മലയാളം ഇ മാഗസിൻ.കോം

എന്നെ ‘അമ്മയിലേക്ക്‌’ നോമിനേറ്റ്‌ ചെയ്യാൻ അവർ മാത്രമേ ഉണ്ടായിരുന്നുള്ളു! തുറന്നടിച്ച്‌ ടോവിനോ!

മലയാള സിനിമാ ലോകത്ത് ഒന്നില്‍ നിന്നും തുടങ്ങിയവര്‍ ഏറെയാണ്‌. അവരില്‍ ഒരാളാണ് ടോവിനോ തോമസ്‌. വെളുത്തുമെലിഞ്ഞ്.. ആഴമുള്ള കണ്ണുകളോടു കൂടിയ സുന്ദരന്‍.. അഖിലേഷ് വര്‍മയായും എബിയായും വെള്ളിത്തിരയില്‍ തിളങ്ങിയ വില്ലന്‍.. പിന്നീട് നായകനിലേക്ക്.. അഭിനയത്തിന്‍റെ ആദ്യനാളുകളില്‍ വില്ലനായും നായകനായും മിന്നും പ്രകടനങ്ങള്‍ കാഴ്ചവെച്ച യുവനടന്‍.. ടോവിനോ. തൃശൂര്‍ ഇരിങ്ങാലക്കുട ഇല്ലിക്കല്‍ വീട്ടിലെ അഡ്വ. പി.റ്റി തോമസിന്‍റെയും ഷീലാ തോമസിന്‍റെയും ഇളയമകന്‍ ടോവിനോ തോമസ്. സിനിമയെ പ്രണയിച്ച തനി തൃശൂര്‍ക്കാരന്‍.

മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ എബിസിഡിയിലെ അഖിലേഷ് വര്‍മ എന്ന വില്ലനെ അഭിനയം കൊണ്ട് ഭദ്രമാക്കിയ, കൂതറയില്‍ മോഹന്‍ലാലിനൊപ്പം തകര്‍ത്തഭിനയിച്ച കോളെജ് കുമാരന്മാരില്‍ ഒരാളായ ആഴമുളള കണ്ണുകളുള്ള ടോവിനോയെ പ്രതീക്ഷിച്ചാണ് എറണാകുളം വാഴക്കാലയിലെ സിവൈ അപ്പാര്‍ട്ട്മെന്‍റിലേക്ക് ചെന്നത്. എന്നാല്‍ അവിടെക്കണ്ടത് മുടിയും താടിയും നീട്ടിവളര്‍ത്തിയ കഥാപാത്രമായി അഭിനയിക്കാന്‍ വിളിച്ചാല്‍ അന്നേരം വെറുതേ മിനക്കെടേണ്ടല്ലോ എന്ന ദീര്‍ഘവീക്ഷണത്തോടെ സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനെയാണ്.

പഠനത്തിന് ശേഷം ഒരു യുഎസ് കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണു മോഡലിങ് രംഗത്തേക്ക് എത്തുന്നത്. ഇന്ദുലേഖ ഹെയര്‍ ഓയില്‍, സില്‍വര്‍ സ്റ്റോം എന്നിവയുടെ പരസ്യചിത്രങ്ങളിലൊക്കെ അഭിനയിച്ചു. പരസ്യചിത്രങ്ങളിലൊക്കെ അഭിനയിച്ചതിന്‍റെ ആവേശത്തില്‍ പഴയ സ്വപ്നത്തിനരികിലേക്ക്. സിനിമ.. എന്ന ലോകത്തിനോടു വല്ലാത്ത അഭിനിവേശമായിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനെ വീട്ടുകാര്‍ എതിര്‍ക്കാതിരിക്കാനാണു ഒരു ഡിഗ്രി എടുത്തത്. പ്രഭുവിന്‍റെ മക്കള്‍.. ഇതായിരുന്നു.. ടോവിനോ എന്ന നടനെ വെള്ളിത്തിരയിലേക്കെത്തിക്കുന്ന ആദ്യ സിനിമ.

ഷോര്‍ട്ട് ഫിലിം അഭിനയത്തിലൂടെ കലാ ജീവിതം തുടങ്ങിയ ടോവിനോ കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഒരിക്കലും മടി കാണിക്കാറില്ല. ഇരിങ്ങാലക്കുടക്കാരനായ ഈ യുവാവ്‌ ഹൃദയം കൊണ്ട് സംസാരിക്കുന്നു. വീഡിയോ കാണാം!

തയാറാക്കിയത്: ഷനീം സെയ്ദ്
ഏഷ്യാവിഷൻ ഫാമിലി മാഗസിൻ, ദുബായ്

Avatar

Staff Reporter