16
January, 2019
Wednesday
02:25 PM
banner
banner
banner

പഴയ മോഹൻലാൽ ആകാൻ ഒരുങ്ങി ടോവിനോ, ശ്രീകുമാർ മേനോൻ മാറി നിൽക്കൂ, എം ടി ഇപ്പോൾ തിരക്കിലാണ്

രണ്ടാമൂഴം കോടതി കയറി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അവസരത്തിൽ നീണ്ട നാളത്തെ മൗനം വെടിയാനൊരുങ്ങുകയാണ് വിഖ്യാതനായ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ. പുതിയ ചിത്രത്തിലേക്കുള്ള എഴുത്ത് പണികൾ അദ്ദേഹം ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ. പുറത്തു വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മോഹൻലാലിനെ സൂപ്പർ താര പദവിയിലേക്ക്‌ എത്താൻ സഹായിച്ച സിനിമ ടോവിനോയ്ക്കും നേട്ടമാകും.

എം ടി വാസുദേവൻ തിരക്കഥ എഴുതുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ ആകുന്നത് ടോവിനോ തോമസ്. മോഹൻലാലിൻറ ചിത്രം ഉയരങ്ങളിൽ റീ മേക്ക് ചെയ്യുന്നു. കുറെ നാളുകൾക്കു മുൻപ് ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ എം ടി തന്നെയായിരുന്നു. റീ മേക്ക് ഈ ചെയ്യാനുള്ള ചിത്രത്തിന്റെ തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് എം ടി. ‘ഉയരങ്ങളിൽ’ എന്ന ചിത്രത്തിൽ ജയരാജൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.

ഈ വേഷമാണ് ടോവിനോ തോമസ് ചെയ്യുന്നത്. ജോമോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സംയുക്ത വർമ്മ ആണ് നായികയാകുന്നത്.1984 ൽ ഐ വി ശശി ആണ് ഉയരങ്ങളിൽ സംവിധാനം ചെയ്തത്. മോഹൻലാൽ നേഗറ്റീവ് ടച്ച് ഉള്ള ഈ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ റഹ്‌മാനും നേടുമുടിവേണുവും പ്രധാന വേഷങ്ങളിൽ എത്തി.

കാലാനുസൃത മാറ്റങ്ങളുമായിട്ടാകും ‘ഉയരങ്ങൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തയ്യാറാക്കുക. ടോവിനോയുടെ നിലവിലെ ജനപ്രീതി അടക്കം ചിത്രത്തിന്റെ തിരക്കഥയിലെ മാറ്റങ്ങളിൽ പ്രതിഭലിച്ചേക്കും. മോഹൻലാൽ അനശ്വരമാക്കിയ ഉയരങ്ങളിലേ വേഷം തന്മയത്വത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞാൽ ടോവിനോയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴിക കല്ലാകും അത്.ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടി ആവേശപൂർവം കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകർ.

മോഹൻ ലാലിനെ നായകൻ ആക്കി എം ടി തിരക്കഥ എഴുതിയ ചിത്രമാണ് രണ്ടാമൂഴം. എന്നാൽ ഈ ചിത്രം യാഥാർഥ്യം ആകുമോ എന്ന കാര്യം തീരുമാനം ആയിട്ടില്ല. ശ്രീ കുമാർ മേനോൻ ആണ് രണ്ടാമൂഴത്തിന്റെ സംവിധായാകൻ. എന്നാൽ എം ടി തിരക്കഥ തിരികെ ചോദിച്ചതോടെ ശ്രീ കുമാർ മേനോന്റെ ഈ ആഗ്രഹം നടക്കില്ല എന്ന് തന്നെയാണ് പ്രേക്ഷകരുടെ വിശ്വാസം

RELATED ARTICLES  മഞ്ജുവിനെ പരിഹസിച്ച ശ്രീകുമാർ മേനോന്‌ കിട്ടിയത്‌ മുട്ടൻ പണി, ഒടുവിൽ നിലപാട്‌ മാറ്റം
· · · · ·
[yuzo_related]

Comments



Related Articles & Comments