഹരിദ്വാറിലേക്ക് പോയത്. അവിടെ ആശ്രമ ജീവിതം നയിക്കവേ ആണ് പക്ഷാഘാതം ഉണ്ടായത്. ഇതിനെ തുടർന്ന് പത്തനാപുരം ഗാന്ധിഭവനിലേക്ക് എത്തുകയായിരുന്നു.

\"\"

2016 മുതൽ അദ്ദേഹം ഗാന്ധിഭവൻ കുടുംബത്തിലെ ഒരംഗമായിരുന്നു. നീണ്ട കാലത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത മാധവൻ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എങ്കിലും ഗാന്ധിഭവനുമായി ബന്ധപ്പെട്ട പരിപാടികളിൽ സജീവമായിരുന്നു.

\"\"

40 വർഷമായി അഭിനയ ജീവിതത്തിൽ സജീവമായ അദ്ദേഹം 600 ൽ അധികം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

___________

ഒരിക്കലെങ്കിലും പൊതു ഇടത്തിൽ വച്ച്‌ അപമാനിതയാകേണ്ടി വന്നിട്ടുള്ള സ്ത്രീകൾക്കറിയാം അവർ അനുഭവിച്ച അഗ്നിയുടെ ചൂട്‌. #MeToo നമുക്കിടയിലുള്ള പെണ്ണനുഭവങ്ങളുടെ പൊള്ളുന്ന നേർക്കാഴ്ചയാണ്. ഇത്‌ ഓരോ ആണും പെണ്ണും കണ്ടിരിക്കേണ്ടത്‌. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്‌ എന്ന ഓർമ്മപ്പെടുത്തൽ!

Avatar

Staff Reporter